Highlight

ഇന്ന് പെസഹ വ്യാഴം

ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി വിശ്വാസികൾ ഇന്ന് പെസഹ വ്യാഴം ആചരിക്കും. ദേവാലയങ്ങളിൽ വൈകീട്ട് തിരുവത്താഴ ദിവ്യബലിയും കാൽകഴുകൽ ശുശ്രൂഷ ചടങ്ങും ഉണ്ടായിരിക്കും. കാൽവരിക്കുന്നിൽ യേശു കുരിശുമരണം വരിച്ചതിന്റെ അനുസ്മരണത്തിന് നാളെ ദുഃഖവെള്ളി ആചരിക്കും.

നായയുടെ കടിയേറ്റ് അഞ്ചു മാസത്തിന് ശേഷം പേവിഷ ബാധ: മുംബൈയിൽ 9 വയസുകാരി മരിച്ചു

നായയുടെ കടിയേറ്റ് അഞ്ചു മാസത്തിന് ശേഷം പേവിഷ ബാധ. മുംബൈയിൽ 9 വയസുകാരി മരിച്ചു. അഞ്ചുമാസം മുമ്പാണ് നായയുടെ കടിയേറ്റത്. പ്രതിരോധ വാക്സിൻ എടുത്തിരുന്നില്ല. ഏതാനും ദിവസങ്ങൾക്ക് മുമ്പ് രോഗ ലക്ഷണങ്ങൾ തുടങ്ങി. ചികിത്സയിലിരിക്കെ മരിച്ചു. മരിച്ച കാശിഷ് ​​സഹാനി മുംബൈ മദർ മേരി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയുമായിരുന്നു.ആറ് മാസം മുമ്പ് കാശിഷ് ​​തന്റെ മുത്തച്ഛനോടൊപ്പം നടക്കുമ്പോഴാണ് സംഭവം നടക്കുന്നത്. ഒരു തെരുവ് നായ അവളുടെ കൈയിൽ മാന്തി, മുറിവുണ്ടായി. അടുത്ത ദിവസം അവളുടെ വീട്ടുകാർ...

ട്രംപിൻറെ വെടിനിർത്തൽ പ്രഖ്യാപനത്തിന്റ പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷ്‌മമായി വിലയിരുത്തി ഇന്ത്യ

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിൻറെ വെടിനിർത്തൽ പ്രഖ്യാപനത്തിന്റ പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷ്‌മമായി വിലയിരുത്തി ഇന്ത്യ. സംഘർഷം നീണ്ടാൽ വലിയ ഊർജ്ജ പ്രതിസന്ധിയെ നേരിടാനൊരുങ്ങുന്ന ഇന്ത്യ, പേർഷ്യൻ കടലിൽ കുടുങ്ങിയ കപ്പലുകളുടെ സഞ്ചാരം പൂർണതോതിൽ പുനഃ സ്ഥാപിക്കുന്നതിന് പോംവഴികൾ തേടുകയാണ്.രണ്ട് കപ്പലുകൾ കൂടി എൽ പി ജിയുമായി ഹോർമുസ് കടന്ന് ഇന്ത്യയിലേക്ക് വരുന്നത് ആശങ്കയ്ക്ക് താത്കാലിക ആശ്വാസം നൽകുന്നുണ്ട്. ഇന്ത്യയിൽ ഊർജ വിതരണം മുടങ്ങുന്ന അവസ്ഥയില്ലെന്നും കരുതൽ ശേഖരം ആവശ്യത്തിന് ഉണ്ടെന്നും കേന്ദ്രം ആവർത്തിക്കുന്നുണ്ട്. വെടിനിർത്തൽ ഇറാനും...

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി. നിർമാതാക്കളിൽ ഒരാളായ ബാബു ഷാഹിർ ആണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ഈ ആവശ്യമാണ് കോടതി തള്ളിയത്. അന്വേഷണത്തിലൂടെ മാത്രമേ തട്ടിപ്പ് നടന്നുവെന്ന് വ്യക്തമാകൂ എന്നാണ് കോടതിയുടെ നിരീക്ഷണം. ഈഘട്ടത്തിൽ എഫ്‌ഐആർ റദ്ദാക്കാൻ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് കെ വി. വിശ്വനാഥിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസിൽ പ്രതികളായ മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കളുടെ ആവശ്യം തള്ളിയത്.

ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ലൂർദ് ആശുപത്രിക്ക് സമീപം ഗ്രീൻ ഗാർഡനിലാണ് സംഭവം രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചത്. തിരുവനന്തപുരം സ്വദേശികളായ ഇവര്‍ വടുതലയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. വിളപ്പിൽശാല കാരോട് കനക വിഹാറിൽ ശ്രീകുമാരി, മകൾ അശ്വതി എസ് നായർ, കാർണിവൻ (14) കീർത്തവൻ (4) രണ്ട് വയസുള്ള പെൺകുട്ടി എന്നിവരാണ് മരിച്ചത്....

ഈ റമദാനിലും പതിവുതെറ്റിച്ചില്ല; നിരാലംബര്‍ക്ക് ലുലുഗ്രൂപ്പിന്റെ കൈത്താങ്ങ്

പതിവുതെറ്റിക്കാതെ ഈ റമദാന്‍ മാസത്തിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്ലൊരു തുക നീക്കിവച്ച് മാതൃകയായി ലുലു ഗ്രൂപ്പ്. പത്തനാപുരം ഗാന്ധിഭവനും കൊല്ലത്തെ പുവര്‍ ഹോമും അടക്കം നിരാലംബരായ മനുഷ്യര്‍ക്ക് അഭയമായ സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങള്‍ക്കാണ് ലുലു ഗ്രൂപ്പ് ഇത്തവണയും സഹായമെത്തിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങള്‍ക്കായി രണ്ടരകോടിയുടെ സഹായമാണ് ലുലു ഗ്രൂപ്പ് നല്‍കിയിരിക്കുന്നത്. ഗാന്ധിഭവനിലെ അന്തേവാസികള്‍ക്കായി ഒരു കോടി രൂപയുടെ സഹായം കൈമാറി. എല്ലാവര്‍ക്കും സമൃദ്ധമായ ഭക്ഷണം നല്‍കുന്നതിനും മരുന്നിനും ചികിത്സയ്ക്കുമായാണ് തുക കൈമാറിയത്. ആയിരത്തഞ്ഞൂറിലേറെ അന്തേവാസികളാണ് പത്തനാപുരം ഗാന്ധിഭവനിലുള്ളത്.

അമേരിക്കയുടെ എഫ്-35 വിമാനം ആക്രമിച്ച് ഇറാന്‍

അമേരിക്കയുടെ എഫ്-35 വിമാനം ആക്രമിച്ച് ഇറാന്‍. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐആര്‍ജിസി ഏറ്റെടുത്തു. വിമാനം അടിയന്തരലാന്‍ഡിങ് നടത്തിയതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് സ്ഥിരീകരിച്ചു. വിമാനം സുരക്ഷിതമായി നിലത്തിറക്കിയെന്നും സംഭവത്തെപ്പറ്റി അന്വേഷണം നടത്തിവരികയാണെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് ടിം ഹോക്കിന്‍സ് പറഞ്ഞു.10 കോടി ഡോളറിനു മേല്‍ വില വരുന്നതാണ് എഫ്-35 വിമാനം. ഇതാദ്യമായാണ് ഒരു അമേരിക്കന്‍ പോര്‍വിമാനം വീഴ്ത്തിയതായി ഇറാന്‍ സൈന്യം അവകാശപ്പെടുന്നത്. നേരത്തെ കുവൈത്ത് വ്യോമപ്രതിരോധ സംവിധാനം മൂന്ന് അമേരിക്കന്‍ എഫ്-15 വിമാനങ്ങള്‍ അബദ്ധത്തില്‍ വെടിവച്ചിട്ടിരുന്നു. കഴിഞ്ഞയാഴ്ച...

ഒമാനിൽ ശക്തമായ കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

ഒമാനിൽ ശക്തമായ കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി ദേശീയ മൾട്ടി-ഹസാർഡ് എർലി വാർണിംഗ് സെന്റർ. ന്യൂനമർദ്ദത്തെ തുടർന്ന് വ്യത്യസ്ത തീവ്രതയിലുള്ള മഴ, ഇടിയോട് കൂടിയ മഴ, ശക്തമായ കാറ്റ്, ചിലയിടങ്ങളിൽ കനത്ത മഞ്ഞുവീഴ്ച എന്നിവയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. പെട്ടെന്നുള്ള വെള്ളപ്പാച്ചിൽ, പൊടിക്കാറ്റ്, കാഴ്ച പരിധി കുറയൽ എന്നിവയും ഇതേ തുടർന്ന് ഉണ്ടായേക്കാം.മാർച്ച് 20 മുതൽ 21 വരെ ആദ്യഘട്ട കാലാവസ്ഥാ മാറ്റം അനുഭവപ്പെടും. മുസന്ദം, അൽ ബുറൈമി, നോർത്ത് അൽ ബതിന, മസ്കറ്റ്, ഹജർ മലനിരകളിലെ...

ഇസ്രയേല്‍ സൗത്ത് പാഴ്സ് വാതകപ്പാടം ആക്രമിച്ചത് അമേരിക്കയുടെ അറിവോടെ അല്ല; ഇനി ഇത് ആവര്‍ത്തിക്കില്ല; ഡോണള്‍ഡ് ട്രംപ്

ഇസ്രയേല്‍ ഇറാനിലെ സൗത്ത് പാഴ്സ് വാതകപ്പാടം ആക്രമിച്ചത് അമേരിക്കയുടെ അറിവോടെ ആയിരുന്നില്ലെന്നും ഇനി അത് ആവര്‍ത്തിക്കില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍ ഖത്തറിലെ എല്‍എന്‍ജി പ്ലാന്റുകള്‍ ഇറാന്‍ ലക്ഷ്യം വച്ചാല്‍ സൗത്ത് പാഴ്സ് വാതകപ്പാടം അമേരിക്ക ചുട്ടെരിക്കുമെന്നും ട്രംപ് സമൂഹമാധ്യമ പോസ്റ്റില്‍ ഭീഷണി മുഴക്കി. ഇറാന്‍ ഭരണകൂടത്തെ ഇതുവരെ തകര്‍ക്കാനായിട്ടില്ലെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് മേധാവി തുള്‍സി ഗബാര്‍ഡ് യുഎസ് കോണ്‍ഗ്രസ് ഹിയറിങ്ങില്‍ വ്യക്തമാക്കി. ആക്രമണത്തിലൂടെ നേതൃത്വത്തിന്റെയും സൈന്യത്തിന്റെ ശക്തി ചോര്‍ത്താനായെന്നും ഹോര്‍മുസ് കടലിടുക്കില്‍ പ്രശ്നമുണ്ടാകുമെന്ന് അമേരിക്ക...

കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് ക്ലീൻ ചിറ്റ് നൽകിയ വിചാരണ കോടതി പരാമർശത്തിന് ഹൈക്കോടതി സ്റ്റേ

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് ക്ലീൻ ചിറ്റ് നൽകിയ വിചാരണ കോടതി പരാമർശത്തിന് ഹൈക്കോടതി സ്റ്റേ. സർക്കാർ നൽകിയ അപീലിലാണ് സ്റ്റേ നൽകിയിരിക്കുന്നത്. സർക്കാർ നൽകിയ അപീലിൽ വാദം കേൾക്കാനും നിർദേശമുണ്ട്. തന്ത്രിയുടെ ജാമ്യഹർജിയെയും വിചാരണ കോടതിയുടെ പരാമർശങ്ങളെയും എതിർത്താണ് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. തന്ത്രിക്ക് ശബരിമല സ്വർണക്കൊള്ള ഗൂഢാലോചനയുടെ ബന്ധമുണ്ടെന്നും വിചാരണക്കോടതിയുടെ നിരീക്ഷണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും തന്ത്രിയുടെ ജാമ്യം റദ്ദ് ചെയ്യണമെന്നും സർക്കാർ ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അപ്പീലിൽ തന്ത്രിയ്ക്ക് ഹൈക്കോടതി നോട്ടീസ് നൽകി.
1 2 3

Latest News

Stay in the loop

Subscribe to the newsletter for all the latest updates

[contact-form-7 id="cbf4cce" title="email"]

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.