ഇടത് പക്ഷത്തെയും മുഖ്യമന്ത്രിയെയും സഹായിക്കുകയാണ് മോദിയുടെ ലക്ഷ്യം:രാഹുൽ ഗാന്ധി

ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കേരളത്തിൽ ഇടതുപക്ഷം ഇല്ലാതാവുമെന്ന് രാഹുൽ ഗാന്ധി. ഇടതുപക്ഷത്തെ മുന്നോട്ട് നയിക്കുന്നത് വർഗീയതയുടെ അദൃശ്യ കരം. ഇടതുപക്ഷം നിലകൊള്ളുന്നത് എന്തിനു വേണ്ടിയാണ്?. ഇടതുപക്ഷത്ത് യഥാർത്ഥ ഇടതുപക്ഷമായി ആരുമില്ലെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.ഇടത് പക്ഷത്തിന്റെ ഭാഗമായിരുന്ന ഒരു മുതിർന്ന നേതാവ് ഇന്ന് നമുക്കൊപ്പം ഉണ്ട്. അദ്ദേഹം ഈ വേദിയിൽ ഇരിക്കാൻ ഒരു കാരണമുണ്ട്. പെട്ടെന്നെടുത്ത തീരുമാനം ആയിരുന്നില്ല. അവസരവാദ നിലപാട് കൊണ്ടല്ല അദ്ദേഹം ഇവിടെ ഇരിക്കുന്നത്. അടിസ്ഥാനപരമായ മാറ്റം LDF ന് സംഭവിച്ചു. ആലപ്പുഴയിലെ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. രാഹുൽ ഗാന്ധി. കേരളത്തിൽ സിപിഐഎം – ബിജെപി ബന്ധം വ്യക്തം. ഇടത് പക്ഷത്തുള്ളത് രണ്ട് വിഭാഗം നേതാക്കൾക്ക്. അവസരവാദ നിലപാടുള്ള നേതാക്കൾ ഒരു വിഭാഗം. ബിജെപി എന്നല്ല, അവർക്ക് ആരുടെ സഹായം നേടിയാലും കുഴപ്പമില്ല എന്ന മറ്റൊരു വിഭാഗം. ഇടത് പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്ന വിഭാഗം ഇന്ന് ചതിക്കപ്പെട്ടു. ആർഎസ്എസിനെ എതിർക്കുന്ന എന്റെ പേരിൽ ഇന്ന് 38 ഓളം കേസുകൾ ഉണ്ട്. ബിജെപിയും നരേന്ദ്രമോദിയും എന്നെയും കോണ്ഗ്രസ് പാർട്ടിയെയും വേട്ടയാടുന്നു. ബിജെപിക്ക് എതിരായ പോരാട്ടത്തിൽ നിന്ന് പിന്മാറില്ല. എന്നെ ആക്രമിക്കുന്ന മോദി എന്തു കൊണ്ട് നിങ്ങളുടെ മുഖ്യമന്ത്രിയെ ആക്രമിക്കുന്നില്ല. എന്ത് കൊണ്ട് മുഖ്യമന്ത്രിയുടെ കുടുംബത്തെ ആക്രമിക്കുന്നില്ല. അയ്യപ്പന്റെ സ്വർണമാണ് ഇവിടെ കവർന്നത്. കേരളത്തിൽ വന്ന് പ്രധാനമന്ത്രി ഒന്നും മിണ്ടിയില്ലെന്നും അദ്ദേഹം വിമർശിച്ചു. മോദി ദൈവത്തെ പോലും മറന്നു. ഇടത് പക്ഷത്തെയും മുഖ്യമന്ത്രിയെയും സഹായിക്കുകയാണ് മോദിയുടെ ലക്ഷ്യം. രാജ്യത്ത് ഇടത് പക്ഷം ബിജെപിക്ക് വെല്ലുവിളി ആവില്ലെന്ന് മോദിക്ക് അറിയാം. പ്രതിഷേധങ്ങളെ മുഖ്യമന്ത്രി അക്രമമായി കാണുന്നു. സംയമനത്തോടെ നേരിടുന്നതിന് പകരം തിരിച്ച് ആക്രമിക്കുകയാണ് മുഖ്യമന്ത്രി. LDF സർക്കാരിന് ജനങ്ങളുമായി ബന്ധമില്ലാതായി. കേരളം മയക്കമരുന്നിന്റെ രാജ്യതലസ്ഥാനമായി മാറി. കർഷകരും കയർ തൊഴിലാളികളുമടക്കം ദുരിതത്തിലാണ്. സംസ്ഥാനത്ത് ന്യൂനപക്ഷം ആക്രമിക്കപ്പെടുന്നു. കേരളത്തിൽ നിന്നുള്ള കന്യാസ്ത്രീകളടക്കം ആക്രമിക്കപ്പെട്ടു. അക്രമികളുമയാണ് മുഖ്യമന്ത്രിക്ക് ബന്ധം ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു. മോദി മന്ത്രിസഭയിലെ പല പ്രമുഖരും എപ്സ്റ്റീൻ ഫയലുകളിലുണ്ട്. ട്രമ്പ് പറയുന്നത് മോദി നടപ്പാക്കുന്നു. കേരളത്തിന്റെ നട്ടെല്ല് സ്ത്രീകളാണ്. UDF പ്രകടനപത്രികയിൽ സ്ത്രീകൾക്ക് മുൻഗണന നൽകി. നെല്ലിന്റെ താങ്ങുവില 35 രൂപയായി ഉയർത്തും.റബർ, കശുവണ്ടി മേഖലക്ക് പ്രത്യേക പാക്കേജ് യുഡിഎഫ് നൽകുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

അടയാളം ന്യൂസ് ഡെസ്ക്

http://adayalam.live

Featured Posts

Featured Posts

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.