‘ബോഡി ഷെയ്മിങ് നടത്തുന്നത് പതിവ്; പെൺകുട്ടികളെ തല്ലാൻ ആൺകുട്ടികൾക്ക് നിർദേശം നൽകും’; എം കെ റാമിനെതിരെ വിദ്യാർഥികൾ

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിലെ വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ, ആരോപണവിധേയനായ അധ്യാപകൻ ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി വിദ്യാർഥികൾ. അധ്യാപകൻ ഡോ.എം കെ റാം ബോഡി ഷെയ്മിങ് നടത്തുന്നത് പതിവെന്ന് വിദ്യാർഥികൾ ഉൾപ്പടെയുള്ളവർ തുറന്നുപറഞ്ഞു. പെൺകുട്ടികളെ തല്ലാൻ ആൺകുട്ടികൾക്ക് അധ്യാപകൻ നിർദേശം നൽകുമെന്നും വിദ്യാർഥികൾ.എംകെ റാം നിറത്തിന്റെ പേരിൽ വിദ്യാർഥികളെ പറയുമായിരുന്നുവെന്ന് വിദ്യർഥിനി മാധ്യമങ്ങളോട്പ്ര തികരിച്ചു. നിറം പറഞ്ഞ് അധിക്ഷേപിക്കുന്നതായി ഡീനിന് പരാതി നൽകിയിട്ടുണ്ട്. അതിന്റെ വിവരങ്ങൾ പോലും അറിയില്ലെന്ന് വിദ്യാർഥിനി പറഞ്ഞു. ബ്ലാക്കി, വൈറ്റി, കോക്രോച്ച്, സ്കിന്നി എന്നിങ്ങനെയാണ് വിദ്യാർഥികളെ അധ്യാപകൻ വിളിച്ചിരുന്നത്. ആൺകുട്ടികളെ അധ്യാപകൻ ഉപദ്രവിക്കാറുണ്ടെന്നും വിദ്യാർഥിനി പറഞ്ഞു.

അടയാളം ന്യൂസ് ഡെസ്ക്

http://adayalam.live

Featured Posts

Featured Posts

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.