World

ഇന്ത്യയിലേക്കുള്ള എൽപിജിയുമായി ഒരു കപ്പൽ കൂടി ഹോർമുസ് കടലിടുക്ക് കടന്നു

ഇന്ത്യയിലേക്കുള്ള എൽപിജിയുമായി ഒരു കപ്പൽ കൂടി ഹോർമുസ് കടലിടുക്ക് കടന്നു. ഗ്രീൻ സാൻവി എന്ന എണ്ണ ടാങ്കറാണ് 44,000 മെട്രിക് ടൺ എൽപിജിയുമായി കടലിടുക്ക് കടന്നത്. എൽപിജിയുമായി ഇതുവരെ ഇന്ത്യയുടെ ഏഴ് ടാങ്കറുകളാണ് ഹോർമുസ് സുരക്ഷിതമായി പിന്നിട്ടത്. ഗൾഫ് ഓഫ് ഒമാനിൽ നിന്ന് കപ്പലിന് നാവികസേന അകമ്പടി നൽകും.ഗ്രീൻ ആശ, ജഗ് വിക്രം എന്ന ഇന്ത്യയുടെ രണ്ട് എണ്ണ ടാങ്കറുകൾ കൂടി ഉടൻ ഹോർമുസ് കടക്കും എന്നാണ് ഷിപ്പിംഗ് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചത്. ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ...

ഗൾഫ് രാജ്യങ്ങളിലെ പാലങ്ങൾ ആക്രമിക്കും :ഇറാൻ

ഗൾഫ് രാജ്യങ്ങളിലെ പാലങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ സൈന്യം. കുവൈത്തിലെയും സൗദി അറേബ്യലെയും യു എ ഇ-യിലെയും ജോർദാനിലെയും പാലങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകി.കുവൈത്തിലെ ഷെയ്ഖ് ജാബർ അൽ-അഹമ്മദ് അൽ-സബാഹ് കടൽപ്പാലം, സൗദി അറേബ്യയെ ബഹ്റൈനുമായി ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്വേ, യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ഷെയ്ഖ് സായിദ് പാലം, ഷെയ്ഖ് ഖലീഫ പാലം, ജോർദാനിലെ കിംഗ് ഹുസൈൻ പാലം, ഡാമിയ പാലം, അബ്ദുൺ പാലം എന്നിവ ആക്രമിക്കുമെന്നാണ് ഇറാൻ സൈന്യത്തിന്റെ മുന്നറിയിപ്പ്.ടെഹ്‌റാനിലെ പാലം തകർത്തതിന്റെ...

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. നേരത്തെ പ്രഖ്യാപിച്ച ഇന്ദിര ഗ്യാരന്റി അടക്കം നിരവധി വാഗ്ദാനങ്ങളാണ് യുഡിഎഫ് പ്രകടന പത്രികയിൽ ഉള്ളത്. വയനാട് ട്രൈബൽ യൂണിവേഴ്സിറ്റി, ശബളമാതൃകയിൽ ക്ഷേമ പെൻഷൻ, ആശ്രയ പദ്ധതി പരിഷ്കരിക്കും, തൊഴിലുറപ്പ് പദ്ധതിയിൽ വേതന വർദ്ധനവ്, യുവാക്കൾക്ക് വേണ്ടി യുവ ശ്രീ പദ്ധതി, Break the drug chain, ലഹരിയുടെ ഉറവിടം കണ്ടെത്തി തകർക്കും, മയക്കുമരുന്ന് മുക്ത സംസ്ഥാനനാക്കും.സാമൂഹിക സുരക്ഷാ പെൻഷൻ 3000 രൂപയാക്കും, സ്ത്രീകള്‍ക്ക് KSRTCയില്‍ സൗജന്യ യാത്ര, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക്...

FCRA നിയമഭേദഗതി ബിൽ; ആശങ്ക അറിയിച്ച് സിബിസിഐ, അമിത് ഷായ്ക്ക് നിവേദനം നല്‍കി

എഫ്സിആർഎ നിയമ ഭേദഗതി ബില്ലിൽ ന്യൂനപക്ഷ വിഭാ​ഗങ്ങൾക്ക് ആശങ്കയുണ്ടെന്നും പുനഃപരിശോധന വേണമെന്നും അറിയിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രിയ്ക്ക് നിവേദനം നൽകി സിബിസിഐ. അമിത്ഷായ്ക്ക് പുറമെ മുഴുവന്‍ ലോക്‌സഭ, രാജ്യസഭ എംപിമാര്‍ക്കും നിവേദനം നല്‍കി. ബില്ല് രാജ്യത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും പൗരസമൂഹത്തിന്റെ സ്വാതന്ത്ര്യത്തെയും ബാധിക്കുമെന്നും സിബിസിഐ വ്യക്തമാക്കി.കൂടാതെ ബില്ല് പാർലമെന്ററി സ്റ്റാൻഡിങ്‌ കമ്മിറ്റിക്ക് വിടണം, ആസ്തി കണ്ടുകെട്ടുന്നത് പോലുള്ള കടുത്ത വ്യവസ്ഥകൾ ഒഴിവാക്കുക, ജീവകാരുണ്യ, വിദ്യാഭ്യാസ, മത സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശം സംരക്ഷിക്കുക, പരാതികൾ പരിഹരിക്കുന്നതിനായി സ്വതന്ത്രമായ ഒരു...

ഇറാഖിലെ ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമയനി

ഇറാഖിലെ ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമയനി. അധികാരമേറ്റതിനുശേഷം മുജ്തബ എവിടെയാണെന്നതിനെ കുറിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. മുജ്തബ കൊല്ലപ്പെട്ടിരിക്കാമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് എഴുതി തയ്യാറാക്കിയ സന്ദേശം പുറത്തുവിട്ടത്. മുജ്തബ കൊല്ലപ്പെട്ടിരിക്കാമെന്ന് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ചു. ഇറാനില്‍ ‘ഭരണമാറ്റം’ സംഭവിച്ചുവെന്നും ട്രംപിന്റെ അവകാശവാദം. ദി ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. യുദ്ധത്തിന്റെ ആദ്യ ദിവസം തന്നെ ആയത്തുള്ള അലി ഖമയനി കൊല്ലപ്പെട്ടു. മുജ്തബ കൊല്ലപ്പെട്ടിരിക്കാം. അല്ലെങ്കില്‍...

പാലക്കാട് ന​ഗരസഭ കൗൺസിലർ പീഡിപ്പിച്ച യുവതിക്ക് നീതി ഉറപ്പാക്കണം: രമേഷ് പിഷാരടി

ജോലി വാ​ഗ്ദാനം ചെയ്ത് പാലക്കാട് ന​ഗരസഭ കൗൺസിലർ പീഡിപ്പിച്ച യുവതിക്ക് നീതി ഉറപ്പാക്കണമെന്ന് യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി. അതിനായി ഇവിടുത്തെ നിയമ സംവിധാനങ്ങൾ നടപടിയെടുക്കണമെന്നും അവരോടൊപ്പമാണ് താനെന്നും രമേഷ് പിഷാരടി പറഞ്ഞു. ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ആരു ചെയ്താലും അവർ ശിക്ഷിക്കപ്പെടണമെന്നാണ് നിലപാടെന്നും രമേഷ് പിഷാരടി പറഞ്ഞു. അതോടൊപ്പം ഇടതുഭരണത്തിന്റെ വിലയിരുത്തലാകും ഈ തെരഞ്ഞെടുപ്പെന്നും പിഷാരടി പറഞ്ഞു. കഴിഞ്ഞ 5 വർഷത്തിനിടെ അനുഭവിച്ച പ്രശ്നങ്ങളും അടുത്ത 5 വർഷത്തേക്കുള്ള പ്രതീക്ഷകളുമാണ് വോട്ടു ചെയ്യുന്ന ജനങ്ങൾ പരിഗണിക്കുക...

യു പ്രതിഭയ്ക്ക് എതിരായ മുസ്ലിം ലീഗ് നേതാവിന്റെ അധിക്ഷേപ പരാമര്‍ശത്തെ അപലപിച്ച് മുഖ്യമന്ത്രി

കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു പ്രതിഭയ്ക്ക് എതിരായ മുസ്ലിം ലീഗ് നേതാവിന്റെ അധിക്ഷേപ പരാമര്‍ശത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അവള്‍ക്കൊപ്പം എന്ന് ആവര്‍ത്തിച്ച് പറയുന്ന പ്രതിപക്ഷ നേതാവിന്റെയും യുഡിഎഫ് നേതാക്കളുടെയും കാപട്യമാണ് തുറന്നുകാട്ടുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പരാമര്‍ശം വിവാദമായതോടെ മുസ്ലിം ലീഗ് നേതാവ് എ ഇര്‍ഷാദ് ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി.കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രതിഭയ്‌ക്കെതിരെ അവിടത്തെ യുഡിഎഫ് കണ്‍വീനര്‍ നടത്തിയ സ്ത്രീവിരുദ്ധവും അപമാനകരവുമായ പരാമര്‍ശങ്ങളെ ശക്തമായി അപലപിക്കുന്നു. പൊതുപ്രവര്‍ത്തകയായതിനാല്‍ ഒരു വനിതയെ ഹീനമായ വാക്കുകള്‍ കൊണ്ട്...

നൂറിലധികം സീറ്റുകളിൽ യുഡിഎഫ് അധികാരത്തിൽ വരും: കെ സി വേണുഗോപാൽ

100 ലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്ന് കെ സി വേണുഗോപാൽ എം പി. കേരളത്തിൽ യുഡിഎഫ് അനുകൂല തരംഗമാണ് ആഞ്ഞടിക്കുന്നത് ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. ആ മാറ്റം പ്രതിഫലിക്കുന്ന ഫലമായിരിക്കും ഉണ്ടാകാൻ പോകുന്നതെന്നും വേണുഗോപാൽ പ്രതികരിച്ചു.

സ്വർണ്ണ വില ഇടിഞ്ഞു

ഡോളറിനെതിരെ രൂപയുടെ മൂല്യം സര്‍വകാല ഇടിവില്‍. 93 രൂപ 93 പൈസയില്‍ വ്യാപാരം ആരംഭിച്ചു. രൂപയുടെ മൂല്യം 94 രൂപയിലേക്ക് താഴുമെന്നാണ് വിദഗ്ധരുടെ പ്രവചനം. സംസ്ഥാനത്തെ സ്വര്‍ണവിലയും ഇടിയുകയാണ്.ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 4360 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 545 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,02,680 രൂപയിലേക്ക് താഴ്ന്നു. ഗ്രാമിന് 12,835 രൂപയാണ് നല്‍കേണ്ടി വരിക. സ്വര്‍ണം വൈകാതെ പവന് ഒരു ലക്ഷത്തിന് താഴെയെത്താനും സാധ്യതയേറുകയാണ്.

ഖത്തറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ആറ് സൈനികര്‍ മരിച്ചു; ഒരാള്‍ക്കായി വ്യാപക തിരച്ചില്‍

ഇന്ന് വെളുപ്പിന് സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഖത്തര്‍ സമുദ്രാതിര്‍ത്തിയില്‍ തകര്‍ന്നുവീണ സൈനിക ഹെലിക്കോപ്റ്ററിലുണ്ടായിരുന്ന ഏഴു പേരില്‍ ആറു പേരുടെ മൃതദേഹം കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം. ഏഴ് സൈനികരാണ് ഹെലിക്കോപ്റ്ററില്‍ ഉണ്ടായിരുന്നത്.ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു.മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയം അഗാധമായ അനുശോചനം അറിയിച്ചു.പതിവ് ഡ്യൂട്ടിക്കിടെ സാങ്കേതിക തകരാരാറിനെ തുടര്‍ന്നാണ് ഹെലികോപ്റ്റര്‍ ഖത്തര്‍ സമുദ്രാതിര്‍ത്തിയില്‍ തകര്‍ന്നുവീണത്.
1 2 3

Latest News

Stay in the loop

Subscribe to the newsletter for all the latest updates

[contact-form-7 id="cbf4cce" title="email"]

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.