ഉയർന്ന വോട്ടിംഗ് ശതമാനം എൽഡിഎഫിന് അനുകൂലമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എൽഡിഎഫ് വോട്ടുകൾ ഭൂരിഭാഗവും ഉച്ചയ്ക്ക് മുമ്പ് ചെയ്തിട്ടുണ്ട്. അതേസമയം പയ്യന്നൂരിലെ കള്ളവോട്ട് ആരോപണത്തിലും എംവി ഗോവിന്ദൻ പ്രതികരിച്ചു. കാലകാലങ്ങളായി യുഡിഎഫ് ഉന്നയിക്കുന്ന ആരോപണമാണിത്. ഇത്തവണ യുഡിഎഫുകാരനായ വി കുഞ്ഞികൃഷ്ണൻ ഈ ആരോപണം ഏറ്റെടുത്തുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാന മണിക്കൂറിലേക്ക് എത്തുമ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത് മികച്ച പോളിങ്.

