സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. പവന് 1000 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില്‍പ്പന വില 1,13,080 രൂപയായി. ഗ്രാമിന് 14135 രൂപയും ഇന്ന് നല്‍കേണ്ടി വരും. ഇന്നലത്തെ അപേക്ഷിച്ച് ഗ്രാമിന് 125 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇറാന്-അമേരിക്ക സമാധാന ചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങുവെന്ന വാര്‍ത്തയും ഇറാന് ഒടുവില്‍ വഴങ്ങിയെന്ന ട്രംപിന്റെ പ്രഖ്യാപനവും ആഗോള വിപണിയെ വലിയ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ട്. യുഎസ് ക്രൂഡ് വില 1.49 ശതമാനം കുറഞ്ഞു. സ്വര്‍ണവില 10 ഡോളര്‍ കുറഞ്ഞ് ഔണ്‍സിന് 4790 ഡോളറിലെത്തി.

