അടയാളം ന്യൂസ് ഡെസ്ക്

നിയമസഭാ തിരഞ്ഞെടുപ്പിന് ആവേശത്തിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ

നിയമസഭാ തിരഞ്ഞെടുപ്പിന് ആവേശത്തിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. തൃശൂരിലെ റോഡ് ഷോയിൽ നൂറ്കണക്കിന് പ്രവർത്തകരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. പാലക്കാട്ടെ പൊതുസമ്മേളനത്തിന് ശേഷം ഹെലികോപ്റ്റർ മാർഗമാണ് പ്രധാനമന്ത്രി തൃശൂരിലെത്തിയത്. കേന്ദ്രമന്ത്രി സുരേഷ് ​ഗോപി, തൃശൂർ ജില്ലയിലെ എൻ ഡി എ സ്ഥാനാർഥികളായ സി സി മുകുന്ദൻ, പത്മജ വേണുഗോപാൽ, കെ കെ അനീഷ് കുമാർ എന്നിവർ പ്രധാനമന്ത്രിക്കൊപ്പം റോഡ് ഷോയിൽ പങ്കെടുത്തു. പുഷ്പവൃഷ്ടി നടത്തിയാണ് പ്രവർത്തകർ മോദിയെ സ്വീകരിച്ചത്.തൃശൂർ ബിജെപി പിടിക്കുമെന്നും പത്മജ വേണു​ഗോപാൽ...

രാജ്യത്തെ എല്ലാ പെട്രോൾ പമ്പുകളിലും ആവശ്യത്തിന് പെട്രോളും ഡീസലും ലഭ്യമാണെന്ന് കേന്ദ്രസർക്കാർ

രാജ്യത്തെ എല്ലാ പെട്രോൾ പമ്പുകളിലും ആവശ്യത്തിന് പെട്രോളും ഡീസലും ലഭ്യമാണെന്ന് കേന്ദ്രസർക്കാർ. തെറ്റായ പ്രചാരണങ്ങളിൽ ജനങ്ങൾ വിശ്വസിക്കരുത്. രണ്ട് എൽപിജി ടാങ്കറുകൾ കൂടി ഹോർമുസ് കടലിടുക്ക് കടന്നെന്നും 94,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ ഉടൻ ഇന്ത്യയിൽ എത്തുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു. BW TYR മാർച്ച്‌ 31 ന് മുംബൈ തീരത്തും,BW ELM ഏപ്രിൽ 1ന് മംഗ്ലൂർ തീരത്തും എത്തും.പടിഞ്ഞാറൻ പേർഷ്യൻ ഗൾഫ് മേഖലയിൽ ഇന്ത്യൻ പതാകയുള്ള 18 കപ്പലുകളാണ് ഉള്ളത്. മാർച്ച് 27 ന് അബുദാബിയിൽ...

എൽഡിഎഫ്-യുഡിഎഫ് മുന്നണികളെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി

എൽഡിഎഫ്-യുഡിഎഫ് മുന്നണികളെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിൽ യുഡിഎഫും എൽഡിഎഫും മാറി മാറി ഭരിക്കുന്നു. ഒന്ന് അഴിമതിക്കാർ, മറ്റൊന്ന് വർഗീയവാദികളാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിന്റെ വിശ്വാസം ബിജെപിയോടും എൻഡിഎയോടുമാണ്. കേരളത്തിൽ എൻഡിഎ-ബിജെപി സർക്കാർ വികസന കേരളം സൃഷ്ടിക്കുമെന്നും ഇത് മോദി ​ഗ്യാരണ്ടിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.ഡീൽ ആരോപണം ഉൾപ്പടെ പരാമർശിച്ച് എൽഡിഎഫിനെയും യുഡിഎഫിനെയും മോദി വിമർശിച്ചു. കോൺഗ്രസ്‌ ആരോപിക്കുന്നു സിപിഐഎം ബിജെപിയുടെ ബി ടീം ആണെന്ന്. സിപിഐഎം ആരോപിക്കുന്നു കോൺഗ്രസിന്റെ ബി ടീം ആണ് ബിജെപി...

തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലേയ്ക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തമിഴക വെട്രി കഴകം

തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലേയ്ക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തമിഴക വെട്രി കഴകം. പാര്‍ട്ടി അധ്യക്ഷന്‍ വിജയ് ചെന്നൈ പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലും മത്സരിയ്ക്കും. ടിവികെ പ്രകടന പത്രികയും വിജയ് പുറത്തിറക്കി. ഡിഎംകെയുടെ പ്രകടന പത്രിക ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നരയ്ക്ക് പ്രഖ്യാപിയ്ക്കും.ഡിഎംകെയുടെ ഉറച്ച മണ്ഡലമായ പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലുമാണ് വിജയ് കന്നിയങ്കത്തിന് ഇറങ്ങുക. തികഞ്ഞ ആത്മവിശ്വാസത്തിലാണ് പാര്‍ട്ടിയും പ്രവര്‍ത്തകരും. നാളെ തന്നെ വിജയ് നാമനിര്‍ദേശ പത്രിക സമര്‍പ്പിയ്ക്കുമെന്നാണ് സൂചന. വൈകിട്ട് പെരമ്പൂരില്‍ പ്രചാരണം ആരംഭിയ്ക്കുമെന്നും സൂചനയുണ്ട്.പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി എന്‍...

അമേരിക്ക കരയുദ്ധത്തിന് തയാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍

ഇറാന്‍ യുദ്ധത്തിന് നയതന്ത്രപരിഹാരം കാണാന്‍ പാകിസ്ഥാന്റെ നേതൃത്വത്തില്‍ ഇന്നും നാളെയും ഇസ്ലാമാബാദില്‍ ഉന്നതതല ചര്‍ച്ച നടക്കാനിരിക്കെ അമേരിക്ക കരയുദ്ധത്തിന് തയാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇറാനില്‍ ആഴ്ചകള്‍ നീളുന്ന കരയുദ്ധത്തിനായി അമേരിക്ക തയാറെടുക്കുന്നുവെന്നാണ് വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട്. പൂര്‍ണതോതിലുള്ള സൈനിക അധിനിവേശത്തിനു പകരം പ്രത്യേക സേനയെയും കരസേനയെയും ഉപയോഗിച്ചുള്ള ആക്രമണങ്ങളാണ് പദ്ധതിയിടുന്നത്. അതിനിടെ പശ്ചിമേഷ്യയിലേക്ക് യു എസ് എസ് ട്രിപ്പോളിയടക്കമുള്ള പടക്കപ്പലുകളും 3500 അമേരിക്കന്‍ സൈനികരുമെത്തി.സംഘര്‍ഷം അയവില്ലാതെ തുടരുന്നുവെന്ന ആശങ്കപ്പെടുത്തുന്ന വാര്‍ത്തകളാണ് ഇന്നും പുറത്തുവന്നത്. എഫ്-16 വിമാനത്തെ ആക്രമിച്ചതായി ഇസ്ലാമിക്...

സൈബര്‍ അധിക്ഷേപത്തിന് പരാതി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗ കേസിലെ രണ്ട് അതിജീവിതമാര്‍

സൈബര്‍ അധിക്ഷേപത്തിന് പരാതി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗ കേസിലെ രണ്ട് അതിജീവിതമാര്‍. രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാന് എതിരെയാണ് രണ്ടാമത്തെ കേസിലെ അതിജീവിത പരാതി നല്‍കിയത്. പ്രാഥമിക പരിശോധന നടത്തിയ ശേഷമായിരിക്കും പരാതികളില്‍ കേസ് എടുക്കുക.രണ്ടാം കേസിലെ അതിജീവിതയാണ് രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാന് എതിരെ പരാതി നല്‍കിയത്. മൂന്നാം കേസിലെ അതിജീവിത രണ്ടു പരാതികള്‍ നല്‍കി. ഈ പരാതിയില്‍ നിയാസ് മലബാറി അടക്കമുള്ളവര്‍ക്ക് എതിരെ പരാമര്‍ശമുണ്ട്. കര്‍ശന നടപടി എടുക്കാന്‍ സംസ്ഥാന പൊലീസ്...

പാലക്കാട് ന​ഗരസഭ കൗൺസിലർ പീഡിപ്പിച്ച യുവതിക്ക് നീതി ഉറപ്പാക്കണം: രമേഷ് പിഷാരടി

ജോലി വാ​ഗ്ദാനം ചെയ്ത് പാലക്കാട് ന​ഗരസഭ കൗൺസിലർ പീഡിപ്പിച്ച യുവതിക്ക് നീതി ഉറപ്പാക്കണമെന്ന് യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി. അതിനായി ഇവിടുത്തെ നിയമ സംവിധാനങ്ങൾ നടപടിയെടുക്കണമെന്നും അവരോടൊപ്പമാണ് താനെന്നും രമേഷ് പിഷാരടി പറഞ്ഞു. ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ആരു ചെയ്താലും അവർ ശിക്ഷിക്കപ്പെടണമെന്നാണ് നിലപാടെന്നും രമേഷ് പിഷാരടി പറഞ്ഞു. അതോടൊപ്പം ഇടതുഭരണത്തിന്റെ വിലയിരുത്തലാകും ഈ തെരഞ്ഞെടുപ്പെന്നും പിഷാരടി പറഞ്ഞു. കഴിഞ്ഞ 5 വർഷത്തിനിടെ അനുഭവിച്ച പ്രശ്നങ്ങളും അടുത്ത 5 വർഷത്തേക്കുള്ള പ്രതീക്ഷകളുമാണ് വോട്ടു ചെയ്യുന്ന ജനങ്ങൾ പരിഗണിക്കുക...

സംസ്ഥാനത്തെ ഉയർന്ന താപനില : ജാഗ്രത നിർദേശവുമായി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്. രാവിലെ 11 മണി മുതൽ മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുത്. കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകി.നിർജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണം. ശാരീരിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സ്വയം പ്രതിരോധം ശക്തമാക്കണം. വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കും വെള്ളം ഉറപ്പാക്കണം. അമിത മധുരം ചേർത്ത കാർബണേറ്റ് ഡ്രിങ്കുകളുടെ ഉപയോഗം കുറയ്ക്കണം. ചൂടിന്റെ കാഠിന്യം കുറയ്ക്കാൻ പകൽ സമയങ്ങളിൽ വീടിന്റെ...

പാരഡി പാടി തിരഞ്ഞെടുപ്പ് പ്രചാരണം : പഴകുളം മധുവിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

‘പോറ്റിയേ കേറ്റിയേ പാരഡി’ പാടി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ റാന്നിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി പഴകുളം മധുവിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. തിരുവാഭരണ പാതസംരക്ഷണസമിതി സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പരാതി നല്‍കിയത്.മണ്ഡലത്തില്‍ ശബരിമല തന്നെയാണ് പ്രധാന പ്രചാരണ വിഷയമായി യുഡിഎഫ് ഉയര്‍ത്തുന്നത്. അതിന്റെ ഭാഗമായാണ് പോറ്റിയെ കേറ്റിയെ എന്ന പാരഡി ഗാനം പാടിയത്. ഇതിനെതിരായാണ് പരാതി. ശബരിമല നിലകൊള്ളുന്ന റാന്നി മണ്ഡലത്തില്‍ മതവികാരം വ്രണപ്പെടുത്തുന്നു എന്ന് പരാതിക്കാരന്‍ പറയുന്നു. എന്നാല്‍ ഇതിനെതിരെ നിയമപരമായി പോയാലും നിലനില്‍ക്കില്ലെന്നാണ് പഴകുളം മധു...

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഫ്രീസര്‍ തകരാറിനെ തുടര്‍ന്ന് മൃതദേഹം അഴുകിയെന്ന് പരാതി

കോട്ടയം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഫ്രീസര്‍ തകരാറിനെ തുടര്‍ന്ന് മൃതദേഹം അഴുകിയെന്ന് പരാതി. മണിമല സ്വദേശി ജോമി ജോസഫിന്റെ മൃതദേഹമാണ് അഴുകിയത്. വെള്ളിയാഴ്ച വൈകിട്ടാണ് 5 മണിയ്ക്കാണ് മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റിയത്. ഇന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്താനായി പുറത്തെടുത്തപ്പോഴാണ് കടുത്ത ദുര്‍ഗന്ധം അനുഭവപ്പെട്ടത്. ഫ്രീസര്‍ തകരാറിനെ തുടര്‍ന്ന് മൃതദേഹം ചീര്‍ത്ത നിലയിലായിരുന്നു ഉണ്ടായിരുന്നത്.ബന്ധുക്കളുടെ പരാതിയെ തുടർന്ന് ആശുപത്രി സൂപ്രണ്ട് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ജീവനക്കാർക്ക് വീഴ്ചപറ്റിയെന്നാണ് കണ്ടെത്തൽ. 2 ഫ്രീസറുകളാണ് കാഞ്ഞിരപ്പള്ളി ആശുപത്രിയിൽ ഉണ്ടായിരുന്നത്...
1 23 24 25 26 27 41

Latest News

Stay in the loop

Subscribe to the newsletter for all the latest updates

[contact-form-7 id="cbf4cce" title="email"]

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.