നിയമസഭാ സീറ്റ് വർധിപ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ തേടി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ കത്ത്. തെക്കൻ സംസ്ഥാനങ്ങളുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ നീക്കത്തിനെതിരെ ഒന്നിച്ചു നിൽക്കണം. പതിറ്റാണ്ടുകളായി നേരിടുന്ന തെക്ക്-വടക്ക് വിഭജനത്തിന്റെ പുതിയ നീക്കമാണ് ലോക്സഭാ സീറ്റുകളുടെ വിപുലീകരണമെന്നും കത്തിൽ പരാമർശം.സാമ്പത്തിക വിഭജനത്തിലും തെക്കൻ സംസ്ഥാനങ്ങളെ കേന്ദ്രം ഒറ്റപ്പെടുത്തുകയാണ്. സാമ്പത്തിക അനീതിക്ക് പുറമേ രാഷ്ട്രീയപരമായി ഒറ്റപ്പെടുത്താനുള്ള നീക്കമാണ്. ശക്തമായ പ്രതിരോധം തീർക്കണമെന്നും രേവന്ത് റെഡ്ഡി ആവശ്യപ്പെട്ടു. വനിതാ സംവരണം നടപ്പിലാക്കുന്നതിന് മുന്നോടിയായി ലോക്സഭ സീറ്റുകളുടെ എണ്ണം 850 ആക്കി വർദ്ധിപ്പിക്കുന്ന മണ്ഡല പുനർനിർണ ബിൽ പാർലമെന്റിൽ അവതരിപ്പിക്കാനാണ് കേന്ദ്രസർക്കാർ നീക്കം.

