സ്ഥിരം വെടിനിര്‍ത്തലിനുള്ള അമേരിക്ക -ഇറാന്‍ ചര്‍ച്ചകള്‍ ഇസ്ലാമാബാദില്‍ ഇന്നും തുടരും. നിര്‍ദേശങ്ങളില്‍ ഇരുപക്ഷവും വിട്ടുവീഴ്ച ചെയ്തില്ല. ഇറാനെതിരെയുള്ള സൈനിക നടപടികള്‍ തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്ക് തുറക്കാതെ ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയുണ്ടാകാന്‍ ബുദ്ധിമുട്ടെന്നാണ് അമേരിക്കയുടെ നിലപാട്. ഇറാനുമായി ധാരണയിലെത്താന്‍ കഴിഞ്ഞില്ലെങ്കിലും അമേരിക്ക വിജയിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.

