തമിഴ്‌നാട്ടിൽ പ്രചാരണം ശക്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ ഉടൻ

തമിഴ്‌നാട്ടിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ ഉടൻ നടക്കും. റോഡ് ഷോയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി. നാഗർകോവിലിൽ റോഡ് ഷോയിൽ പങ്കെടുക്കാനാണ് എത്തിയത്. ശങ്കുമുഖം ടെക്നിക്കൽ ഏരിയയിൽ വിമാനം ഇറങ്ങിയ പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ നാഗർകോവിലേക്ക് തിരിക്കും. വൈകുന്നേരം 4:15-ന് നാഗർകോവിൽ ഹെലിപ്പാഡിൽ വിമാനമിറങ്ങുന്ന പ്രധാനമന്ത്രി വെപ്പമൂഡ് വരെ ആദ്യഘട്ട റോഡ് ഷോ നടത്തും.തുടർന്ന് 4:30 മുതൽ 5:30 വരെ വെപ്പമൂഡ് മുതൽ വടച്ചേരി വരെയുള്ള പാതയിൽ രണ്ടാം ഘട്ട പര്യടനവും നടക്കും. ബിജെപിയുടെ ദക്ഷിണേന്ത്യൻ കരുത്ത് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രിയുടെ ഈ സന്ദർശനം. മോദിയുടെ വരവിനെത്തുടർന്ന് നാഗർകോവിലിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.പരിപാടിയിൽ പങ്കെടുക്കുന്നതിനായി അമ്പതിനായിരത്തിലധികം ബിജെപി പ്രവർത്തകർ നാഗർകോവിലിൽ എത്തും. ജില്ലയിലെ ആറ് നിയമസഭ മണ്ഡലങ്ങളിലെയും എൻഡിഎ സ്ഥാനാർഥികളും റോഡ് ഷോയിൽ പ്രധാനമന്ത്രിക്കൊപ്പം അണിനിരക്കും. വലിയ സുരക്ഷാ സജ്ജീകരണങ്ങളും പ്രദേശത്ത് ഒരുക്കിയിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി.

അടയാളം ന്യൂസ് ഡെസ്ക്

http://adayalam.live

Featured Posts

Featured Posts

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.