ബഹ്റൈനിലും കുവൈറ്റിലും ആക്രമണം ശക്തമാക്കി ഇറാൻ. കുവൈറ്റിലെ എണ്ണ ശുദ്ധീകരണശാലയിൽ ഡ്രോൺ ആക്രമണമുണ്ടായി. പുലർച്ചെയുണ്ടായ ആക്രമണത്തിൽ കുവൈറ്റിലെ മിന അൽ അഹമ്മദി എണ്ണ ശുദ്ധീകരണശാലയ്ക്ക് തീപിടിച്ചു. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്ന്.കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിയിച്ചു.ആക്രമണത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. എണ്ണ ചോർച്ച ഉണ്ടായിട്ടില്ലെന്നാണ് വിവരം.

