World

കുവൈറ്റിൽ ഡ്രോൺ ആക്രമണം

കുവൈത്തിലെ ഷുവൈഖ് തുറമുഖത്തെ ലക്ഷ്യമിട്ട് വെള്ളിയാഴ്ച പുലർച്ചെ ശത്രു ഡ്രോണുകൾ ആക്രമണം നടത്തിയതായി കുവൈത്ത് പോർട്സ് അതോറിറ്റി സ്ഥിരീകരിച്ചു. സർക്കാർ കമ്മ്യൂണിക്കേഷൻ സെന്‍റർ പുറത്തിറക്കിയ പ്രസ്താവനയിൽ ആക്രമണത്തിൽ വസ്തു നാശം മാത്രമാണുണ്ടായതും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അറിയിച്ചു.

ഇറാന്റെ ഊര്‍ജ നിലയങ്ങള്‍ക്കെതിരായ ആക്രമണം 10 ദിവസത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കുകയാണ് :ട്രംപ്

ഇറാന്റെ ഊര്‍ജ നിലയങ്ങള്‍ക്കെതിരായ ആക്രമണം 10 ദിവസത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് നടപടി. ടെഹ്റാനുമായുള്ള ചര്‍ച്ചകള്‍ വളരെ നന്നായി നടക്കുന്നുണ്ടെന്നും ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. 15 ഇന സമാധാനകരാര്‍ അംഗീകരിച്ചില്ലെങ്കില്‍ ഇറാനെതിരായ ആക്രമണം തുടരുമെന്ന് പറഞ്ഞതിനു പിന്നാലെയാണ് ട്രംപിന്റെ പുതിയ പ്രസ്താവന. ‘ഇറാന്‍ ഗവണ്‍മെന്റ് അഭ്യര്‍ത്ഥന പ്രകാരം 2026 ഏപ്രില്‍ 6 വരെ ഊര്‍ജ്ജ പ്ലാന്റ് നശിപ്പിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തുന്നു. ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. വ്യാജ...

ഹോര്‍മുസ് കടലിടുക്കിലൂടെ ഇന്ത്യന്‍ കപ്പലുകള്‍ക്ക് കടന്നുപോകാം; ഇറാന്‍

ഹോര്‍മൂസ് കടലിടുക്ക് വഴിയുള്ള യാത്രയ്ക്ക് ഇറാന്റെ സൗഹൃദ രാജ്യങ്ങള്‍ തടസം നേരിടേണ്ടി വരില്ലെന്ന് വ്യക്തമാക്കി ഇറാന്‍. ഇന്ത്യ, റഷ്യ, ചൈന, പാകിസ്താന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളെ ഹോര്‍മൂസ് കടലിടുക്കില്‍ തടയില്ലെന്നാണ് ഇറാനിയന്‍ സ്റ്റേറ്റ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി വ്യക്തമാക്കിയിരിക്കുന്നത്. ഹോര്‍മൂസ് കടലിടുക്ക് പൂര്‍ണമായി അടച്ചിട്ടില്ല. ഇറാനുമായി നല്ല ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളിലെ കപ്പലുകള്‍ക്ക് സുരക്ഷിതമായി കടലിടുക്ക് കടക്കാനാകും. കടലിടുക്ക് കടക്കണമെന്ന് അറിയിക്കുന്ന കപ്പലുകള്‍ക്ക് ആ രാജ്യവുമായുള്ള ഇറാന്റെ ബന്ധങ്ങള്‍ പരിഗണിച്ച...

ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെയും ഗൾഫ് രാജ്യങ്ങളിൽ ആക്രമണം തുടർന്ന് ഇറാൻ

ഡോണൾഡ്‌ ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെയും ഗൾഫ് രാജ്യങ്ങളിൽ ആക്രമണം തുടർന്ന് ഇറാൻ. സൗദിക്ക് നേരെ വീണ്ടും ഇറാന്റെ ആക്രമണ ശ്രമം ഉണ്ടായി. കിഴക്കൻ മേഖല ലക്ഷ്യമിട്ടെത്തിയ അഞ്ച് ഡ്രോണുകൾ തകർത്തതായി പ്രതിരോധ മന്ത്രാലയം.ബഹ്‌റൈനിലും, കുവൈറ്റിലും ഇറാന്റെ ആക്രമണം ഉണ്ടായി. കുവൈറ്റ്‌ വിമാനത്താവളത്തിലെ എണ്ണ ടാങ്കർ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഡ്രോണിന്റെ അവശിഷ്ടങ്ങൾ വീണ് തീപിടിത്തം ഉണ്ടായി. ആളപായം ഇല്ല. കുവൈറ്റ് വിമാനത്താവളത്തെ കേന്ദ്രീകരിച്ചുകൊണ്ട് നടക്കുന്ന അഞ്ചാമത്തെ ആക്രമണം കൂടിയാണിത്. കഴിഞ്ഞ രണ്ട് മണിക്കൂറുകളിലായി ബഹ്‌റൈനിൽ നാല് തവണയാണ്...

പശ്ചിമേഷ്യൻ സംഘർഷം അവസാനിക്കുന്നുവെന്ന സൂചനകളുമായി വീണ്ടും അമേരിക്ക

പശ്ചിമേഷ്യൻ സംഘർഷം അവസാനിക്കുന്നുവെന്ന സൂചനകളുമായി വീണ്ടും അമേരിക്ക. ആണവായുധം നിർമ്മിക്കില്ലെന്ന് ഇറാൻ ഉറപ്പുനൽകിയെന്ന് ഡോണൾഡ് ട്രംപ്. എണ്ണ-പ്രകൃതിവാതകവുമായി ബന്ധപ്പെട്ട പ്രസക്തമായ ഒരു സമ്മാനം തനിക്ക് ലഭിച്ചു. യുദ്ധം വിജയിച്ചുവെന്നും ഇറാനുമായി സമാധാന കരാർ ഒപ്പിടാനാകുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് വ്യക്തമാക്കി. ഇറാനുമായുള്ള ചർച്ചകൾ തുടരുകയാണെന്നും കരാറുണ്ടാക്കാൻ ഇറാൻ അതിയായി ആഗ്രഹിക്കുന്നുണ്ടെന്നും, ഇറാനിൽ പുതിയൊരു സംഘം നേതാക്കൾ ഉദയം ചെയ്തുവെന്നും അവരാണ് കരാർ ഉണ്ടാക്കാൻ പോകുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ഇറാനെതിരെ ആക്രമണം തുടർന്ന് ഇസ്രയേൽ

ഇറാനെതിരെ ആക്രമണം തുടർന്ന് ഇസ്രയേൽ. ഇറാനുമായുള്ള യുദ്ധത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച വെടിനിർത്തലിന് ശേഷവും ഇറാനിലേക്കും ലെബനോണിലേക്കും ഇസ്രയേൽ ആക്രമണം തുടരുകയാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രയേലിന്റെയും അമേരിക്കയുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്ന കരാർ ഇറാനുമായി ഇപ്പോൾ സാധ്യമാണെന്ന് ട്രംപ് വിശ്വസിക്കുന്നതായും നെതന്യാഹു പറഞ്ഞു.

ഗൾഫ് മേഖലയിൽ ആക്രമണം തുടർന്ന് ഇറാൻ

ഗൾഫ് മേഖലയിൽ ആക്രമണം തുടർന്ന് ഇറാൻ. സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമിട്ട് ആക്രമണ ശ്രമം ഉണ്ടായി.ഇരുപതിലേറെ ഡ്രോണുകൾ തകർത്തെന്ന് സൗദി പ്രതിരോധ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. കുവൈത്തിലും ബഹ്റൈനിലും ഇറാന്റെ ആക്രമണശ്രമം ഉണ്ടായി. ബഹ്‌റൈനിൽ രണ്ട്‌ തവണ അപായസൈറൺ മുഴങ്ങി. കുവൈറ്റിൽ 2 തവണ ആക്രമണശ്രമം ഉണ്ടായി. ആക്രമണത്തിൽ 7 വൈദ്യുത ലൈനുകൾ തകർന്നു. മിസൈലിന്റെ അവശിഷ്ടങ്ങൾ വീണാണ് വൈദ്യുത ലൈനുകൾക്ക് കേടുപാടുകൾ ഉണ്ടായതെന്ന് വൈദ്യുത മന്ത്രാലയൽ, വ്യക്തമാക്കുന്നു. ഇതേതുടർന്ന് കുവൈറ്റിന്റെ പല ഇടങ്ങളിലും വൈദ്യുതി...

പശ്ചിമേഷ്യൻ സംഘർഷം അഞ്ചുദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

പശ്ചിമേഷ്യൻ സംഘർഷം, അഞ്ചു ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് യുഎസ് പ്രസിഡണ്ട് ഡൊണൾഡ് ട്രംപ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ഇറാനുമായി നടത്തിയ ചർച്ച ഫലപ്രദം എന്ന് ട്രംപ് പറഞ്ഞു. ഇറാനിയൻ ഊർജ്ജ പ്ലാന്റുകൾക്കും,അടിസ്ഥാന സൗകര്യങ്ങൾക്കും എതിരായ ആക്രമണം അഞ്ചുദിവസം നിർത്തിവയ്ക്കാൻ യുദ്ധമന്ത്രാലയത്തിന് നിർദ്ദേശം നൽകി. അതേസമയം മുന്നറിയിപ്പിനെ തുടർന്നാണ് ട്രംപ് പിന്മാറിയതെന്ന് കാബൂളിലെ ഇറാൻ എംബസി. ഇറാനും യുഎസ് മായി ഒരു ചർച്ചയും നടന്നു വരുന്നില്ലെന്ന് ഇറാൻ മാധ്യമങ്ങൾ വ്യക്തമാക്കി.വാഷിംഗ്ടണും ഇറാനും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നു. മേഖലയിലെ നിലവിലെ...

സൗദിക്ക് നേരെ വീണ്ടും ഇറാന്റെ ആക്രമണ ശ്രമം

സൗദിക്ക് നേരെ വീണ്ടും ഇറാന്റെ ആക്രമണ ശ്രമം. കിഴക്കന്‍ പ്രവിശ്യക്ക് നേരെ വന്ന 13 ഡ്രോണുകള്‍ തകര്‍ത്തതായി പ്രതിരോധ സേന അറിയിച്ചു. വടക്കന്‍ അതിര്‍ത്തിയിലും ഡ്രോണ്‍ ആക്രമണ ശ്രമം ഉണ്ടായി.യുഎഇയിലും ഇറാന്റെ ആക്രമണ ശ്രമം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. അബുദാബിലെ ശവാമെഖില്‍ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരന് പരുക്കേറ്റു. അമേരിക്കയുമായുള്ള സുരക്ഷാപങ്കാളിത്തം ശക്തിപ്പെടുത്തുമെന്ന് യുഎഇ പ്രതികരിച്ചു. യുഎഇ ഇന്നലെ മാത്രം ആകെ നേരിട്ടത് 4 മിസൈലുകളും 25 ഡ്രോണുകളുമാണ്. കാര്യമായ അപകടം ഉണ്ടായില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. അതേസമയം യുഎഇയില്‍ ഇന്ന്...

ശത്രു കപ്പലുകള്‍ ഒഴികെയുള്ളവയ്ക്ക് ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുത്തിട്ടുണ്ട്:ഇറാന്‍

ശത്രു കപ്പലുകള്‍ ഒഴികെയുള്ളവയ്ക്ക് ഹോര്‍മുസ് കടലിടുക്ക് തുറന്നിട്ടുണ്ടെന്ന് ഇറാന്‍. പ്രതിസന്ധിക്ക് കാരണം യുഎസ്-ഇസ്രായേല്‍ ആക്രമണമാണെന്ന് ഇറാന്‍ വിശദീകരിച്ചു. ഇറാന്‍ മുന്‍ഗണന നല്‍കുന്നത് നയതന്ത്രത്തിനെന്നും യുഎന്‍ മാരിടൈം സംഘടനയിലെ ഇറാന്‍ പ്രതിനിധി അലി മൗസവി പറഞ്ഞു. ആക്രമണം പൂര്‍ണമായും അവസാനിപ്പിക്കുന്നതിന് പരസ്പര വിശ്വാസം അനിവാര്യമാണെന്നും ഇറാന്‍ അറിയിച്ചു. ഹോര്‍മൂസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാന്റെ വൈദ്യുതനിലയങ്ങള്‍ തകര്‍ക്കുമെന്ന ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് ഇറാന്റെ പ്രതികരണം വന്നിരിക്കുന്നത്. അന്താരാഷ്ട്ര മാരിടൈം ഓര്‍ഗനൈസേഷനുമായുള്ള സഹകരണം തുടരുമെന്നാണ് ഇറാന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇറാനുമായി ബന്ധപ്പെട്ട് സുരക്ഷ...
1 2 3

Latest News

Stay in the loop

Subscribe to the newsletter for all the latest updates

[contact-form-7 id="cbf4cce" title="email"]

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.