FCRA ബില്ലിൽ നിന്ന് പിന്നോട്ടു പോയിട്ടില്ല; കിരൺ റിജിജു
വിദേശ സംഭാവന നിയന്ത്രണ ചട്ട ഭേദഗതി ബില്ലിൽനിന്ന് പിന്നോട്ടുപോയിട്ടില്ലെന്ന് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി മന്ത്രി കിരൺ റിജിജു. ഉചിതമായ സമയത്ത് ബിൽ അവതരിപ്പിക്കും. നിലവിൽ മറ്റ് നിയമനിർമ്മാണങ്ങൾ നടത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ക്രൈസ്തവ സഭകളുടെ പ്രതിഷേധത്തിനും കേരളത്തിലെ തിരഞ്ഞെടുപ്പ് സമ്മർദത്തിനുമിടെ വിദേശ സംഭാവന നിയന്ത്രണച്ചട്ട ഭേദഗതി ബിൽ പരിഗണിക്കുന്നത് ലോക് സഭ മാറ്റിവെച്ചിരുന്നു.ബിൽ പിൻവലിക്കമെന്ന് ആവശ്യപ്പെട്ട് സഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷം പ്രതിഷേധമുയർത്തിയിരുന്നു. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോൺഗ്രസും സിപിഐഎമ്മും അനാവശ്യ വിവാദമുണ്ടാക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു കുറ്റപ്പെടുത്തിയിരുന്നു....

