അടയാളം ന്യൂസ് ഡെസ്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച തൃശ്ശൂരിലെത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച തൃശ്ശൂരിലെത്തും. എൻഡിഎ സ്ഥാനാർത്ഥി പത്മജ വേണു​ഗോപാലിന്റെ തെര‍ഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് പ്രധാനമന്ത്രിയെത്തുക. റോഡ് ഷോയിലും പങ്കെടുക്കും. ആദ്യം പാലക്കാട് എത്തിയതിന് ശേഷമായിരിക്കും തൃശ്ശൂരിലേക്ക് എത്തുക എന്ന വിവരമാണ് പുറത്തുവരുന്നത്. പത്മജക്കൊപ്പം പ്രധാനമന്ത്രി റോഡ് ഷോയിൽ പങ്കെടുത്തേക്കും. സമയക്രമത്തെക്കുറിച്ചും മറ്റുമുള്ള വിവരങ്ങളിൽ വ്യക്തത വരുന്നതേയുളളൂ.

ശബരിമല യുവതീ പ്രവേശനം : തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് സുപ്രീംകോടതിയിൽ വാദങ്ങൾ സമർപ്പിക്കും

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് സുപ്രീംകോടതിയിൽ വാദങ്ങൾ സമർപ്പിക്കും. യുവതീ പ്രവേശനത്തെ എതിർത്തുകൊണ്ടുള്ള നിലപാടാണ് ബോർഡ് കോടതിയിൽ സമർപ്പിക്കുന്നത്. നേരത്തെ ബോർഡ് അടക്കമുള്ള കക്ഷികളുടെ ആവശ്യപ്രകാരമാണ് വാദങ്ങൾ സമർപ്പിക്കാനുള്ള തീയതി കോടതി ഇന്ന് വരെ നീട്ടിയത്.

സൗദിക്ക് നേരെ വീണ്ടും ഇറാന്റെ ആക്രമണ ശ്രമം

സൗദിക്ക് നേരെ വീണ്ടും ഇറാന്റെ ആക്രമണ ശ്രമം. കിഴക്കന്‍ പ്രവിശ്യക്ക് നേരെ വന്ന 13 ഡ്രോണുകള്‍ തകര്‍ത്തതായി പ്രതിരോധ സേന അറിയിച്ചു. വടക്കന്‍ അതിര്‍ത്തിയിലും ഡ്രോണ്‍ ആക്രമണ ശ്രമം ഉണ്ടായി.യുഎഇയിലും ഇറാന്റെ ആക്രമണ ശ്രമം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. അബുദാബിലെ ശവാമെഖില്‍ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരന് പരുക്കേറ്റു. അമേരിക്കയുമായുള്ള സുരക്ഷാപങ്കാളിത്തം ശക്തിപ്പെടുത്തുമെന്ന് യുഎഇ പ്രതികരിച്ചു. യുഎഇ ഇന്നലെ മാത്രം ആകെ നേരിട്ടത് 4 മിസൈലുകളും 25 ഡ്രോണുകളുമാണ്. കാര്യമായ അപകടം ഉണ്ടായില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. അതേസമയം യുഎഇയില്‍ ഇന്ന്...

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനം ഇന്ന്

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനം ഇന്ന്. സ്ഥാനാര്‍ത്ഥികളില്‍ അധികംപേരും കഴിഞ്ഞ ദിവസങ്ങളിലായി പത്രിക സമര്‍പ്പിച്ചിരുന്നു. ബാക്കിയുള്ളവര്‍ ബന്ധപ്പെട്ട വരണാധികാരികള്‍ക്ക് മുമ്പില്‍ ഇന്ന് പത്രിക സമര്‍പ്പിക്കും. പുനലൂര്‍ യുഡിഎഫിലെ തര്‍ക്കം പരിഹരിക്കപ്പെട്ടതോടെ സ്ഥാനാര്‍ഥി നൗഷാദ് യൂനുസ് പുനലൂര്‍ ആര്‍ടിഒ ഓഫീസില്‍ വരണാധികാരിക്ക് മുന്‍പാകെ ഇന്ന് നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കും. കരുനാഗപ്പള്ളി എന്‍ഡിഎ സ്ഥാനാര്‍ഥി ജിതിന്‍ ദേവിന്റെ പത്രിക സമര്‍പ്പണത്തില്‍ പങ്കെടുക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എത്തും, അതിന് ശേഷമുള്ള സ്ഥാനാര്‍ഥിയുടെ റോഡ് ഷോയിലും അദ്ദേഹം...

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പറവൂര്‍ അഡീഷണല്‍ തഹസില്‍ദാര്‍ക്ക് മുന്നില്‍ രാവിലെ 11 മണിയോടെയാകും പത്രികാ സമര്‍പ്പണം. വി ഡി സതീശൻ നേരിടുന്ന ഏഴാമത്തെ തെരഞ്ഞെടുപ്പാണിത്. നാമനിർദേശ പത്രികക്കൊപ്പം കെട്ടിവെക്കാനുള്ള പണം നൽകുന്നത് പ്ലാച്ചിമട സമരസമിതി നേതാക്കളാണ്. അടുത്തിടെ പ്ലാച്ചിമടയിലെത്തി പ്രതിപക്ഷ നേതാവ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. 1996ലെ നിയമസഭ തെരഞ്ഞെടുപ്പിലായിരുന്നു പറവൂരിൽ ആദ്യമായി വി ഡി സതീശൻ പറവൂരിൽ മത്സരിക്കാനെത്തിയത്. ആദ്യ തെരഞ്ഞെടുപ്പിൽ സിപിഐയിലെ പി രാജുവിനോട് പരാജയപ്പെട്ടു. പക്ഷേ 2001...

സിപിഐഎമ്മിൽ ആശയപരമായ വ്യതിയാനം സംഭവിച്ചു :എം എ ബേബി

സിപിഐഎമ്മിൽ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. സിപിഐഎമ്മിൽ ആശയപരമായ വ്യതിയാനം സംഭവിച്ചു. മുമ്പെങ്ങുമില്ലാത്ത പ്രവണതകളാണ് പാർട്ടിയിൽ കടന്നുകൂടിയത്. ചില സഖാക്കൾ അധികാരത്തിന് വേണ്ടിയാണ് നിന്നതെന്ന് ബോധ്യപ്പെട്ട കാലമാണിത്. സിപിഐഎം രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ മുറുകെ പിടിക്കുന്ന വ്യത്യസ്തമായ പാർട്ടിയാണ്.സ്വന്തമായ പ്രവർത്തന സംസ്കാരമുണ്ട്.. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയ സംസ്കാരം ഉൾക്കൊള്ളാത്തവരാണ് തെരഞ്ഞെടുപ്പ് വന്നപ്പോൾ പാർട്ടി വിടുന്നത്. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ഇത്രയും നാൾ പാർട്ടിക്ക് ഒപ്പം നിന്നവർ പാർട്ടി വിട്ടെന്നും കേന്ദ്ര കമ്മിറ്റിയും പോളിറ്റ് ബ്യൂറോയും...

ശത്രു കപ്പലുകള്‍ ഒഴികെയുള്ളവയ്ക്ക് ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുത്തിട്ടുണ്ട്:ഇറാന്‍

ശത്രു കപ്പലുകള്‍ ഒഴികെയുള്ളവയ്ക്ക് ഹോര്‍മുസ് കടലിടുക്ക് തുറന്നിട്ടുണ്ടെന്ന് ഇറാന്‍. പ്രതിസന്ധിക്ക് കാരണം യുഎസ്-ഇസ്രായേല്‍ ആക്രമണമാണെന്ന് ഇറാന്‍ വിശദീകരിച്ചു. ഇറാന്‍ മുന്‍ഗണന നല്‍കുന്നത് നയതന്ത്രത്തിനെന്നും യുഎന്‍ മാരിടൈം സംഘടനയിലെ ഇറാന്‍ പ്രതിനിധി അലി മൗസവി പറഞ്ഞു. ആക്രമണം പൂര്‍ണമായും അവസാനിപ്പിക്കുന്നതിന് പരസ്പര വിശ്വാസം അനിവാര്യമാണെന്നും ഇറാന്‍ അറിയിച്ചു. ഹോര്‍മൂസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാന്റെ വൈദ്യുതനിലയങ്ങള്‍ തകര്‍ക്കുമെന്ന ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് ഇറാന്റെ പ്രതികരണം വന്നിരിക്കുന്നത്. അന്താരാഷ്ട്ര മാരിടൈം ഓര്‍ഗനൈസേഷനുമായുള്ള സഹകരണം തുടരുമെന്നാണ് ഇറാന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇറാനുമായി ബന്ധപ്പെട്ട് സുരക്ഷ...

ഖത്തറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ആറ് സൈനികര്‍ മരിച്ചു; ഒരാള്‍ക്കായി വ്യാപക തിരച്ചില്‍

ഇന്ന് വെളുപ്പിന് സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഖത്തര്‍ സമുദ്രാതിര്‍ത്തിയില്‍ തകര്‍ന്നുവീണ സൈനിക ഹെലിക്കോപ്റ്ററിലുണ്ടായിരുന്ന ഏഴു പേരില്‍ ആറു പേരുടെ മൃതദേഹം കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം. ഏഴ് സൈനികരാണ് ഹെലിക്കോപ്റ്ററില്‍ ഉണ്ടായിരുന്നത്.ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു.മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയം അഗാധമായ അനുശോചനം അറിയിച്ചു.പതിവ് ഡ്യൂട്ടിക്കിടെ സാങ്കേതിക തകരാരാറിനെ തുടര്‍ന്നാണ് ഹെലികോപ്റ്റര്‍ ഖത്തര്‍ സമുദ്രാതിര്‍ത്തിയില്‍ തകര്‍ന്നുവീണത്.

സംസ്ഥാനത്ത് ചൂട് കനക്കുന്നു. 11 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ചൂട് കനക്കുന്നു. 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് യു വി ഇൻഡക്സ് ഉയരുന്നതും ആശങ്ക ഉയർത്തുന്നുണ്ട്. സംസ്ഥാനത്തെ ചൂട് ക്രമാതീതമായി ഉയരുന്നതിനിടയിലാണ് 11 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.തെക്കൻ കേരളത്തിലെ തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം,എറണാകുളം ജില്ലകളിലാണ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. വടക്കൻ കേരളത്തിൽ തൃശൂർ,പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും ജാഗ്രത നിർദേശം നിലനിൽക്കുന്നുണ്ട്. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ്...

രാജ്യത്ത് ഇന്ധന പ്രതിസന്ധിയിൽ ആശങ്ക തുടരുന്നു

രാജ്യത്ത് ഇന്ധന പ്രതിസന്ധിയിൽ ആശങ്ക തുടരുന്നു.ക്രൂഡ് ഓയിൽ ബാരലിന് 150 ഡോളറിലേക്കെത്തിയാൽ സാധാരണ പെട്രോൾ, ഡീസൽ വില വർധിപ്പിച്ചേക്കും. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതാണ് എണ്ണക്കമ്പനികളെ വില വർധനയ്ക്ക് പ്രേരിപ്പിക്കുന്നത്. നിലവിൽ ഒരു ബാരൽ ക്രൂഡ് ഓയിലിന് 120 ഡോളറാണ് വില. ഇത് 150 ഡോളറിലേക്ക് എത്തുകയാണെങ്കിൽ സാധാ പെട്രോൾ ഡീസൽ വില വർധിപ്പിക്കേണ്ടി വരുമെന്നാണ് എണ്ണ ക്കമ്പനികളുടെ മുന്നറിയിപ്പ്.ഇതിന് പുറമെ വിമാന ടിക്കറ്റ് നിരക്ക് ഉയർന്നേക്കാമെന്ന് വ്യോമയാന മന്ത്രാലയവും വ്യക്തമാക്കി. അടുത്തമാസം മുതൽ...
1 13 14 15 16 17 24

Latest News

Stay in the loop

Subscribe to the newsletter for all the latest updates

[contact-form-7 id="cbf4cce" title="email"]

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.