Trending

കേന്ദ്ര ബജറ്റിലെ അവഗണനയ്ക്ക് എതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയ്ക്ക് എതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദിശാബോധത്തോടെ നീങ്ങുന്ന സർക്കാരിനെ സാമ്പത്തികമായി ഉപരോധിക്കുകയാണ് ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എയിംസ്, അതിവേഗ റെയിൽ, വിഴിഞ്ഞം വിഷയങ്ങളിൽ കേന്ദ്രം കേരളത്തെ അപ്പാടെ നിരാശപ്പെടുത്തി. അതിവേഗ റെയിൽപ്പാത, നിർദിഷ്ട കോച്ച് ഫാക്ടറി, തിരുവനന്തപുരം-മംഗലാപുരം റൂട്ടിൽ 3, 4 റെയിൽവേ റൂട്ടുകൾക്കുള്ള സർവേ ആരംഭിക്കണം എന്നിങ്ങനെ പല ആവശ്യങ്ങളും കേരളം ഉന്നയിച്ചിട്ടുള്ളതാണ് എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ആകർഷണീയമായ ഡിസൈൻ മാറ്റണം’; ടിക്‌ടോക്കിന് നിർദേശവുമായി യൂറോപ്യൻ യൂണിയൻ

ഓല, ഉബർ, റാപ്പിഡോ ഓൺലൈൻ ടാക്സി തൊഴിലാളികൾ ഇന്ന് രാജ്യവ്യാപകമായി പണിമുടക്കുന്നു. കുറഞ്ഞത് ആറ് മണിക്കൂറാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബൈക് ടാക്സികൾ അടക്കമുള്ള സർവീസുകളാണ് പണി മുടക്കുക. ഇന്ത്യയിലുടനീളം പ്രവർത്തിക്കുന്ന നിരവധി തൊഴിലാളി സംഘടനകളുടെ പിന്തുണയോടെ തെലങ്കാന ഗിഗ് ആൻഡ് പ്ലാറ്റ്‌ഫോം വർക്കേഴ്‌സ് യൂണിയൻ (TGPWU) ആണ് പണിമുടക്ക് പ്രഖ്യാപിച്ചത്. അന്യായമായ വിലനിർണയ രീതികൾക്കും മേഖലയിലെ ദുർബലമായ നിയന്ത്രണങ്ങൾക്കുമെതിരെയാണ് തൊഴിലാളികൾ പണിമുടക്കിനിറങ്ങിയിരിക്കുന്നത്. നിലവിൽ, അഗ്രഗേറ്റർ പ്ലാറ്റ്‌ഫോമുകൾ സ്വതന്ത്രമായി നിരക്കുകൾ തീരുമാനിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

കാടിന്റെ പശ്ചാത്തലത്തിൽ ‘സംഭവം: അദ്ധ്യായം ഒന്ന്’; റിലീസ് തീയതി പുറത്ത്

കൊച്ചി: കാടിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന മിസ്റ്ററി ഫാന്റസി ത്രില്ലർ സിനിമയായ ‘സംഭവം: അദ്ധ്യായം ഒന്ന്’ റിലീസ് തീയതി പുറത്ത്. മാർച്ച് ആറിന് സിനിമ തിയേറ്ററുകളിലെത്തും. നവാഗതനായ ജിത്തു സതീശൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം നല്ല സിനിമ പ്രൊഡക്ഷൻസാണ് നിർമിക്കുന്നത്. അസ്കർ അലി, വിനീത് കുമാർ, സിദ്ധാർത്ഥ് ഭരതൻ, സെന്തിൽ കൃഷ്ണാ, അസിം ജമാൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏറെ ശ്രദ്ധ നേടിയ ‘സംഭവം’ എന്ന ഷോർട്ട് ഫിലിമിനെ ആസ്പദമാക്കിയതാണ് സിനിമ...

ഇളയരാജയ്ക്ക് തിരിച്ചടി, കോപ്പിറൈറ്റ് സരിഗമയ്ക്ക്

ന്യൂ ഡൽഹി: സരിഗമ ഇന്ത്യ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഗാനങ്ങൾ അനുമതി ഇല്ലാതെ ഉപയോഗിക്കുന്നതിൽ നിന്നും സംഗീത സംവിധായകൻ ഇളയരാജയെ വിലക്കി ഡൽഹി ഹൈക്കോടതി. സരിഗമ ഫയൽ ചെയ്ത പകർപ്പവകാശ കേസിൽ ജസ്റ്റിസ് തുഷാർ റാവു ഗെഡേലയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഇളയരാജയോ അദ്ദേഹവുമായി ബന്ധപ്പെട്ടവരോ സരിഗമയുടെ ഉടമസ്ഥതയിലുള്ള ഗാനങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കരുതെന്നാണ് കോടതിയുടെ നിർദേശം. ആമസോൺ മ്യൂസിക്, ഐറ്റ്യൂൺസ്, ജിയോ സാവൻ തുടങ്ങി വിവിധ ഡിജിറ്റൽ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഗാനങ്ങൾ ഇളയരാജ സ്വന്തം പേരിൽ അപ്‌ലോഡ് ചെയ്തു എന്നാണ് സരിഗമയുടെ ഹർജിയിൽ പറയുന്നത്. ഇത്, പകർപ്പവകാശ നിയമത്തിന്റെ ലംഘനമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

Latest News

Stay in the loop

Subscribe to the newsletter for all the latest updates

[contact-form-7 id="cbf4cce" title="email"]

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.