Highlight

കരൂര്‍ ദുരന്തം:സിബിഐ അന്വേഷണത്തില്‍ പറഞ്ഞതില്‍ ഉറച്ച് വിജയ്

കരൂര്‍ ദുരന്തത്തിലെ സിബിഐ അന്വേഷണത്തില്‍ പറഞ്ഞതില്‍ ഉറച്ച് തന്നെ ടിവികെ അധ്യക്ഷന്‍ വിജയ്.ക്രമസമാധാന ചുമതല സംസ്ഥാനത്തെ പോലീസിന്റേതെന്ന് വിജയ് ആവര്‍ത്തിച്ചു. അധികാരികളുമായി എല്ലാവിധത്തിലും സഹകരിച്ചിട്ടുണ്ട് എന്നും സിബിഐയോട് വിജയ് പറഞ്ഞു. മൊഴികളിലെ വ്യക്തതയ്ക്കായാണ് വീണ്ടും വിളിച്ചു വരുത്തിയത് എന്ന് സിബിഐ വൃത്തങ്ങള്‍ അറിയിക്കുന്നു.

ജി സുധാകരന് കൈ കൊടുക്കാൻ കോൺഗ്രസ്

ജി സുധാകരന് കൈ കൊടുക്കാൻ കോൺഗ്രസ്. അമ്പലപ്പുഴയിൽ ജി സുധാകരനെ കോൺഗ്രസ് പിന്തുണച്ചേക്കും. ഇന്ന് ഡൽഹിയിൽ ചേരുന്ന യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. സുധാകരൻ കോൺഗ്രസിന് മുന്നിൽ ഉപാധികൾ ഒന്നും വെച്ചിട്ടില്ല. മന്ത്രി സ്ഥാനമോ മറ്റു പദവികളോ ആവശ്യപ്പെട്ടിട്ടില്ല. അമ്പലപ്പുഴിയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് ജി സുധാകരൻ പ്രഖ്യാപിച്ചിരുന്നു.

സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇന്ന്

സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന്. പെരുമാറ്റചട്ടം സംബന്ധിച്ചും, മറ്റ് തിരഞ്ഞെടുപ്പ് മാര്‍ഗനിര്‍ദേശങ്ങളും യോഗത്തില്‍ വ്യക്തമാക്കും. പൊതുജനങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും യോഗത്തില്‍ വിശദീകരിക്കും.ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സംസ്ഥാന പൊലീസ് മേധാവിയുമായി ആശയവിനിമയം നടത്തിയിരുന്നു. ക്രമസമാധാന പ്രശ്‌നങ്ങള്‍, പ്രശ്‌നബാധിത മേഖലകള്‍ തുടങ്ങിയവ ചര്‍ച്ചയായി.

ഗ്രൂപ്പിന്റെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്ന കാലമൊക്കെ പോയി, സ്ഥാനാര്‍ഥികളെ 24 മണിക്കൂറിനകം പ്രഖ്യാപിക്കും: വി ഡി സതീശന്‍

വോട്ടെടുപ്പ് തിയതി പ്രഖ്യാപിച്ച് 24 മണിക്കൂറിനകം കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന മുന്‍ പ്രസ്താവനയില്‍ ഒരു മാറ്റവുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനും തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാനും ടീം യുഡിഎഫ് തയ്യാറാണ്. താന്‍ ഉള്‍പ്പെടുന്ന പ്രധാനപ്പെട്ട നേതാക്കളെല്ലാം നാളെ ഡല്‍ഹിയിലെത്തുമെന്നും അവിടെ നിന്ന് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. അന്തിമ സ്ഥാനാര്‍ഥി പട്ടിക തീരുമാനിക്കുന്നത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണെന്നും അദ്ദേഹം പറഞ്ഞു.

സിപിഐഎം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

സിപിഐഎം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. 86 സീറ്റുകളില്‍ ഇക്കുറി സിപിഐഎം മത്സരിക്കും. പൊളിറ്റ് ബ്യൂറോയില്‍ നിന്ന് പിണറായി വിജയന്‍ മത്സരിക്കും. പട്ടിക പ്രഖ്യാപിക്കുന്നത് കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരത്തോടെയെന്നും അദ്ദേഹം പറഞ്ഞു. ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 75 സീറ്റില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മത്സരിക്കും. ആറ് സ്വതന്ത്രരാണ് സിപിഐഎമ്മിനായി കളത്തിലിറങ്ങുക.മഞ്ചേശ്വരം – കെ.ആര്‍ ജയാനന്ദഉദുമ – അഡ്വ. സി.എച്ച് കുഞ്ഞമ്പുതൃക്കരിപ്പൂര്‍ – ഡോ. വി.പി.പി മുസ്തഫപയ്യന്നൂര്‍ – ടി.ഐ മധുസൂദനന്‍തളിപ്പറമ്പ് –...

എലത്തൂരിനായി വാശിപിടിച്ച് എകെ ശശീന്ദ്രന്‍; എന്‍സിപി സ്ഥാനാര്‍ഥികളില്‍ തീരുമാനമായില്ല

എന്‍സിപി സ്ഥാനാര്‍ഥികളില്‍ തീരുമാനമായില്ല. എലത്തൂരിനായി വാശിപിടിച്ച് എകെ ശശീന്ദ്രന്‍. കുട്ടനാട്ടില്‍ തോമസ് കെ തോമസിനാണ് മുന്‍തൂക്കം. എകെ ശശീന്ദ്രന്റെ കാര്യത്തില്‍ ദേശീയനേതൃത്വം തീരുമാനിക്കും.മന്ത്രി എ.കെ.ശശീന്ദ്രന്റെ സിറ്റിങ്ങ് മണ്ഡലമായ എലത്തൂരില്‍ തര്‍ക്കം ഉടലെടുത്തതിനെ തുടര്‍ന്ന് തീരുമാനം എന്‍സിപി കേന്ദ്ര നേതൃത്വത്തിന് വിട്ടിരുന്നു.സംസ്ഥാന ഇലക്ഷന്‍ കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം.എലത്തൂരിലേക്ക് എ കെ ശശീന്ദ്രന്‍, മുക്കം മുഹമ്മദ്, പി.എം.സുരേഷ് ബാബു എന്നിവര്‍ അടങ്ങുന്ന പട്ടിക ദേശിയ നേതൃത്വത്തിന് കൈമാറും. ഏഴ് തവണ മത്സരിച്ച് നാല് തവണ എംഎല്‍എയും ഒന്‍പത് കൊല്ലം മന്ത്രിയുമായ...

കേന്ദ്ര ബജറ്റിലെ അവഗണനയ്ക്ക് എതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയ്ക്ക് എതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദിശാബോധത്തോടെ നീങ്ങുന്ന സർക്കാരിനെ സാമ്പത്തികമായി ഉപരോധിക്കുകയാണ് ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എയിംസ്, അതിവേഗ റെയിൽ, വിഴിഞ്ഞം വിഷയങ്ങളിൽ കേന്ദ്രം കേരളത്തെ അപ്പാടെ നിരാശപ്പെടുത്തി. അതിവേഗ റെയിൽപ്പാത, നിർദിഷ്ട കോച്ച് ഫാക്ടറി, തിരുവനന്തപുരം-മംഗലാപുരം റൂട്ടിൽ 3, 4 റെയിൽവേ റൂട്ടുകൾക്കുള്ള സർവേ ആരംഭിക്കണം എന്നിങ്ങനെ പല ആവശ്യങ്ങളും കേരളം ഉന്നയിച്ചിട്ടുള്ളതാണ് എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഇളയരാജയ്ക്ക് തിരിച്ചടി, കോപ്പിറൈറ്റ് സരിഗമയ്ക്ക്

ന്യൂ ഡൽഹി: സരിഗമ ഇന്ത്യ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഗാനങ്ങൾ അനുമതി ഇല്ലാതെ ഉപയോഗിക്കുന്നതിൽ നിന്നും സംഗീത സംവിധായകൻ ഇളയരാജയെ വിലക്കി ഡൽഹി ഹൈക്കോടതി. സരിഗമ ഫയൽ ചെയ്ത പകർപ്പവകാശ കേസിൽ ജസ്റ്റിസ് തുഷാർ റാവു ഗെഡേലയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഇളയരാജയോ അദ്ദേഹവുമായി ബന്ധപ്പെട്ടവരോ സരിഗമയുടെ ഉടമസ്ഥതയിലുള്ള ഗാനങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കരുതെന്നാണ് കോടതിയുടെ നിർദേശം. ആമസോൺ മ്യൂസിക്, ഐറ്റ്യൂൺസ്, ജിയോ സാവൻ തുടങ്ങി വിവിധ ഡിജിറ്റൽ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഗാനങ്ങൾ ഇളയരാജ സ്വന്തം പേരിൽ അപ്‌ലോഡ് ചെയ്തു എന്നാണ് സരിഗമയുടെ ഹർജിയിൽ പറയുന്നത്. ഇത്, പകർപ്പവകാശ നിയമത്തിന്റെ ലംഘനമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
1 2 3

Latest News

Stay in the loop

Subscribe to the newsletter for all the latest updates

[contact-form-7 id="cbf4cce" title="email"]

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.