Politics

തൊഴിലില്ലായ്മ നിരക്ക് കേരളത്തിൽ പത്ത് വർഷം കൊണ്ട് കുറഞ്ഞു :തോമസ് ഐസക്ക്

അതിദാരിദ്യം ഇല്ലാതാക്കിത് LDF സർക്കാരിന്റെ പ്രധാന നേട്ടമെന്ന് സിപിഐഎം നേതാവ് തോമസ് ഐസക്. സുപ്രധാനമായ മറ്റൊരു നേട്ടം കൂടി ഉണ്ടായി. തൊഴിലില്ലായ്മ നിരക്ക് കേരളത്തിൽ പത്ത് വർഷം കൊണ്ട് കുറഞ്ഞു. കേന്ദ്രത്തിന്റെ കണക്കാണിത്. 2025-26 ലെ സർവേ റിപ്പോർട്ട്‌ പ്രകാരം 4.3% മാത്രം. 11.4 ശതമാനത്തിൽ നിന്നാണ് പത്ത് വർഷം കൊണ്ട് ഈ കുറവ് ഉണ്ടായത്. 72 നിർദേശങ്ങൾ തൊഴിലില്ലായ്മ പരിഹരിക്കാൻ പ്രകടന പത്രികയിൽ ഉൾപ്പെടുത്തി. UDF പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാകാത്തതെന്നും അദ്ദേഹം വിമർശിച്ചു.

ഇടത് പക്ഷത്തെയും മുഖ്യമന്ത്രിയെയും സഹായിക്കുകയാണ് മോദിയുടെ ലക്ഷ്യം:രാഹുൽ ഗാന്ധി

ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കേരളത്തിൽ ഇടതുപക്ഷം ഇല്ലാതാവുമെന്ന് രാഹുൽ ഗാന്ധി. ഇടതുപക്ഷത്തെ മുന്നോട്ട് നയിക്കുന്നത് വർഗീയതയുടെ അദൃശ്യ കരം. ഇടതുപക്ഷം നിലകൊള്ളുന്നത് എന്തിനു വേണ്ടിയാണ്?. ഇടതുപക്ഷത്ത് യഥാർത്ഥ ഇടതുപക്ഷമായി ആരുമില്ലെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.ഇടത് പക്ഷത്തിന്റെ ഭാഗമായിരുന്ന ഒരു മുതിർന്ന നേതാവ് ഇന്ന് നമുക്കൊപ്പം ഉണ്ട്. അദ്ദേഹം ഈ വേദിയിൽ ഇരിക്കാൻ ഒരു കാരണമുണ്ട്. പെട്ടെന്നെടുത്ത തീരുമാനം ആയിരുന്നില്ല. അവസരവാദ നിലപാട് കൊണ്ടല്ല അദ്ദേഹം ഇവിടെ ഇരിക്കുന്നത്. അടിസ്ഥാനപരമായ മാറ്റം LDF ന് സംഭവിച്ചു. ആലപ്പുഴയിലെ യുഡിഎഫ്...

ശബരിമല സ്വർണ്ണക്കൊള്ളയിൽ സോണിയ ഗാന്ധിക്ക് എന്തെങ്കിലും പങ്കുണ്ടെന്ന് കരുതുന്നില്ല:എംഎ ബേബി

ശബരിമല സ്വർണ്ണക്കൊള്ളയിൽ സോണിയ ഗാന്ധിക്ക് എന്തെങ്കിലും പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. സോണിയ ഗാന്ധിക്ക് എതിരെ ഇതുവരെ ഒരു തെളിവും വന്നിട്ടില്ല. ആകെ പുറത്ത് വന്നിട്ടുള്ളത് ചിത്രങ്ങൾ മാത്രമാണെന്നും എംഎ ബേബി പറഞ്ഞു.സ്വർണ്ണക്കൊള്ളയിലെ പ്രധാന രണ്ടു പ്രതികൾ സോണിയ ഗാന്ധിയെ സന്ദർശിച്ചു. ഇത്ര പെട്ടെന്ന് കടന്നു ചെല്ലാൻ കഴിയാത്ത സ്ഥലത്ത് ഒന്ന് അധികം തവണ ചെല്ലുന്നു. സംശയത്തിന് ഒരുപാട് സാധ്യതയുണ്ട്. എന്നാൽ ആരോപണം നടക്കുന്നില്ല. പക്ഷേ കൂടിക്കാഴ്ചയിൽ ദുരൂഹതകൾ ഉണ്ടെന്ന് എംഎ ബേബി...

പ്രീ പോൾ സർവേകൾ പെയ്ഡ്; യുഡിഎഫിന്റെ മുന്നേറ്റം മറച്ചുവയ്ക്കാൻ ശ്രമം; വിഡി സതീശൻ

പ്രീ പോൾ സർവേകൾ പെയ്ഡാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യുഡിഎഫിന്റെ മുന്നേറ്റം മറച്ചുവയ്ക്കാനാണ് സർവേകൾ ശ്രമിക്കുന്നത്. യുഡിഎഫ് നൂറിലേറെ സീറ്റുകളുമായി അധികാരത്തിലെത്തും. എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെന്ന് സ്ഥാപിക്കാനാണ് ചാനൽ സർവേൾ ശ്രമിക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു.കേരളത്തിൽ തിരഞ്ഞെടുപ്പിൽ തട്ടി കൂട്ടിയ സർവേകളാണ് വരുന്നതെന്ന് വിഡി സതീശൻ പറഞ്ഞു. ഭൂരിഭാഗം സർവേകളും വിശ്വാസ്യത ഇല്ലാത്തതാണ്. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിലും സർവേകൾ കണ്ടതാണ്. സർവേകളിൽ ഒരു കാര്യമില്ല. യഥാർത്ഥ ജന വികാരം പ്രതിഫലിക്കുന്നതല്ല. ഈ തിരഞ്ഞെടുപ്പിൽ യുഡിഎഫ്...

തിരഞ്ഞെടുപ്പ് പ്രചാരണം : നരേന്ദ്രമോദിയും രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിൽ

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനലാപ്പിലേക്ക് കടന്നിരിക്കെ , പ്രവർത്തകർ ആവേശമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിൽ. ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി വൈകിട്ട് 4 മണിയ്ക്ക് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിലെ എൻഡിഎ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. തിരികെ തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി റോഡ് ഷോയിൽ പങ്കെടുക്കും.തെരഞ്ഞെടുപ്പ് പ്രചരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് വീണ്ടും കേരളത്തിൽ എത്തും. ആലപ്പുഴ മണ്ഡലത്തിലാണ് ആദ്യ പരിപാടി. അതിന് ശേഷം കട്ടപ്പനയിലും പിന്നിട് കൊച്ചിയിലുമാണ്...

നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ മനുഷ്യരുടെയും വോട്ട് വേണം :ബിനോയ് വിശ്വം

നിയമസഭാ തിരഞ്ഞെടുപ്പിൽ‌ എല്ലാ മനുഷ്യരുടെയും വോട്ട് വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എസ്ഡിപിഐ വോട്ട് തള്ളാതെയാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം. ബിജെപിക്ക് ഗുണം ചെയ്യുന്ന ഒന്നും ചെയ്യില്ല എന്ന് എസ്ഡിപിഐ പറഞ്ഞു. ബിജെപിയെ സഹായിക്കുന്ന നിലപാടിലേക്ക് ആരെങ്കിലും പോകില്ല എന്ന് പറഞ്ഞാൽ അവരെ ഉന്തി തള്ളി അതിലേക്ക് വിടുന്ന നിലപാട് എൽഡിഎഫിന് ഇല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു.

യുഡിഎഫുകാർ ആണ് ഡീലിൻ്റെ ആളുകൾ :കെ ടി ജലീൽ

യുഡിഎഫുകാർ ആണ് ഡീലിൻ്റെ ആളുകളെന്ന് കെ ടി ജലീൽ . യു ഡി എഫിന് ബിജെപിയുമായി മുൻപും ഡീൽ ഉണ്ടായിട്ടുണ്ട്. മഞ്ചേശ്വരത്ത് SDPI സ്ഥാനാർഥിയെ പിൻവലിച്ചത് ആർക്കു വേണ്ടിയാണ്. മഞ്ചേശ്വരത്ത് SDPI വോട്ട് വേണ്ടെന്ന് UDF പറയുമോ.തവനൂരിൽ BJP CPIM ഡിൽ എന്ന ആരോപണം, കോൺഗ്രസും ബിജെപിയും തമ്മിലാണ് ഡീൽ. എന്നെ ഒന്നാമത് ബിജെപിക്കാർക്ക് ഇഷ്ടമല്ല. ബിജെപിക്ക് വോട്ടു കൂടുമ്പോൾ എൻ്റെ ലീഡ് വർധിക്കുമെന്നാണ് ചരിത്രം. വനിതാ ലീഗിലെ പൊട്ടിത്തെറിയിലും ജലീൽ പ്രതികരിച്ചു. വനിത മുസ്‌ലിം ലീഗിനെ...

വയനാട് ഫണ്ടിൽ കണക്കുണ്ട്, എന്ത് ചോദ്യം ചോദിച്ചാലും ഞങ്ങൾക്ക് മറുപടിയുണ്ട് : കെ സി വേണുഗോപാൽ

എൽഡിഎഫ് പ്രകടന പത്രിക തട്ടിപ്പെന്ന് കെ സി വേണുഗോപാൽ എം പി. സമ്പൂർണ ദാരിദ്യമുക്ത സംസ്ഥാനം എന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ പ്രകടന പത്രികയിലും അത് തന്നെ പറയുന്നു. എല്ലാം തട്ടിപ്പ്. 2021ലെ പ്രകടന പത്രികയിലെ പെൻഷൻ തുക ഇപ്പോഴും നൽകാനായില്ല. പത്ത് വർഷം കൊണ്ട് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ഇനി ചെയ്യുമെന്നാണ് പറയുന്നത്.തന്റെ ചിത്രം മോർഫ് ചെയ്ത് വ്യാജ വാർത്ത നൽകി. കൈരളി ന്യൂസിന് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കെ സി വേണുഗോപാൽ പറഞ്ഞു....

കേരളത്തിൽ രാഷ്ട്രീയ മാറ്റത്തിൻ്റെ കാറ്റടിച്ച് തുടങ്ങി: പ്രധാനമന്ത്രി

തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ജനങ്ങൾ വലിയ ആവേശത്തിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലക്കാടും തൃശൂരും പ്രചാരണത്തിൽ പങ്കെടുത്തപ്പോൾ ബിജെപിക്ക് അനുകൂലമായ തരംഗമെന്ന് മനസിലായി. കേരളത്തിൽ രാഷ്ട്രീയ മാറ്റത്തിൻ്റെ കാറ്റടിച്ച് തുടങ്ങി. ബൂത്ത് തലത്തിലുള്ള ബിജെപി പ്രവർത്തകരുമായി സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി.എങ്ങനെ ഭരിച്ചാലും കേരളം LDF നേയും UDF നേയും തിരഞ്ഞെടുക്കുമെന്ന സങ്കൽപ്പം തിരുവനന്തപുരം പൊളിച്ചു. ലോകകപ്പിൽ സഞ്ജു സാംസണ്റെ പ്രകടനം പോലെ ബിജെപി പ്രവർത്തകർ ജോലി ചെയ്യണം. ടീമിൻ്റെ ആവശ്യത്തിനനുസരിച്ച് പ്രകടനം പീക്കിൽ എത്തി. തിരഞ്ഞെടുപ്പിന് ഏതാനും...

എകെ ആന്റണിയുടെ പ്രസ്താവനയിൽ മറുപടിയുമായി അനിൽ ആന്റണി

ബിജെപി അപകടകാരികൾ എന്ന എകെ ആന്റണിയുടെ പ്രസ്താവനയിൽ മറുപടിയുമായി ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി. ഓരോരുത്തർക്കും ഓരോ അഭിപ്രായങ്ങൾ ഉണ്ട്. ഇന്ത്യയിലെ ജനങ്ങൾ അതൊന്നും മാനിക്കുന്നില്ല. ഇന്ത്യയിലെ ജനങ്ങൾക്ക് മോദിയിൽ വിശ്വാസം ഉണ്ട്. കേരളത്തിൽ അടക്കം എല്ലായിടത്തും പാർട്ടി വളരുന്നു. അല്ലാത്ത അഭിപ്രായങ്ങൾ ജനങ്ങൾ നിരാകരിക്കുമെന്ന് അനിൽ ആന്റണി മറുപടി നൽകി.LDF സർക്കാർ മൂന്നാം തവണ തിരിച്ചു വരില്ല. സാധാരണ LDF ഉം UDF ഉം മാറിമാറിയാണ് ഭരിക്കുന്നത്. ഇത്തവണ എൽഡിഎഫ് മാറിയാലും യുഡിഎഫ് വരില്ല....
1 2 3 9

Latest News

Stay in the loop

Subscribe to the newsletter for all the latest updates

[contact-form-7 id="cbf4cce" title="email"]

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.