അടയാളം ന്യൂസ് ഡെസ്ക്

നേമത്ത് 900 കോടിയുടെ വികസനപ്രവർത്തനങ്ങൾ നടത്തി: വി ശിവൻകുട്ടി

നേമത്ത് 900 കോടിയുടെ വികസനപ്രവർത്തനങ്ങൾ നടത്തിയെന്ന് സിപിഐഎം സ്ഥാനാർഥി വി ശിവൻകുട്ടി. വികസനമില്ലന്ന് രാജീവ് ചന്ദ്രശേഖർ പറയുന്നു. രാജീവ് ചന്ദ്രശേഖറുമായി സംവാദത്തിന് തയ്യാറാണ്. ഒ രാജഗോപാൽ ഒരു ചെങ്കൽക്കട്ടപോലും എടുത്ത് വച്ചിട്ടില്ല. വിദ്യാഭ്യാസമേഖലയിൽ വികസനവിപ്ലവമുണ്ടായി. സാധാരണക്കാരൻ്റെ ശബ്‌ദം കേട്ടാൽ രാജീവ് ചന്ദ്രശേഖരന് മനസ്സിലാവില്ല.തിരുവനന്തപുരം നഗരത്തിലെയും നേമം മണ്ഡലത്തിലെയും ജനങ്ങളെ വഞ്ചിച്ചുകൊണ്ട് കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഉണ്ടാക്കിയിരിക്കുന്ന വോട്ട് കച്ചവടം ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നും വി ശിവന്‍കുട്ടി പ്രതികരിച്ചു. നേമത്തെ വികസന മുരടിപ്പിന് അറുതി വരുത്താനും വര്‍ഗീയതയെ പടിക്ക്...

യുഡിഎഫ് സ്ഥാനാർഥിയായ ടി എൻ പ്രതാപനെതിരെ പോസ്റ്ററുകൾ ഒട്ടിച്ചവർ പിടിയിൽ

മണലൂരിലെ യുഡിഎഫ് സ്ഥാനാർഥിയായ ടി എൻ പ്രതാപനെതിരെ പോസ്റ്ററുകൾ ഒട്ടിച്ചവർ പിടിയിൽ. തൃശൂർ നഗരത്തിൽ പോസ്റ്ററുകൾ ഒട്ടിച്ചവരെയാണ് കണ്ടെത്തിയത്. തൃശൂർ വെളപ്പായ സ്വദേശി ജിബിൻ ബാബു, മുടിക്കോട് സ്വദേശി യദു കൃഷ്ണൻ, പോണ്ടിച്ചേരി മധുക്കര സ്വദേശി സന്താ മൂർത്തി എന്നിവരാണ് അറസ്റ്റിലായത്. പാലക്കാട് ഒറ്റപ്പാലത്തുള്ള പി ടി ആഡ്സ് എന്ന പരസ്യ സ്ഥാപനത്തിലെ ജീവനക്കാരാണ് അറസ്റ്റിലായ മൂന്ന് പേരും. ടി എൻ പ്രതാപന്റെയും ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റിന്റെയും പരാതിയിന്മേൽ നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പോസ്റ്റർ ഒട്ടിച്ചവരെ...

ഇറാന്റെ എണ്ണ വാങ്ങാൻ ഇന്ത്യൻ കമ്പനികൾ ഒരുങ്ങുന്നതായി റിപ്പോർട്ട്

ഇറാന്റെ എണ്ണ വാങ്ങാൻ ഇന്ത്യൻ കമ്പനികൾ ഒരുങ്ങുന്നതായി റിപ്പോർട്ട്. 14 കോടി ബാരൽ ഇറാൻ എണ്ണയ്ക്കു മേലുള്ള ഉപരോധം അമേരിക്ക താത്കാലികമായി നീക്കിയതിനെ തുടർന്നാണ് നീക്കം. മൂന്ന് ഇന്ത്യൻ കമ്പനികൾ എണ്ണ വാങ്ങുന്നതിന് സർക്കാരിന്റെ അനുമതി കാക്കുന്നതായും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.കടലിൽ കെട്ടിക്കിടക്കുന്ന കപ്പലുകൾക്കുമേലുള്ള ഉപരോധമാണ് അമേരിക്ക നീക്കിയത്. എണ്ണവില അന്താരാഷ്ട്രതലത്തിൽ ഉയരാതിരിക്കാനാണ് അമേരിക്ക ഉപരോധം നീക്കിയത്. 2018ൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തുന്നതിനു മുമ്പായി ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 11.5 ശതമാനം ഇറാൻ എണ്ണയായിരുന്നു. ഇറാനിൽ നിന്ന്...

പെട്രോളിന് വില കൂടുമോ? ആശങ്ക പെരുകുന്നു; എല്‍പിജി കരിഞ്ചന്ത തടയാന്‍ കടുത്ത നടപടികളുമായി കേന്ദ്രം

പ്രീമിയം പെട്രോള്‍ വില കൂടിയതോടെ രാജ്യത്ത് സാധാരണ പെട്രോള്‍ ഡീസല്‍ വില വര്‍ധിക്കുമോ എന്ന് ആശങ്ക. ഇന്‍ഡസ്ട്രിയല്‍ ഡീസലിന് ലിറ്ററിന് 22 രണ്ട് രൂപയാണ് വര്‍ദ്ധിച്ചത്. എല്‍ പി ജി കരിചന്ത തടയാന്‍ കേന്ദ്രം നടപടി ശക്തമാക്കിയിട്ടുണ്ട്. രണ്ട് ഇന്ത്യന്‍ എല്‍ പി ജി കപ്പലുകള്‍ കൂടി ഹോര്‍മോസ് കടലിടുക്ക് കടക്കാന്‍ ഒരുങ്ങുന്നു എന്നാണ് വിവരം.പ്രീമിയം പെട്രോളിന് 2.35 പൈസ വരെയും വ്യാവസായിക ആവശ്യങ്ങള്‍ക്കായി വന്‍ തോതില്‍ ഡീസല്‍ വാങ്ങുന്നവര്‍ക്ക് ലിറ്ററിന് 22 രൂപയോളവുമാണ് വില വര്‍ധവ്...

നൂറിലധികം സീറ്റുകളോടെ അധികാരത്തിൽ വരും’: വി ഡി സതീശൻ

പറവൂർ തന്റെ കുടുംബമാണ് ആത്മബന്ധമുള്ള സ്ഥലമാണ്, സിപിഐഎം കുടുംബങ്ങളിൽ നിന്നുപോലും വോട്ട് ലഭിക്കാറുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഓരോ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം വർധിക്കുകയാണ്. ഇത്തവണയും അത് ആവർത്തിക്കും. സംസ്ഥാനത്ത് ഉണ്ടാകുന്ന ട്രെൻഡ് പോലും ഇവിടെ ബാധിക്കാറില്ല. ഇവിടെ ഭൂരിപക്ഷം പ്രഖ്യാപിച്ചാൽ അത് തെറ്റിപ്പോകും, ഉയരുകയാണ് പതിവ്.ടൈസൺ മാസ്റ്ററുമായി വലിയ ആത്മബന്ധമുള്ള ആളാണ്. ഇവിടെ രാഷ്ട്രീയ മത്സരമാണ്. അദ്ദേഹത്തിന് എതിരായി ഒന്നും പറയാനില്ല.കോൺഗ്രസിന്റെ ചർച്ചകൾ നീണ്ടുപോയിട്ടില്ല. 48 മണിക്കൂറിനുള്ളിൽ സ്ഥാനാർത്ഥിത്വം പൂർത്തിയാക്കി. 140 സീറ്റുകളിലും മുഴുവൻ...

തൃശൂരില്‍ വൈദ്യ സഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചതില്‍ വെളിപ്പെടുത്തല്‍

തൃശൂരില്‍ വൈദ്യ സഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചതില്‍ വെളിപ്പെടുത്തല്‍. തിരൂരിലെ അക്യുപങ്ചറിസ്റ്റായ റുവൈദ ഫൈസല്‍ ആണ് യുവതിയെ ചികിത്സിച്ചതെന്ന് ആരോഗ്യ പ്രവര്‍ത്തകനായ ഹംസ പി എം പറഞ്ഞു. കുഞ്ഞിന്റെ മരണത്തില്‍ പരാതി നല്‍കിയപ്പോള്‍ പൊലീസ് കേസെടുത്തില്ലെന്നും ആരോപണമുണ്ട്. സര്‍ക്കാര്‍ അംഗീകരിച്ച അക്യുപങ്ചര്‍ ചികിത്സയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരല്ല റുവൈദയെ ചികിത്സിച്ചതെന്ന് ഹംസ വെളിപ്പെടുത്തി. വ്യാജ അക്യുപങ്ചറിസ്റ്റുകളാണ് ചികിത്സ നടത്തിയത്. തിരൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അക്വിഷ് അക്കാദമി എന്ന സ്ഥാപനമാണ് ചികിത്സ നല്‍കിയത്. ഇവിടെ പ്രവര്‍ത്തിക്കുന്ന റുവൈദ ഫൈസല്‍,...

ഡോക്ടർ വന്ദനാദാസ് കൊല്ലപ്പെട്ട കേസില്‍ പ്രതി സന്ദീപിന് ജീവപര്യന്തം

ആശുപത്രിയിലെ ഡ്യൂട്ടിക്കിടെ ഡോക്ടർ വന്ദനാദാസ് കൊല്ലപ്പെട്ട കേസില്‍ പ്രതി സന്ദീപിന് ജീവപര്യന്തം ശിക്ഷ. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജീവപര്യന്തം ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസില്‍ എഴുപതില്‍ അധികം സാക്ഷികളെ കോടതിയില്‍ വിസ്തരിച്ചിരുന്നു. പിന്നാലെയാണ് കോടതി നിർണായകമായ ശിക്ഷ വിധിച്ചത്.2023 മെയ് 10നായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ ചികിത്സയ്ക്ക് കൊണ്ടുവന്ന രോഗിയായ സന്ദീപ് ഡോ. വന്ദനയെ ആക്രമിക്കുകയായിരുന്നു. അയല്‍വാസിയുമായുള്ള സംഘര്‍ഷത്തില്‍ പരിക്കേറ്റ്...

ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ലൂർദ് ആശുപത്രിക്ക് സമീപം ഗ്രീൻ ഗാർഡനിലാണ് സംഭവം രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചത്. തിരുവനന്തപുരം സ്വദേശികളായ ഇവര്‍ വടുതലയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. വിളപ്പിൽശാല കാരോട് കനക വിഹാറിൽ ശ്രീകുമാരി, മകൾ അശ്വതി എസ് നായർ, കാർണിവൻ (14) കീർത്തവൻ (4) രണ്ട് വയസുള്ള പെൺകുട്ടി എന്നിവരാണ് മരിച്ചത്....

സ്വർണ വിലയിൽ ഇന്ന് വമ്പൻ ഇടിവ്

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് വമ്പൻ ഇടിവ്. 22 കാരറ്റ് 1 ​ഗ്രാം സ്വ‍‍ർണത്തിന് 275 രൂപ ഇടിഞ്ഞ് 13,380 രൂപയായി ഇന്നത്തെ വില. ഒരു ​പവൻ 22 കാരറ്റ് സ്വ‍‍‌ർണത്തിന് 1,07,040 രൂപയാണ് ഇന്നത്തെ വില. ഇന്നലത്തെ വിലയിൽ നിന്നും പവന് 2200 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഇന്നലെ വൈകുന്നേരത്തോടെ പവൻ 22 കാരറ്റ് സ്വർണം 1,09,240 രൂപയായിരുന്നു. ഇന്നലെ രാവിലെ 1 പവൻ സ്വ‍‌ർണത്തിന് 1,10,680 രൂപയായിരുന്നു വില

നാമനിർദേശ പത്രിക സമർപ്പിക്കാൻ രണ്ട് പ്രവൃത്തി ദിവസങ്ങൾ മാത്രം

നാമനിർദേശ പത്രിക സമർപ്പിക്കാൻ രണ്ട് പ്രവൃത്തി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ഇന്ന് കൂടുതൽ സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിക്കും. വി ശിവൻകുട്ടി, മുഹമ്മദ് റിയാസ്, സജി ചെറിയാന്‍ ഉൾപ്പെടെയുള്ള മന്ത്രിമാരുടെ നീണ്ട നിര ഇന്ന് പത്രിക നൽകും. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, കെ മുരളീധരന്‍ അടക്കമുള്ള പ്രതിപക്ഷ നിരയിലെ നേതാക്കളും ഇന്ന് പത്രിക നല്‍കും. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് അവകാശപ്പെട്ട് നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ...
1 15 16 17 18 19 24

Latest News

Stay in the loop

Subscribe to the newsletter for all the latest updates

[contact-form-7 id="cbf4cce" title="email"]

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.