World

ഇസ്രയേലിന് എതിരെ ആക്രമണം കടുപ്പിച്ച് ഇറാൻ

ഇസ്രയേലിന് എതിരെ ആക്രമണം കടുപ്പിച്ച് ഇറാൻ. ഡിമോണയിലെ ആണവ ഗവേഷണകേന്ദ്രത്തിലും അറദ് നഗരത്തിലും ഇറാന്റെ മിസൈൽ ആക്രമണം. നൂറിലേറെ പേർക്ക് ആക്രമണത്തിൽ പരുക്കേറ്റു. വികിരണ ചോർച്ചയില്ലെന്നാണ് അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ സ്ഥിരീകരണം. നതാൻസിലെ ആണവ നിലയത്തിന് നേരെയും ബുഷെർ പവർ പ്ലാന്റിന് നേരെയും നടന്ന വ്യോമാക്രമണങ്ങൾക്കുള്ള തിരിച്ചടിയാണിതെന്നാണ് ഇറാന്റെ പ്രതികരണം.

ഒമാനിൽ മഴ തുടരും

ഒമാനിൽ മഴ തുടരും. മസ്കറ്റ്, തെക്കൻ ബാത്തിനാ, വടക്കൻ ബാത്തിനായുടെ ചിലഭാഗങ്ങൾ എന്നിവിടങ്ങളിലാണ് രാവിലെ ശക്തമായ മഴ പെയ്തിരിക്കുന്നത്. ഇനി വരുന്ന രണ്ട് ദിവസങ്ങളിലായി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. കനത്ത മഴയെ തുടർന്ന് മുൻകരുതൽ നടപടികളുടെ ഭാഗമായി അമേറാത്ത് ബവ്ഷർ റോഡ് താത്കാലികമായി അടച്ചു. ആലിപ്പഴ വർഷത്തോടെയായിരുന്നു ചിലയിടങ്ങളിൽ മഴ ലഭിച്ചത്. ഇന്നലെയും വിവിധ ഗവർണറേറ്റുകളിൽ മഴ ലഭിച്ചിരുന്നു. പൗരന്മാരോടും താമസക്കാരോടും ഔദ്യോഗിക അപ്‌ഡേറ്റുകൾ പാലിക്കാനും സുരക്ഷാ മാർഗ്ഗനിർദേശങ്ങൾ പാലിക്കാനും നിർദേശമുണ്ട്.

ഇറാനെതിരായ ആക്രമണം കടുപ്പിക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി

ഇറാനെതിരായ ആക്രമണം കടുപ്പിക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ്. ഇസ്രായേലിനും അമേരിക്കക്കും എതിരായ എല്ലാ സുരക്ഷാ ഭീഷണികളും നീക്കം ചെയ്യും. അതുവരെ, ഇറാന്‍ ഭരണകൂടത്തിനെതിരായ ആക്രമണം തുടരുമെന്നും ഇസ്രയേല്‍ വ്യക്തമാക്കി. എല്ലാ യുദ്ധ ലക്ഷ്യങ്ങളും കൈവരിക്കുന്നതുവരെ അക്രമം നിര്‍ത്തില്ലെന്നും ഇസ്രയേല്‍ വ്യക്തമാക്കി.ഇറാനിലെ സൈനിക നടപടികള്‍ അവസാനിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ന് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രയേലിന്റെ പ്രതികരണം.ലക്ഷ്യങ്ങള്‍ ഏകദേശം പൂര്‍ത്തിയായെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്. ഇറാന്‍ ഭരണകൂടവുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും...

ഇറാന്റെ എണ്ണ വാങ്ങാൻ ഇന്ത്യൻ കമ്പനികൾ ഒരുങ്ങുന്നതായി റിപ്പോർട്ട്

ഇറാന്റെ എണ്ണ വാങ്ങാൻ ഇന്ത്യൻ കമ്പനികൾ ഒരുങ്ങുന്നതായി റിപ്പോർട്ട്. 14 കോടി ബാരൽ ഇറാൻ എണ്ണയ്ക്കു മേലുള്ള ഉപരോധം അമേരിക്ക താത്കാലികമായി നീക്കിയതിനെ തുടർന്നാണ് നീക്കം. മൂന്ന് ഇന്ത്യൻ കമ്പനികൾ എണ്ണ വാങ്ങുന്നതിന് സർക്കാരിന്റെ അനുമതി കാക്കുന്നതായും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.കടലിൽ കെട്ടിക്കിടക്കുന്ന കപ്പലുകൾക്കുമേലുള്ള ഉപരോധമാണ് അമേരിക്ക നീക്കിയത്. എണ്ണവില അന്താരാഷ്ട്രതലത്തിൽ ഉയരാതിരിക്കാനാണ് അമേരിക്ക ഉപരോധം നീക്കിയത്. 2018ൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തുന്നതിനു മുമ്പായി ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 11.5 ശതമാനം ഇറാൻ എണ്ണയായിരുന്നു. ഇറാനിൽ നിന്ന്...

മധ്യപൂർവേഷ്യൻ സംഘർഷത്തിനിടെ സൗദി അറേബ്യയിലെ റിയാദിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

മധ്യപൂർവേഷ്യൻ സംഘർഷത്തിനിടെ സൗദി അറേബ്യയിലെ റിയാദിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. ഈ മാസം 18 നാണ് ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടത്. റിയാദിലെ ഇന്ത്യൻ എംബസി ഇക്കാര്യം സ്ഥിരീകരിച്ചു. ഇതാദ്യമായാണ് സൗദിയിൽ ഇറാന്റെ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെടുന്നത്. മരിച്ച വ്യക്തിയുടെ കുടുംബവുമായി എംബസി അധികൃതർ ആശയവിനിമയം നടത്തി. മൃതദേഹം നാട്ടിൽ എത്തിക്കുന്നതുൾപ്പടെയുള്ള കാര്യങ്ങളിൽ ആവശ്യമായ എല്ലാ സഹായങ്ങളും എംബസി ചെയ്തു നൽകുമെന്ന് എക്‌സ് പോസ്റ്റിൽ വ്യക്തമാക്കി.
1 2 3

Latest News

Stay in the loop

Subscribe to the newsletter for all the latest updates

[contact-form-7 id="cbf4cce" title="email"]

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.