CBSE പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; 93.70 വിജയശതമാനം

CBSE പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 93.70 വിജയശതമാനം, ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത് തിരുവനന്തപുരം, വിജയവാഡ മേഖല – 99.79%. ചെന്നൈ – 99.58%, ബെംഗളൂരു – 98.91%, ഡൽഹി വെസ്റ്റ് – 97.45%, ഡൽഹി ഈസ്റ്റ് – 97.33% എന്നിങ്ങനെയാണ് കണക്കുകൾ. പെൺകുട്ടികൾ – 94.99% വിജയം കരസ്ഥമാക്കിയപ്പോൾ ആൺകുട്ടികൾ – 92.69% വിജയം നേടി.സിബിഎസ്ഇയുടെ ഔദ്യോഗിക സൈറ്റുകളിൽ ഫലം പരിശോധിക്കാം. results.cbse.nic.in, cbse.gov.in എന്നീ സൈറ്റുകളിലായിരിക്കും ഫലം ലഭിക്കുക. ഉമംഗ് ആപ്പ് വഴിയും ഫലം ലഭ്യമാകും. 7738299899 എന്ന നമ്പറിലേക്ക് cbse10 rollnumber dateofbirth schoolnumber centrenumber എന്ന സന്ദേശം അയച്ചാൽ ഫലം മൊബൈലിൽ ലഭ്യമാകും.മെയ് 15ന് രണ്ടാം ഘട്ട പരീക്ഷകള്‍ ആരംഭിക്കുന്നതിനാലാണ് ആദ്യ ഘട്ട പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കുന്നത്. ഏകദേശം 25 ലക്ഷം വിദ്യാര്‍ഥികളാണ് ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച്‌ 11 വരെ നടന്ന ഈ പരീക്ഷയില്‍ പങ്കെടുത്തത്.

അടയാളം ന്യൂസ് ഡെസ്ക്

http://adayalam.live

Featured Posts

Featured Posts

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.