വനിത സംവരണ ഭേദഗതി ബില്ലിൽ ലോക്സഭ എംപിമാർക്ക് വിപ്പ് നൽകി കോൺഗ്രസ്

വനിത സംവരണ ഭേദഗതി ബില്ലിൽ ലോക്സഭ എംപിമാർക്ക് വിപ്പ് നൽകി കോൺഗ്രസ്. മുഴുവൻ എംപിമാരും 16,17,18 തീയതികളിൽ പാർലമെന്റിൽ എത്തണമെന്ന് നിർദ്ദേശം. മൂന്ന് വരി വിപ്പാണ് നൽകിയത്‌. ജെഡിയുവും എംപിമാർക്ക് വിപ്പ് നൽകിയിരുന്നു. ഏപ്രിൽ 16 മുതൽ 18 വരെ പാർലമെന്റിന്റെ ഇരു സഭകളിലും ഉണ്ടാകണമെന്ന് നിർദ്ദേശം. വനിത സംവരണ ഭേദഗതിക്ക് എതിരെ പ്രതിപക്ഷം വിമർശനം ശക്തമാക്കുമ്പോഴും ബില്ലുമായി മുന്നോട്ടു പോകുവാൻ തന്നെയാണ് കേന്ദ്രത്തിന്റെ തീരുമാനം. ബില്ലിന്റെ ആവശ്യകതകളും,, പ്രാധാന്യവും ചൂണ്ടിക്കാട്ടി ഡൽഹയിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നാരി ശക്തി വന്ദൻ സമ്മേളനം സംഘടിപ്പിച്ചു.2023 ലേതുപോലെ ഇത്തവണയും ബിൽ ഒറ്റക്കെട്ടായി പാസാക്കണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയുള്ള പ്രതിപക്ഷ ശ്രമങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

അടയാളം ന്യൂസ് ഡെസ്ക്

http://adayalam.live

Featured Posts

Featured Posts

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.