യുഡിഎഫുകാർ ആണ് ഡീലിൻ്റെ ആളുകൾ :കെ ടി ജലീൽ

യുഡിഎഫുകാർ ആണ് ഡീലിൻ്റെ ആളുകളെന്ന് കെ ടി ജലീൽ . യു ഡി എഫിന് ബിജെപിയുമായി മുൻപും ഡീൽ ഉണ്ടായിട്ടുണ്ട്. മഞ്ചേശ്വരത്ത് SDPI സ്ഥാനാർഥിയെ പിൻവലിച്ചത് ആർക്കു വേണ്ടിയാണ്. മഞ്ചേശ്വരത്ത് SDPI വോട്ട് വേണ്ടെന്ന് UDF പറയുമോ.തവനൂരിൽ BJP CPIM ഡിൽ എന്ന ആരോപണം, കോൺഗ്രസും ബിജെപിയും തമ്മിലാണ് ഡീൽ. എന്നെ ഒന്നാമത് ബിജെപിക്കാർക്ക് ഇഷ്ടമല്ല. ബിജെപിക്ക് വോട്ടു കൂടുമ്പോൾ എൻ്റെ ലീഡ് വർധിക്കുമെന്നാണ് ചരിത്രം. വനിതാ ലീഗിലെ പൊട്ടിത്തെറിയിലും ജലീൽ പ്രതികരിച്ചു. വനിത മുസ്‌ലിം ലീഗിനെ മറികടന്നാണ് പേരാമ്പ്രയിലെ സ്ഥാനാർഥി നിർണയം. പോഷക സംഘടനാ ഭാരവാഹികൾക്ക് സീറ്റ് നൽകുന്നതാണ് ലീഗ് രീതി. ലീഗിലെ ചിലരുടെ ആഗ്രഹങ്ങൾക്കും അഭിലാഷങ്ങൾക്കും അനുസരിച്ച് സീറ്റ് നൽകിയത് ശരിയായില്ല. തീരുമാനം വനിതാ ലീഗിനെ ദുർബലമാക്കുമെന്നും കെ ടി ജലീൽ കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പുകളിലെ വോട്ടിംഗ് കണക്ക് നിരത്തിയാണ് യുഡിഎഫിന്റെ ഡീൽ ആരോപണം. 2019ൽ 20769 വോട്ട് നേടിയ എൻഡിഎക്ക് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചത് 9914 വോട്ട് മാത്രം.10000 ലേറെ വോട്ടിന്റെ കുറവ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ വീണ്ടും വോട്ട് വർധിപ്പിച്ച് 24204 ആക്കി. ഈ കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് ഇത്തവണയും ബിജെപി എൽഡിഎഫിന് വോട്ട് മറിക്കുമെന്ന ആരോപണം യുഡിഎഫ് ശക്തമാക്കുന്നത്.

അടയാളം ന്യൂസ് ഡെസ്ക്

http://adayalam.live

Featured Posts

Featured Posts

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.