‘മാസം 2500 രൂപ, സൗജന്യ സിലിണ്ടർ, വിവാഹത്തിന് സ്വർണ്ണം’; സ്ത്രീ ശാക്തീകരണത്തിന് മുൻഗണന നൽകി TVK പ്രകടനപത്രിക

സ്ത്രീ ശാക്തീകരണത്തിന് മുൻഗണന നൽകി TVK പ്രകടനപത്രിക പുറത്ത്. വീടുകൾക്ക് മുന്നിൽ വിസിൽ ചിഹ്നം കോലമായി വരച്ചിടണമെന്ന് ടിവികെ അധ്യക്ഷൻ വിജയ് അഭ്യർത്ഥിച്ചു. സ്ത്രീകളോടും യുവതികളോടുമാണ് അഭ്യർത്ഥന. തനിയ്ക്ക് ലഭിയ്ക്കുന്ന വലിയ ആദരവാകും അതെന്നും വിജയ് ചൂണ്ടിക്കാട്ടി.60 വയസിന് താഴെയുള്ള സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ നൽകും. ഒരു കുടുംബത്തിന് പ്രതിവർഷം ആറ് സൗജന്യ പാചക വാതക സിലിങ്ങറുകൾ നൽകും. സാമ്പത്തിക ഭദ്രതയില്ലാത്ത കുടുംബത്തിലെ പെൺകുട്ടികൾക്ക് വിവാഹത്തിന് ഒരു പവൻ സ്വർണവും പട്ട് സാരിയും. ഒന്ന് മുതൽ 12 ക്ലാസ് വരെ പഠിയ്ക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് പ്രതിവർഷം 15000 രൂപ നൽകുമെന്നും ടിവികെ പ്രകടന പത്രികയിൽ വിജയ് ചൂണ്ടിക്കാട്ടി.സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങൾക്ക് അഞ്ച് ലക്ഷം പലിശ രഹിത വായ്പ നൽകും. വിദ്യാഭ്യാസത്തിന് 20 ലക്ഷം വരെ ഈടില്ലാതെ വായ്പ. ലഹരിയില്ലാത്ത സംസ്ഥാനമായി മാറ്റും. ഓരോ സ്‌കൂളിലും ലഹരി വിരുദ്ധ സമിതികൾ രൂപികരിക്കും. ഒരു കുടുംബത്തിന് 25 ലക്ഷം വരെ ആരോഗ്യ ഇൻഷൂറൻസ് നൽകും. ബിരുദം കഴിഞ്ഞ് ജോലിയില്ലാത്തവർക്ക് പ്രതിമാസം 4000 രൂപ നൽകും.

അടയാളം ന്യൂസ് ഡെസ്ക്

http://adayalam.live

Featured Posts

Featured Posts

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.