Politics

കേരളത്തിൽ ഭരണത്തുടർച്ച ആവശ്യമാണ്; ജനങ്ങൾ അത് ആഗ്രഹിക്കുന്നു: എം. മുകുന്ദൻ

ദുബൈ: കേരളത്തിൽ ഭരണത്തുടർച്ച വേണമെന്നതിനെ പിന്തുണച്ച് എഴുത്തുകാരൻ എം മുകുന്ദൻ. മുൻപില്ലാത്തവിധം ധ്രുവീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്ന വർത്തമാന രാഷ്ട്രീയ കാലത്ത്, കേരളത്തിലെ പുരോഗമന മുന്നേറ്റങ്ങൾക്ക് തുടർച്ച ആവശ്യമാണെന്നാണ് എം. മുകുന്ദൻ്റെ പ്രതികരണം. ജനങ്ങൾ അത് ആഗ്രഹിക്കുന്നുവെന്നും അതുകൊണ്ടുതന്നെ ഭരണത്തുടർച്ച ഉണ്ടാകുമെന്ന് ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. ഓർമ ലിറ്ററേച്ചർ ഫെസ്റ്റ് 2026 ൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഊഴം വെച്ചു മാറേണ്ട ഒന്നാണ് ഭരണ സംവിധാനമെന്ന തരത്തിലുള്ള അഭിപ്രായങ്ങൾ സാംസ്‌കാരിക പ്രവർത്തകർ പ്രചരിപ്പിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് യോഗത്തിൽ മുഖ്യാതിഥിയായിരുന്ന കരിവള്ളൂർ മുരളി ചൂണ്ടിക്കാട്ടി. അത് ജനങ്ങളുടെ പരമാധികാരത്തോടും ജനാധിപത്യ അവകാശത്തോടുള്ള നിഷേധമാണെന്നും അദ്ദേഹം പറഞ്ഞു
1 7 8 9

Latest News

Stay in the loop

Subscribe to the newsletter for all the latest updates

[contact-form-7 id="cbf4cce" title="email"]

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.