Highlight

ഡോക്ടര്‍ വന്ദനാ ദാസ് വധക്കേസില്‍ ഇന്ന് കോടതി വിധിപറഞ്ഞേക്കും

ഡോക്ടര്‍ വന്ദനാ ദാസ് വധക്കേസില്‍ ഇന്ന് കോടതി വിധിപറഞ്ഞേക്കും. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധിപറയുക. പൊലീസ് ഉദ്യോഗസ്ഥര്‍, ഫോറന്‍സിക് വിദഗ്ദ്ധര്‍, ചികിത്സിച്ച ഡോക്ടര്‍മാര്‍ തുടങ്ങി എഴുപതിലധികം സാക്ഷികളെയാണ് കേസിന്റെ ഭാഗമായി വിസ്തരിച്ചത്. 22 തൊണ്ടിമുതലുകളും 207 രേഖകളും ഹാജരാക്കിയിരുന്നു. പ്രതിക്ക് ഉയര്‍ന്ന ശിക്ഷ നല്‍കണമെന്ന് വന്ദനയുടെ പിതാവ് കെ ജി മോഹന്‍ദാസ് പറഞ്ഞു. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണമായ വിശ്വാസമുണ്ടെന്നും വന്ദനയുടെ പിതാവ് പറഞ്ഞു. 27ഓളം തവണയാണ് മോളെ മാരകമായി കുത്തി പരുക്കേല്‍പ്പിച്ചത്. പ്രാണരക്ഷാര്‍ഥം ചുറ്റിനും...

കിണറ്റിൽ വീണ കുട്ടിയെ രക്ഷിക്കാൻ പുറകെ ചാടിയ പിതാവ് മുങ്ങിമരിച്ചു

വടക്കാഞ്ചേരിയിൽ കിണറ്റിൽ വീണ കുട്ടിയെ രക്ഷിക്കാൻ പുറകെ ചാടിയ പിതാവ് മുങ്ങിമരിച്ചു. വാരിയത്ത് വളപ്പിൽ വീട്ടിൽ മാരാത്ത് കുന്ന് സ്വദേശി വിഷ്ണുവാണ് (33) മരിച്ചത്. മൂന്ന് വയസുകാരനായ മകനെ അയൽവാസിയായ യുവാവ് കിണറ്റിൽ ചാടി രക്ഷപെടുത്തി. ഇന്ന് വൈകീട്ട് 6 മണിയോടെയാണ് സംഭവം. കുട്ടിയെ തുടർ ചികിത്സക്കും നിരീക്ഷണത്തിനുമായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. വിഷ്ണുവിൻ്റെ മൃതദേഹം വടക്കാഞ്ചേരിയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് പുറത്തെടുത്തത്. ഇയാളെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നിയമസഭ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും

നിയമസഭ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. ആദ്യഘട്ടത്തില്‍ പട്ടികയില്‍ 50 ലേറെ സ്ഥാനാര്‍ഥികള്‍ ഉണ്ടാകുമെന്നാണ് സൂചന. കണ്ണൂരില്‍ കെ സുധാകരനെ മത്സരിപ്പിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. കെ സുധാകരന്‍ ഡല്‍ഹിയിലേക്ക് തിരിച്ചു. ഇന്ന് രാഹുല്‍ ഗാന്ധിയുമയും, മല്ലികാര്‍ജുന്‍ ഖര്‍ഗേയുമായി കൂടിക്കാഴ്ച നടത്തും. സീറ്റ് സംബന്ധിച്ച തര്‍ക്കത്തില്‍ സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്

‘ സഞ്ജു കളിച്ച ഓരോ ഷോട്ടും ലാന്‍ഡ് ചെയ്തത് ഓരോ ഇന്ത്യക്കാരന്റെയും ഹൃദയങ്ങളിലേക്ക്’; മുഖ്യമന്ത്രി

ട്വന്റി ട്വന്റി ലോകകപ്പില്‍ സഞ്ജു സാംസണ്‍ കളിച്ച ഓരോ ഷോട്ടും ലാന്‍ഡ് ചെയ്തത് ഓരോ ഇന്ത്യക്കാരന്റെയും ഹൃദയങ്ങളിലേക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിജയത്തിന്റെ അമരക്കാരന്‍ സഞ്ജു ആയതില്‍ നമുക്കും അഭിമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.എണ്ണം പറഞ്ഞ 3 ഇന്നിങ്‌സുകളിലൂടെ ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത് സഞ്ജുവാണ്. സഞ്ജു കളിച്ച ഓരോ ഷോട്ടും ലാന്‍ഡ് ചെയ്തത് ഓരോ ഇന്ത്യക്കാരന്റെയും ഹൃദയങ്ങളിലേക്ക് ആണ്. വിജയത്തിന്റെ അമരക്കാരന്‍ സഞ്ജു ആയിരുന്നു, അതില്‍ നമുക്കും അഭിമാനിക്കാം. കഠിനാധ്വാനവും മനസാന്നിധ്യവുമാണ് അദ്ദേഹത്തെ ഈ നീലയിലേക്ക്...

‘ടികെ ഗോവിന്ദന്‍ വര്‍ഗവഞ്ചകന്‍; ഇത്തരക്കാര്‍ക്കെതിരെ ജനം ശക്തമായ നിലപാട് സ്വീകരിക്കും’; എം വി ജയരാജന്‍

കണ്ണൂരില്‍ സിപിഐഎമ്മിനെ ഞെട്ടിച്ച് പാര്‍ട്ടി വിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി കെ ഗോവിന്ദനെതിരെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജന്‍. ടി.കെ. ഗോവിന്ദന്‍ ഒരു ‘വര്‍ഗവഞ്ചകന്‍’ആണെന്നുംഇത്തരം വഞ്ചകര്‍ക്കെതിരെ ജനങ്ങള്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്നുംഎം.വി. ജയരാജന്‍പറഞ്ഞു.എത്രയോ തവണ സംസാരിച്ചു. പാര്‍ട്ടിയെ വഞ്ചിക്കരുതെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഇപി ജയരാജന്റെ വീട്ടില്‍ വച്ച് അദ്ദേഹവുമായി സംസാരിച്ചിട്ട് പോലും അവിടെ നിന്ന് കണ്ണൂരിലേക്ക് വരുമ്പോള്‍ പ്രസ് ക്ലബ്ബ് ബുക്ക് ചെയ്ത് വാര്‍ത്താ സമ്മേളനം നടത്താനുള്ള...

കേരള കോൺഗ്രസ് (എം)സ്ഥാനാർഥി പട്ടിക പുറത്ത്

കേരള കോൺഗ്രസ് എം മത്സരിക്കുന്ന 12 സീറ്റുകളിൽ സ്ഥാനാർഥി പട്ടിക പുറത്തിറക്കി.ജോസ് കെ മാണി പാലായിൽ മത്സരിക്കും. സിറ്റിങ്ങ് എം.എൽ എമാരായ റോഷി അഗസ്റ്റിൻ ഇടുക്കിയിലും സെബാസ്റ്റ്യൻ കുളത്തുങ്കൽ പൂഞ്ഞാറിലും ജോബ് മൈക്കിൾ ചങ്ങനാശേരിയിലും, ഡോ. എൻ.ജയരാജ് കാഞ്ഞിരപ്പളളിയിലും പ്രമോദ് നാരായൺ റാന്നിയിലും വീണ്ടും മത്സരിക്കും.2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ മത്സരിച്ച് തോറ്റ ജോസ് കെ മാണി ഇത്തവണ പാലായിൽ തന്നെ മത്സരിക്കാനിറങ്ങുമോ എന്നതായിരുന്നു രാഷ്ട്രീയ ആകാംക്ഷ. ഭാര്യയെ മത്സരിപ്പിച്ച് മാറിനിൽക്കും എന്നുളള അഭ്യൂഹങ്ങളെയെല്ലാം ഇല്ലാതാക്കിക്കൊണ്ട് ജോസ്.കെ.മാണി...

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടി; വെള്ളാപ്പള്ളി നടേശൻ ഹൈക്കോടതിയിൽ അപ്പീൽ നൽകി

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടിയിൽ വെള്ളാപ്പള്ളി നടേശൻ ഹൈക്കോടതിയിൽ അപ്പീൽ നൽകി. സിംഗിൾ ബെഞ്ച് ഉത്തരവ് നിയമവിരുദ്ധമെന്നും അധികാര പരിധിക്ക് പുറത്തുള്ളതെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീൽ സമർപ്പിച്ചത്. കമ്പനി നിയമപ്രകാരമുള്ള തർക്കങ്ങൾ പരിഹരിക്കേണ്ടത് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ ആണ്. സിവിൽ കോടതികൾക്കോ ഹൈക്കോടതിക്കോ ഇതിൽ ഇടപെടാൻ അധികാരമില്ല. കൃത്യമായി വാർഷിക റിട്ടേണുകൾ സമർപ്പിച്ചിട്ടുണ്ട്.

ആ​ദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി

ആ​ദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി. 47 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നേമത്ത് രാജീവ് ചന്ദ്രശേഖർ തന്നെ മത്സരിക്കും. വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ, മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ, പാലക്കാട് -ശോഭ സുരേന്ദ്രൻ, തൃശ്ശൂർ – പത്മജാ വേണുഗോപാൽ, കാഞ്ഞിരപ്പള്ളി – അഡ്വക്കേറ്റ് ജോർജ് കുര്യൻ, പാലാ -ഷോൺ ജോർജ്, പൂഞ്ഞാർ- പിസി ജോർജ്, കഴക്കൂട്ടം -വി മുരളീധരൻ, കാട്ടാക്കട: പി കെ കൃഷ്ണദാസ്, തിരുവല്ല-അനൂപ് ആന്റണി.

ശബരിമല സ്വര്‍ണകൊള്ള; പത്മകുമാറിനെതിരെ അച്ചടക്ക നടപടിയില്ല; എല്ലാ പാര്‍ട്ടി ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തും

ശബരിമല സ്വര്‍ണകൊള്ളക്കേസില്‍ എ പത്മകുമാറിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാതെ സിപിഐഎം. എല്ലാ പാര്‍ട്ടി ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തും. കുറ്റപത്രം സമര്‍പ്പിച്ച ശേഷം നടപടിയില്‍ തീരുമാനമെടുക്കും. പത്മകുമാര്‍ നല്‍കിയ വിശദീകരണം സമഗ്രമായി പരിശോധിക്കാനും സിപിഐഎം പത്തനംതിട്ട ജില്ല സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനമായി.പാര്‍ട്ടി പദവികളില്‍ നിന്ന് പത്മകുമാറിനെ പൂര്‍ണമായി നീക്കണമെന്നാണ് ആവശ്യമുയര്‍ന്നിരുന്നത്. പാര്‍ട്ടി നടപടി പ്രഖ്യാപിക്കും മുമ്പേ പത്മകുമാറിനെ ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് നീക്കിയത് ഏറെ ചര്‍ച്ചയായിരുന്നു.പത്മകുമാറിനെ ഇതുവരെ പൂര്‍ണമായി തള്ളിക്കളയാനോ പൂര്‍ണമായി ഉള്‍ക്കൊള്ളാനോ...

വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ട് ജി സുധാകരന്‍; എന്‍എസ്എസ് ആസ്ഥാനത്തും സന്ദര്‍ശനം നടത്തും

അമ്പലപ്പുഴയില്‍ ജി സുധാകരനെ യുഡിഎഫ് പിന്തുണയ്ക്കുമെന്ന് കൂടി ഉറപ്പായതോടെ കളം പിടിക്കാന്‍ തിരക്കിട്ട നീക്കങ്ങളുമായി ജി സുധാകരന്‍. സമുദായ നേതാക്കളെ കൂടെക്കൂട്ടാന്‍ ഗൃഹസന്ദര്‍ശനവുമായാണ് ജി സുധാകരന്‍ കളത്തിലിറങ്ങിയിരിക്കുന്നത്. ജി സുധാകരന്‍ രാവിലെ കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളി നടേശന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. ശേഷം പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്തേക്ക് അദ്ദേഹം തിരിച്ചു. ജി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ട നടത്തിയേക്കുമെന്നാണ് വരുന്ന സൂചനകള്‍. ജി സുധാകരന്‍ വോട്ടുറപ്പിക്കാന്‍ സജീവ നീക്കങ്ങള്‍ നടത്തിത്തുടങ്ങിയതോടെ അമ്പലപ്പുഴയില്‍ എച്ച് സലാം- ജി സുധാകരന്‍ അഭിമാനപ്പോരാട്ടം നടക്കുമെന്ന്...
1 2 3

Latest News

Stay in the loop

Subscribe to the newsletter for all the latest updates

[contact-form-7 id="cbf4cce" title="email"]

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.