Technology

റഷ്യയിൽ വാട്‌സ്ആപ്പ് പൂര്‍ണമായും നിരോധിക്കാൻ നീക്കം

മോസ്‌കോ: റഷ്യ പൂര്‍ണമായും വാട്‌സ്ആപ്പ് നിരോധിക്കാന്‍ ഒരുങ്ങുന്നുവെന്ന് മെറ്റ. ഇന്റര്‍നെറ്റില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നതിനും രാജ്യത്ത് തന്നെ വികസിപ്പിച്ച സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് റഷ്യ ഇത്തരം ഒരു നടപടികളിലേക്ക് കടന്നിരിക്കുന്നതെന്ന് മെറ്റ വക്താവ് റോയ്‌ട്ടേഴ്‌സിനോട് പറഞ്ഞു. 2022ല്‍ യുക്രെയ്‌നിലെ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ തന്നെ വിദേശ വിവര സാങ്കേതിക ദാതാക്കളുമായുള്ള തര്‍ക്കം രൂക്ഷമായിരുന്നു. മാക്‌സ് (MAX) എന്ന് പേരായ സംസ്ഥാനത്തിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന റഷ്യന്‍ ആപ്പ് പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മെറ്റ പറയുന്നു. എന്നാല്‍ ഉപഭോക്താക്കളെ ട്രാക്ക് ചെയ്യാന്‍ ആപ്പ് ഉപയോഗിച്ചേക്കുമെന്ന വിമര്‍ശനവും മാക്‌സിനെതിരെ ഉയരുന്നുണ്ട്. അതേസമയം ഇത്തരം ആരോപണങ്ങള്‍ റഷ്യ തള്ളുകയും ചെയ്തിരുന്നു

ആകർഷണീയമായ ഡിസൈൻ മാറ്റണം’; ടിക്‌ടോക്കിന് നിർദേശവുമായി യൂറോപ്യൻ യൂണിയൻ

ഓല, ഉബർ, റാപ്പിഡോ ഓൺലൈൻ ടാക്സി തൊഴിലാളികൾ ഇന്ന് രാജ്യവ്യാപകമായി പണിമുടക്കുന്നു. കുറഞ്ഞത് ആറ് മണിക്കൂറാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബൈക് ടാക്സികൾ അടക്കമുള്ള സർവീസുകളാണ് പണി മുടക്കുക. ഇന്ത്യയിലുടനീളം പ്രവർത്തിക്കുന്ന നിരവധി തൊഴിലാളി സംഘടനകളുടെ പിന്തുണയോടെ തെലങ്കാന ഗിഗ് ആൻഡ് പ്ലാറ്റ്‌ഫോം വർക്കേഴ്‌സ് യൂണിയൻ (TGPWU) ആണ് പണിമുടക്ക് പ്രഖ്യാപിച്ചത്. അന്യായമായ വിലനിർണയ രീതികൾക്കും മേഖലയിലെ ദുർബലമായ നിയന്ത്രണങ്ങൾക്കുമെതിരെയാണ് തൊഴിലാളികൾ പണിമുടക്കിനിറങ്ങിയിരിക്കുന്നത്. നിലവിൽ, അഗ്രഗേറ്റർ പ്ലാറ്റ്‌ഫോമുകൾ സ്വതന്ത്രമായി നിരക്കുകൾ തീരുമാനിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

കാടിന്റെ പശ്ചാത്തലത്തിൽ ‘സംഭവം: അദ്ധ്യായം ഒന്ന്’; റിലീസ് തീയതി പുറത്ത്

കൊച്ചി: കാടിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന മിസ്റ്ററി ഫാന്റസി ത്രില്ലർ സിനിമയായ ‘സംഭവം: അദ്ധ്യായം ഒന്ന്’ റിലീസ് തീയതി പുറത്ത്. മാർച്ച് ആറിന് സിനിമ തിയേറ്ററുകളിലെത്തും. നവാഗതനായ ജിത്തു സതീശൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം നല്ല സിനിമ പ്രൊഡക്ഷൻസാണ് നിർമിക്കുന്നത്. അസ്കർ അലി, വിനീത് കുമാർ, സിദ്ധാർത്ഥ് ഭരതൻ, സെന്തിൽ കൃഷ്ണാ, അസിം ജമാൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏറെ ശ്രദ്ധ നേടിയ ‘സംഭവം’ എന്ന ഷോർട്ട് ഫിലിമിനെ ആസ്പദമാക്കിയതാണ് സിനിമ...

വിമാനത്തില്‍ ഉച്ചത്തില്‍ പാട്ട് കേള്‍ക്കുന്നവര്‍ സൂക്ഷിച്ചോ

ന്യൂഡല്‍ഹി: വിമാനത്തില്‍ ഹെഡ്‌ഫോണ്‍ ഇല്ലാതെ ഉച്ചത്തില്‍ പാട്ട് കേള്‍ക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം. മറ്റുള്ള യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ പെരുമാറുന്നവര്‍ക്കാണ് മുന്നറിയിപ്പ്. ലോക്‌സഭയില്‍ നാമക്കല്‍ എംപി വി.എസ്. മാതേശ്വരന്റെ ചോദ്യത്തിന് സിവില്‍ ഏവിയേഷന്‍ സഹമന്ത്രി മുരളീധര്‍ മൊഹോള്‍ ആണ് മറുപടി നല്‍കിയത്. വിമാനത്തില്‍ മോശമായി പെരുമാറുന്ന യാത്രക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. 1937 ലെ എയര്‍ക്രാഫ്റ്റ് റൂള്‍സ് പ്രകാരം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് (ഡിജിസിഎ) ഇതിനകം തന്നെ വ്യവസ്ഥകളുണ്ടെന്നും മന്ത്രി പറഞ്ഞു.

Latest News

Stay in the loop

Subscribe to the newsletter for all the latest updates

[contact-form-7 id="cbf4cce" title="email"]

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.