നിതിൻ രാജിന്റെ മരണം :അറസ്റ്റിലായ ലോൺ ആപ്പ് നടത്തിപ്പുകാർ റിമാൻഡിൽ

അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ജീവനൊടുക്കിയ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണത്തിൽ അറസ്റ്റിലായ ലോൺ ആപ്പ് നടത്തിപ്പുകാർ റിമാൻഡിൽ. ഉത്തർപ്രദേശ് ഖാസിയാബാദ് സ്വദേശിയായ ഋഷികേശ് തിവാരി, ഉത്തർപ്രദേശ് സ്വദേശി പ്രശാന്ത് ഖേവൽ, ഹരിയാന ഫരീദാബാദ് സ്വദേശി പ്രകാശ് ജയ് എന്നിവരാണ് റിമാൻഡിലായത്. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ആണ് പ്രതികളെ റിമാൻഡ് ചെയ്തത്. കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലീസാണ് പ്രതികളെ നോയിഡയിൽ നിന്ന് പിടികൂടിയത് .നിതിൻ രാജിൻ്റെ മരണത്തിന് പിന്നാലെ ഇൻസ്റ്റാ പേ ലോൺ ആപ്പിനെതിരെ കേസെടുത്തിരുന്നു. നിതിൻ രാജിനെ ഭയപ്പെടുത്തി പണം തിരിച്ചടക്കാൻ പ്രേരിപ്പിച്ചുവെന്നും മാനസികമായി പീഡിപ്പിച്ചു എന്നുമാണ് എഫ്ഐആറിൽ പറയുന്നത്.ബിഡിഎസ് വിദ്യാർഥി നിതിൻ രാജ് മരിച്ചത് ടീച്ചർക്ക്‌ ലോൺ ആപ്പിൽ നിന്ന് ഭീഷണി സന്ദേശം വന്നത് കൊണ്ടാണെന്ന് ആരോപണം ഉണ്ടായിരുന്നു. എന്നാൽ നിതിൻ്റെ കുടുംബം ഇത് നിഷേധിക്കുകയാണ് ഉണ്ടായത്. നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ കുറ്റാരോപിതരായ അധ്യാപകർ ഒളിവിൽ തന്നെ തുടരുകയാണ്. ഡെൻ്റൽ കോളേജിലെ എച്ച്.ഒ.ഡി റാമിനെ കഴിഞ്ഞ ദിവസം ചുമതലയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

അടയാളം ന്യൂസ് ഡെസ്ക്

http://adayalam.live

Featured Posts

Featured Posts

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.