കത്തോലിക്കാസഭാ മുഖപത്രമായ ദീപികയ്‌ക്കെതിരായ വിമര്‍ശനം ആവര്‍ത്തിച്ച് ഷോണ്‍ ജോര്‍ജ്

കത്തോലിക്കാസഭാ മുഖപത്രമായ ദീപികയ്‌ക്കെതിരായ വിമര്‍ശനം ആവര്‍ത്തിച്ച് ഷോണ്‍ ജോര്‍ജ്. ക്രൈസ്തവ മുഖപത്രമായി ദീപികയെ അംഗീകരിക്കില്ലെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു. കഴിഞ്ഞ രണ്ട് മാസക്കാലമായി കോണ്‍ഗ്രസിന്റെ മുഖപത്രമായ വീക്ഷണത്തേയും ദീപികയേയും താന്‍ രണ്ടായിട്ടല്ല കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. രണ്ടും ഒരുപോലെയാണെന്നും ക്രൈസ്തവ മുഖപത്രമായി ദീപികയെ ഇനി അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ദീപികയ്ക്ക് മുഖപ്രസംഗം എഴുതി നല്‍കുന്നത് കെസി വേണുഗോപാലെന്നാണ് പരിഹാസം. ഒന്നുകില്‍ പത്രത്തിന്റെ മാനേജ്‌മെന്റ് മാറണം. നിലവില്‍ മാനേജ്‌മെന്റില്‍ പ്രൈവറ്റ് വ്യക്തികളുണ്ട്. അവരുടെ സ്ഥാപിത താല്‍പര്യങ്ങളും അവരുടെ രാഷ്ട്രീയവും ഇംപ്ലിമെന്റ് ചെയ്യുന്നുണ്ട്. അവിടുത്തെ മുഖപ്രസംഗം എഴുതി കൊടുക്കുന്നത് കെ സി വേണുഗോപാലാണ്. അതിനൊന്നും മറുപടി പറയേണ്ട കാര്യം ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റിന് ഇല്ല – അദ്ദേഹം പറഞ്ഞു.ദീപികയ്‌ക്കെതിരെയാണ് തന്റെ വിമര്‍ശനമെന്നും അല്ലാതെ സഭയ്‌ക്കെതിരെയല്ലെന്നും അദ്ദേഹം പറഞ്ഞു. സഭ എന്നു പറയുന്നത് പിതാക്കന്മാരും, സഭാ സ്ഥാപനങ്ങളും, സഭയും, ഞാനും ഉള്‍പ്പെടുന്നതാണ്. എന്നെ എങ്ങനെയാണ് ഞാന്‍ വിമര്‍ശിക്കുന്നത്? ഞാനും കൂടെ ഉള്‍പ്പെടുന്നതാണ് സഭ. ആ സഭയുടെ പേരില്‍ ഒരു സ്ഥാപനം, ഒരു പത്രം തട്ടിപ്പ് നടത്തിയാല്‍ അല്ലെങ്കില്‍ ഒരു ഒരു രാഷ്ട്രീയ ഇംപ്ലിമെന്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ ഞാന്‍ അത് പറയേണ്ടത് പിതാക്കന്മാരോടാണ്. പിതാക്കന്മാരെ എല്ലാവരെയും തന്നെ ഞാന്‍ ബന്ധപ്പെട്ടിട്ടുണ്ട്. പരാതി തങ്ങള്‍ സ്വീകരിക്കുമെന്നും അത് ചര്‍ച്ച ചെയ്യുമെന്നും അവര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. പിന്നെ ഞാനെന്തിനാ ഈ ദീപികയ്ക്ക് മറുപടി പറയാന്‍ പോകുന്നത്? എനിക്കെന്താ കാര്യം? വീക്ഷണവും ദീപികയും രണ്ടുമാസമായി ചെയ്യുന്നത് ഒരേ ജോലിയാണ്. സഭയും ദീപയും രണ്ടാണ്. സഭ എന്നുപറയുന്നത് യേശുവിന്റെ തിരുശരീരമാണ്. അതിനകത്ത് സഭയും വരും ഷോണ്‍ ജോര്‍ജും വരും സഭയുടെ കുഞ്ഞാടുകള്‍ മുഴുവന്‍ വരും. അതിനകത്ത് പുഴുക്കുത്ത് വരാന്‍ ഞങ്ങള്‍ സമ്മതിക്കില്ല – അദ്ദേഹം വ്യക്തമാക്കി.

അടയാളം ന്യൂസ് ഡെസ്ക്

http://adayalam.live

Featured Posts

Featured Posts

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.