അടയാളം ന്യൂസ് ഡെസ്ക്

ഒമാനിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ മൂന്നു മലയാളികൾ മരിച്ചു

ഒമാനിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ മൂന്നു മലയാളികൾ മരിച്ചു. പാലക്കാട് തൃത്താല – കൂറ്റനാട് സ്വദേശികളായ തച്ചറത്തൊടിയിൽ യൂസഫ് (38),തൃത്താല കൊറ്റപ്പാടം സ്വദേശി മാളിയേക്കൽ ഷംല (32), യൂസഫിന്റെ മാതാവ് റംല എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഒമാനിലെ തെക്കൻ ബാത്തിന ഗവർണേറ്റിൽ ഉണ്ടായ പ്രളയത്തിൽ ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഒഴുക്കിൽപ്പെട്ടായിരുന്നു അപകടം ഉണ്ടായത്. ഈദ് ആഘോഷത്തിനിടെയാണ് വീട്ടിലേക്ക് പോകുകയായിരുന്നു ഇവർ.

സർക്കാർ വാഹനങ്ങൾക്ക് ഇന്ധനം കടമായി തരില്ല; കുടിശ്ശിക തീർക്കണമെന്ന് പമ്പ് ഉടമകൾ

കുടിശ്ശിക തീർക്കാതെ സംസ്ഥാന സർക്കാരിന് കീഴിലുള്ള വകുപ്പുകൾക്ക് ഇന്ധനം കടം നൽകാനാവില്ലെന്ന് പമ്പ് ഉടമകൾ. കുടിശ്ശിക തുക ഉടൻ തരണമെന്ന് ചൂണ്ടികാണിച്ച് പമ്പ് ഉടമകളുടെ സംഘടന മുഖ്യമന്ത്രിയ്ക്കും, വിവിധ വകുപ്പുകൾക്കും കത്തയച്ചു. 1000 കോടിയുടെ കുടിശ്ശികയാണ് വിവിധ വകുപ്പുകൾ നൽകാനുള്ളത്. അതിൽ തന്നെ പൊലീസ് ജീപ്പിൽ മാത്രമായി ഇന്ധനം അടിച്ചതിൽ 300- 400 കോടിയോളം രൂപയാണ് പമ്പുകൾക്ക് നൽകാനുള്ളത്.ഇന്ധന പമ്പുകൾക്കുള്ള ക്രെഡിറ്റ് സൗകര്യം എണ്ണക്കമ്പനികൾ രണ്ടാഴ്ച മുൻപ് നിർത്തലാക്കിയതിന് പിന്നാലെയാണ് ഡീലർമാരുടെ നടപടി. ക്രെഡിറ്റ് സൗകര്യം എണ്ണക്കമ്പനികൾ...

‘LDF വഞ്ചിച്ചു’ ; കാരാട്ട് റസാഖ് വീണ്ടും മുസ്‍ലിം ലീഗിലേക്ക്

കൊടുവള്ളി എംഎൽഎ കാരാട്ട് റസാഖ് തിരികെ മുസ്‍ലിം ലീഗിലേക്ക്. പാണക്കാടെത്തി സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തും. എൽഡിഎഫ് വഞ്ചിച്ചെന്നും കഴിഞ്ഞ തവണ പരാജയപ്പെടുത്തിയെന്നും കാരാട്ട് റസാഖ് ആരോപിച്ചു. മുൻ ലീഗ് നേതാവായ കാരാട്ട് റസാഖ്‌ ഇടതു പക്ഷത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കുകയായിരുന്നു.വഞ്ചന ഇങ്ങോട് കാണിച്ചാൽ തിരിച്ചും കാണിക്കാം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തന്നെ എൽഡിഎഫ് വഞ്ചിച്ചു.അതുകൊണ്ടാണ് വിജയിക്കുന്ന സാഹചര്യമായിട്ടും പരാജയപ്പെട്ടത്. അതിന് ശേഷവും വഞ്ചന മാത്രമാണ് എൽഡിഎഫ് കാണിച്ചിട്ടുള്ളത്. തന്നെ തിരിച്ചുകൊണ്ടുവരാൻ ചർച്ചയ്ക്ക് മുന്നിൽ നിന്നത് ലീഗ് തന്നെയാണ്....

പത്രിക സമര്‍പ്പണത്തിന് ഇനി ഒരു ദിനം മാത്രം; പ്രചാരണം സജീവമാക്കാൻ സ്ഥാനാര്‍ഥികള്‍

നിയമസഭ തിരഞ്ഞെടുപ്പിൽ പത്രികാസമർപ്പണത്തിന് ഇനി സ്ഥാനാർഥികളുടെ മുന്നിലുള്ളത് ഒരൊറ്റ പ്രവൃത്തി ദിവസം മാത്രം. നാളെ രാവിലെ 11 മണി മുതൽ 3 വരെയാണ് പത്രികാസമർപ്പണത്തിന് സമയമുള്ളത്. 15 മിനിറ്റാണ് ഒരു പത്രിക സ്വീകരിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ വേണ്ടത്. സമയമില്ലാത്തതിനാൽ നടപടികൾ വേഗത്തിലാക്കണമെന്നാണ് നിർദേശം. സ്ഥാനാർഥി നിർണയം വൈകിയതിൽ പ്രതിസന്ധി നേരിടുന്ന പാർട്ടികൾ ഈ വേഗത്തിനൊപ്പം ഓടിയെത്തുമോ എന്നതാണ് കൗതുകം .

കോഴിക്കോട് പക്ഷിപ്പനി; 5 പഞ്ചായത്തുകളിൽ വളർത്തുപക്ഷികളെ കൊന്നൊടുക്കി, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു

കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ച അഞ്ചിടങ്ങളിലായി പതിനയ്യായിരത്തോളം വളർത്തുപക്ഷികളെ കൊന്നൊടുക്കി. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിലെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെയാണ് കൊന്നത്. ബാലുശ്ശേരിയിലെ പനങ്ങാട് പഞ്ചായത്തിൽ മാത്രം 450 പക്ഷികളെയാണ് കൊന്നൊടുക്കിയത്. ബാലുശ്ശേരി മൃഗാശുപത്രിയിലെ സീനിയർ വെറ്ററിനറി സർജന്റെ നേതൃത്വത്തിലായിരുന്നു നടപടി.

ഇസ്രയേലിന് എതിരെ ആക്രമണം കടുപ്പിച്ച് ഇറാൻ

ഇസ്രയേലിന് എതിരെ ആക്രമണം കടുപ്പിച്ച് ഇറാൻ. ഡിമോണയിലെ ആണവ ഗവേഷണകേന്ദ്രത്തിലും അറദ് നഗരത്തിലും ഇറാന്റെ മിസൈൽ ആക്രമണം. നൂറിലേറെ പേർക്ക് ആക്രമണത്തിൽ പരുക്കേറ്റു. വികിരണ ചോർച്ചയില്ലെന്നാണ് അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ സ്ഥിരീകരണം. നതാൻസിലെ ആണവ നിലയത്തിന് നേരെയും ബുഷെർ പവർ പ്ലാന്റിന് നേരെയും നടന്ന വ്യോമാക്രമണങ്ങൾക്കുള്ള തിരിച്ചടിയാണിതെന്നാണ് ഇറാന്റെ പ്രതികരണം.

ഒമാനിൽ മഴ തുടരും

ഒമാനിൽ മഴ തുടരും. മസ്കറ്റ്, തെക്കൻ ബാത്തിനാ, വടക്കൻ ബാത്തിനായുടെ ചിലഭാഗങ്ങൾ എന്നിവിടങ്ങളിലാണ് രാവിലെ ശക്തമായ മഴ പെയ്തിരിക്കുന്നത്. ഇനി വരുന്ന രണ്ട് ദിവസങ്ങളിലായി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. കനത്ത മഴയെ തുടർന്ന് മുൻകരുതൽ നടപടികളുടെ ഭാഗമായി അമേറാത്ത് ബവ്ഷർ റോഡ് താത്കാലികമായി അടച്ചു. ആലിപ്പഴ വർഷത്തോടെയായിരുന്നു ചിലയിടങ്ങളിൽ മഴ ലഭിച്ചത്. ഇന്നലെയും വിവിധ ഗവർണറേറ്റുകളിൽ മഴ ലഭിച്ചിരുന്നു. പൗരന്മാരോടും താമസക്കാരോടും ഔദ്യോഗിക അപ്‌ഡേറ്റുകൾ പാലിക്കാനും സുരക്ഷാ മാർഗ്ഗനിർദേശങ്ങൾ പാലിക്കാനും നിർദേശമുണ്ട്.

മുന്‍ മന്ത്രി വി. സുരേന്ദ്രന്‍ പിള്ള ആര്‍ജെഡിയിലേക്ക് മടങ്ങുന്നു

ആര്‍ജെഡി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച മുന്‍ മന്ത്രി വി. സുരേന്ദ്രന്‍ പിള്ള ആര്‍ജെഡിയിലേക്ക് മടങ്ങുന്നു. ശ്രേയാംസ് കുമാറിന്റെ ആവശ്യപ്രകാരമാണ് മടക്കം.തിരുവനന്തപുരം വെസ്റ്റില്‍ നിന്ന് വി. സുരേന്ദ്രന്‍പിളളയെ മത്സരിപ്പിക്കുക ലക്ഷ്യമിട്ടാണ് ബിജെപി സെന്‍ട്രല്‍ സീറ്റ് ഒഴിച്ചിട്ടിരുന്നത്. അദ്ദേഹം ആര്‍ജെഡിയില്‍ അസംതൃപ്തനാണെന്ന് മനസിലാക്കിയാണ് ആശയവിനിമയം തുടങ്ങിയത്. ഘടകകക്ഷിയായി എന്‍ഡിഎലേക്ക് വരാനായിരുന്നു സുരേന്ദ്രന്‍ പിളളയുടെ താല്‍പര്യം. എന്നാല്‍, താമര ചിഹ്നത്തില്‍ മത്സരിക്കണമെന്ന് ബിജെപി ഉപാധി വെച്ചു. ഇതോടെ സുരേന്ദ്രന്‍ പിളള പിന്മാറി. ഇടതുപക്ഷത്തു നിന്നുളള നേതാവിനെ പരീക്ഷിക്കാനുളള ശ്രമം...

രൂപയുടെ മൂല്യ തകർച്ചയും വ്യാവസായിക ഇന്ധന വിലവർധനയും വരാനിരിക്കുന്ന പണപ്പെരുപ്പത്തിന്റെ സൂചന: രാഹുൽ ഗാന്ധി

“രൂപയുടെ മൂല്യ തകർച്ചയും വ്യാവസായിക ഇന്ധന വിലവർധനയും വരാനിരിക്കുന്ന പണപ്പെരുപ്പത്തിന്റെ സൂചനയാണെന്ന് രാഹുൽ ഗാന്ധി എം പി. കേന്ദ്രത്തിനെതിരെ ശക്തമായി ആഞ്ഞടിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ പ്രതികരണം. തിരഞ്ഞെടുപ്പിന് ശേഷം, പെട്രോൾ, ഡീസൽ, എൽപിജി വിലകളും ഉയർത്തും.നിത്യോപയോഗ സാധനങ്ങളുടെ വില ഉയരും അത് ചെറുകിട കച്ചവടങ്ങളെ ബാധിക്കുമെന്നും സാധാരണക്കാരുടെ കുടുംബ ചെലവുകളെ തകിടംമറിക്കുമെന്നും മോദി സർക്കാരിന് ദിശാബോധം ഇല്ലെന്നും രാഹുൽ ഗാന്ധി വിമർശനം ഉന്നയിച്ചു. എക്‌സിലൂടെയായിരുന്നു വിമർശനം.പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങൾക്കിടയിലും വെള്ളിയാഴ്ച ഡോളറിനെതിരെ രൂപയുടെ മൂല്യം...

ഇറാനെതിരായ ആക്രമണം കടുപ്പിക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി

ഇറാനെതിരായ ആക്രമണം കടുപ്പിക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ്. ഇസ്രായേലിനും അമേരിക്കക്കും എതിരായ എല്ലാ സുരക്ഷാ ഭീഷണികളും നീക്കം ചെയ്യും. അതുവരെ, ഇറാന്‍ ഭരണകൂടത്തിനെതിരായ ആക്രമണം തുടരുമെന്നും ഇസ്രയേല്‍ വ്യക്തമാക്കി. എല്ലാ യുദ്ധ ലക്ഷ്യങ്ങളും കൈവരിക്കുന്നതുവരെ അക്രമം നിര്‍ത്തില്ലെന്നും ഇസ്രയേല്‍ വ്യക്തമാക്കി.ഇറാനിലെ സൈനിക നടപടികള്‍ അവസാനിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ന് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രയേലിന്റെ പ്രതികരണം.ലക്ഷ്യങ്ങള്‍ ഏകദേശം പൂര്‍ത്തിയായെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്. ഇറാന്‍ ഭരണകൂടവുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും...
1 14 15 16 17 18 24

Latest News

Stay in the loop

Subscribe to the newsletter for all the latest updates

[contact-form-7 id="cbf4cce" title="email"]

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.