Crime

ആൺകുട്ടിക്ക് നേരെ വൈദികന്റെ ലൈംഗികാതിക്രമം

തൃശൂർ കൊരട്ടിയിൽ ആൺകുട്ടിക്ക് നേരെ വൈദികന്റെ ലൈംഗികാതിക്രമം. കൊരട്ടി കോനൂർ പള്ളി വികാരി ഫാ. ജോസഫ് കോടിയനെതിരെയാണ് പെലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് ജോസഫ് പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്.പെസഹാ ചടങ്ങുകളോട് അനുബന്ധിച്ച് വീടുകളിൽ സന്ദർശനം നടത്തുന്നതിനിടെയായിരുന്നു അതിക്രമം. ആരോഗ്യ പ്രശ്നങ്ങൾ നേരിട്ട കുട്ടി ബന്ധുക്കളോട് വിവരം അറിയിക്കുകയും തുടർന്ന് ബന്ധുക്കൾ പൊലീസിലും സഭയിലും വിവരം അറിയിക്കുകയുമായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ വൈദികൻ ഒളിവിൽ പോയതായി പൊലീസ് പറഞ്ഞു. മൂന്ന് വർഷങ്ങൾക്ക് മുൻപും സമാനമായ...

യുവതിക്ക് നേരെ ലൈംഗികാതിക്രമശ്രമം; മഹാരാഷ്ട്രയിൽ മൂന്നുപേരെ വെടിവെച്ച് മലയാളി, ഒരാൾ മരിച്ചു

മഹാരാഷ്ട്രയിൽ മലയാളി മൂന്നുപേരെ വെടിവെച്ചു. വെടിയേറ്റ മൂന്ന് യുവാക്കളിൽ ഒരാൾ മരിച്ചു. യുവതിയെ പിന്തുടർന്ന് ശല്യം ചെയ്‌തു എന്ന് ആരോപിച്ചാണ് വെടിവെച്ചത്. വെടിവെച്ച ജയൻ ശിവാനന്ദൻ നായർ (51) പൊലീസ് പിടിയിൽ.മുംബൈ താനെയിലാണ് സംഭവം നടന്നത്. അബ്ദുൽ ഹസൻ ഷെയ്ഖ് , അക്ബർ അബ്ദുൾ ഷെയ്ഖ് , സമീർ അഹമ്മദ് എന്നിവർക്കാണ് വെടിയേറ്റത്. അക്ബർ അബ്ദുൽ ഷെയ്ക്ക് ആശുപത്രിയിൽ എത്തും മുൻപ് മരിച്ചു. സംഭവത്തിന് ശേഷം യുവതിയുമായി രക്ഷപ്പെടാൻ ശ്രമിച്ച ജയനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്നലെ രാവിലെ...

പ്ലൈവുഡ് കമ്പനിയിൽ മോഷണം ആരോപിച്ച് അതിഥി തൊഴിലാളിയെ സംഘം ചേർന്ന് തല്ലിക്കൊന്നു

പെരുമ്പാവൂരിലെ മുടിക്കലിൽ പ്ലൈവുഡ് കമ്പനിയിൽ മോഷണം ആരോപിച്ച് അതിഥി തൊഴിലാളിയെ സംഘം ചേർന്ന് തല്ലിക്കൊന്നു. 6 അതിഥി തൊഴിലാളികൾ കസ്റ്റഡിയിൽ. അസാം സ്വദേശികളായ അലാവുദ്ദീൻ, മിനാരുൾ, സാക്കിർ ഹുസൈൻ, ഹബീസുദീൻ, ഹസൻ അലി, മുസമ്മിൽ എന്നിവരാണ് പെരുമ്പാവൂർ പൊലീസിന്റെ കസ്റ്റഡിയിൽ ഉള്ളത്.

രഞ്ജിത്തിനെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം

ലൈംഗിക അതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിനെതിരെ തെളിവുകൾ ഉണ്ടെന്ന് പൊലീസ്. രഞ്ജിത്തിനെ കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. തെളിവ് ശേഖരിച്ചാണ് രഞ്ജിത്തിന്റെ അറസ്റ്റിലേക്ക് കടന്നതെന്ന് കൊച്ചി കമ്മീഷണർ കാളിരാജ് മഹേശ്വർ പ്രതികരിച്ചു. കസ്റ്റഡി അപേക്ഷ ഇന്ന് ഉച്ചയ്ക്ക് കോടതി പരിഗണിക്കും. പ്രഥമ ദൃഷ്ടിയാൽ കേസിൽ കഴമ്പുണ്ടെന്ന് മനസ്സിലാക്കിയ കോടതി രഞ്ജിത്തിനെ റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽ തീരുമാനമായ ശേഷമേ ജാമ്യ ഹർജി പരിഗണിക്കു. കേസിനസ്പദമായ കരവാൻ കണ്ടെത്തണം. അതിനായി രഞ്ജിത്തിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് പ്രോസിക്യൂഷൻ...

സംവിധായകന്‍ രഞ്ജിത്ത് പീഡനക്കേസില്‍ അറസ്റ്റില്‍

സംവിധായകന്‍ രഞ്ജിത്ത് പീഡനക്കേസില്‍ അറസ്റ്റില്‍. യുവനടിയുടെ പീഡന പരാതിയിലാണ് പൊലീസ് നടപടി. രഞ്ജിത്ത് നിലവില്‍ തൊടുപുഴ പൊലീസിന്റെ കസ്റ്റഡിയിലാണ്. കൊച്ചി പൊലീസിന് ഉടന്‍ കൈമാറും.

സൈബര്‍ അധിക്ഷേപത്തിന് പരാതി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗ കേസിലെ രണ്ട് അതിജീവിതമാര്‍

സൈബര്‍ അധിക്ഷേപത്തിന് പരാതി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗ കേസിലെ രണ്ട് അതിജീവിതമാര്‍. രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാന് എതിരെയാണ് രണ്ടാമത്തെ കേസിലെ അതിജീവിത പരാതി നല്‍കിയത്. പ്രാഥമിക പരിശോധന നടത്തിയ ശേഷമായിരിക്കും പരാതികളില്‍ കേസ് എടുക്കുക.രണ്ടാം കേസിലെ അതിജീവിതയാണ് രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാന് എതിരെ പരാതി നല്‍കിയത്. മൂന്നാം കേസിലെ അതിജീവിത രണ്ടു പരാതികള്‍ നല്‍കി. ഈ പരാതിയില്‍ നിയാസ് മലബാറി അടക്കമുള്ളവര്‍ക്ക് എതിരെ പരാമര്‍ശമുണ്ട്. കര്‍ശന നടപടി എടുക്കാന്‍ സംസ്ഥാന പൊലീസ്...

പാതിവില തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

പാതിവില തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അനന്തു കൃഷ്ണനും കെ എൻ ആനന്ദകുമാറുമാണ് കേസിലെ പ്രതികൾ. കലൂർ പി എം എൽ എ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഇരുവരും ഉടമകളായ കമ്പനികളും പ്രതിപ്പട്ടികയിൽ ചേർത്തിട്ടുണ്ട്. അനന്തു കൃഷ്ണന്റെ 4.5 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. രണ്ടു മാസം മുൻപ് മൂവാറ്റുപുഴയിലെ ജയിലിൽ എത്തി അനന്തു കൃഷ്ണനെ ഇ ഡി ചോദ്യം ചെയ്തിരുന്നു.പാതി വിലയ്ക്ക് ഇരുചക്രവാഹനങ്ങൾ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. എണ്ണായിരത്തോളം പേർ പരാതി നൽകിയ...

തിരുവനന്തപുരത്ത് വൻ ആയുധ ശേഖരം പിടികൂടി

തിരുവനന്തപുരം ബാലരാമപുരത്ത് വൻ ആയുധ ശേഖരം പിടികൂടി. പുത്രക്കാട് വാട്ടർ ടാങ്കിന് സമീപം ചാക്കിൽ കെട്ടിയ നിലയായിരുന്നു ആയുധങ്ങൾ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനയ്ക്കിടെയാണ് ആയുധശേഖരം കണ്ടെത്തിയത്. ആയുധങ്ങൾ ബാലരാമപുരം പോലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.പായ് കൊണ്ട് മൂടിയ നിലയിൽ കണ്ടെത്തിയ ചാക്ക് കെട്ടുകളിലാണ് ആയുധ ശേഖരം കണ്ടെത്തിയത്. ആറ് വാൾ, രണ്ട് മഴു, വെട്ടുകത്തികൾ, ഇരുമ്പ് ദണ്ഡ്, നാടൻ ബോംബുകൾ എന്നിവയാണ് കണ്ടെത്തിയത്. നാല് മാസങ്ങൾക്ക് മുൻപ് സ്ഥലത്ത് വലിയ ആക്രമ സംഭവങ്ങൾ ഉണ്ടായിരുന്നു....

കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന പത്തുവയസ്സുകാരിയോട് ലൈംഗികാതിക്രമം

ഓഖ-എറണാകുളം എക്‌സ്പ്രസില്‍ കുടുംബത്തോടൊപ്പം യാത്രചെയ്യുകയായിരുന്ന പത്തുവയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പോലീസ് പിടികൂടി. ഉത്തര്‍പ്രദേശ് കാണ്‍പൂര്‍ സ്വദേശി നന്‍ഹക്കു ബങ്കേലാലി(30)നെയാണ് കോഴിക്കോട് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ട്രെയിനിലെ ബെഡ് റോള്‍ ജീവനക്കാരനാണ്. പോക്‌സോ വകുപ്പ് ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ട്രെയിന്‍ കണ്ണൂര്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ കുട്ടിയുടെ അമ്മ വെള്ളം വാങ്ങാനായി പ്ലാറ്റ്‌ഫോമില്‍ ഇറങ്ങി. ഈ സമയത്ത് കുട്ടിയുടെ അടുത്ത് വന്നിരുന്ന പ്രതി മോശമായി പെരുമാറുകയായിരുന്നു. അമ്മ തിരിച്ചെത്തിയപ്പോള്‍ കുട്ടി ഈ വിവരം പറഞ്ഞു. ഉടന്‍...

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വീട് കയറി ആക്രമിച്ചു

കുന്നംകുളം കാട്ടകാമ്പലില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വീട് കയറി ആക്രമിച്ചു. സ്രായില്‍ കടവ് സ്വദേശി വെളിയത്ത് വീട്ടില്‍ സുഗതന്റെ മകന്‍ (19) സഞ്ജയ്ക്കാണ് പരുക്കേറ്റത്. ചിറയങ്ങാട് സ്വദേശികളായ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ ബിജെപി പ്രവര്‍ത്തകരാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ട്രിക് പോസ്റ്റില്‍ പെയിന്റ് അടിക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം നടന്നത്. സഞ്ജയ് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

Latest News

Stay in the loop

Subscribe to the newsletter for all the latest updates

[contact-form-7 id="cbf4cce" title="email"]

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.