ശോഭാ സുരേന്ദ്രനെതിരെ പരാതി നൽകിയ ബിന്ദുവിനെ കുമാറിനെ സസ്പെൻഡ് ചെയ്തു

പാലക്കാട്ടെ എൻഡിഎ സ്ഥാനാർഥി ശോഭസുരേന്ദ്രനെതിരെ പരാതി നൽകിയ ബിന്ദു വിനയകുമാറിനെ സസ്പെൻഡ് ചെയ്ത് ബിജെപി. ആലപ്പുഴ ബിജെപി നോര്‍ത്ത് ജില്ലാ വൈസ് പ്രസിഡന്റായ ബിന്ദുവിനെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. തുടർച്ചയായ അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി.പാലക്കാട് മണ്ഡലത്തിൽ വോട്ടിന് പണം നൽകിയെന്ന ആരോപണത്തിന് പിന്നിൽ ബിന്ദു വിനയകുമാറാണെന്ന് ആരോപിച്ചുകൊണ്ട് ശോഭ സുരേന്ദ്രൻ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു ഇതിനെതിരെ ബിന്ദു പൊലീസിൽ പരാതിപ്പെടുകയായിരുന്നു. വോട്ടിന് പണം നൽകിയ സംഭവം തന്റെ തലയിലാക്കാൻ ശ്രമിക്കുന്നെന്നും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും കാണിച്ചാണ് ജില്ലാ കമ്മറ്റിയംഗം ബിന്ദു വിനയകുമാർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.ഫോൺ സംഭാഷണമടക്കമാണ് പരാതി. ആലപ്പുഴയിൽ ശോഭ സുരേന്ദ്രൻ വിഭാഗീയത സൃഷ്ടിക്കുകയാണെന്നും ബിന്ദു ആരോപിച്ചു. ആലപ്പുഴയിൽ ശോഭ സുരേന്ദ്രൻ പണപ്പിരിവ് നടത്തുന്നെന്നും ബിന്ദു ആരോപണം ഉയർത്തി. ശോഭ സുരേന്ദ്രൻ പക്ഷത്തെ എതിർത്തതിന്റെ വൈരാഗ്യമാണ് തന്നെ കേസിലേക്ക് വലിച്ചിഴയ്ക്കാൻ കാരണമെന്നും ബിന്ദു പറഞ്ഞു.

അടയാളം ന്യൂസ് ഡെസ്ക്

http://adayalam.live

Featured Posts

Featured Posts

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.