എംഎൽഎയുടെ ഉത്തരവാദിത്വം എന്തെന്ന് പ്രവർത്തിച്ച് കാണിച്ചു തരാനാണ് മത്സരിക്കുന്നത്: രാജീവ്‌ ചന്ദ്രശേഖർ

നേമം മണ്ഡലത്തിലെ ജനങ്ങൾക്കായി കൃത്യമായ വികസന കാഴ്ചപ്പാട് മുന്നോട്ട് വെക്കുന്നുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നാടിന്റെ ഭാവി തീരുമാനിക്കേണ്ട തിരഞ്ഞെടുപ്പാണിത്. മത്സരിക്കുന്നത് എംഎൽഎ ആകാനോ ഒരു പദവിക്കോ വേണ്ടിയല്ല പകരം മാറ്റം കൊണ്ടുവരാൻ ആണെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.എംഎൽഎയുടെ ഉത്തരവാദിത്വം എന്തെന്ന് പ്രവർത്തിച്ച് കാണിച്ചു തരാനാണ് മത്സരിക്കുന്നത്.തന്റേത് വാഗ്ദാനങ്ങളല്ല, ഉറപ്പും ഗ്യാരൻ്റിയും വാശിയും ആണ്. SDPI – ജമാഅത്തെ ഇസ്ലാമിയുടെ കാൽ പിടിക്കുന്നു ഇതിന് മാറ്റം വരണം.മോദി പഠിപ്പിച്ച പെർഫോമൻസ് രാഷ്ട്രീയം താൻ നടപ്പിലാക്കും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കേരളത്തിലെ തിരഞ്ഞെടുപ്പ് ഗോദയിലെ മുഖ്യ സൂത്രവാക്യമാണ് ക്ഷേമവും കരുതലും. ആ സൂത്രവാക്യത്തോടൊപ്പം ചേർന്ന് നിൽക്കാനാണ് യുഡിഎഫിൻെറയും എൽഡിഎഫിൻെറയും പ്രകടന പത്രികകൾ ശ്രമിച്ചിട്ടുളളത്. ക്ഷേമപെൻഷൻ 3000 രൂപ ആക്കുമെന്നതിൽ രണ്ട് പ്രകടന പത്രികകളും ഒരേ നിലപാടെടുക്കുമ്പോൾ 2021ലെ 2500 രൂപ വാഗ്ദാനം ഇനിയും നടപ്പാക്കാനാവാത്തത് എൽഡിഎഫിനെ പ്രതിരോധത്തിലാക്കുന്നു. പെൻഷൻ കൂട്ടിയിട്ടും തദ്ദേശ തിരഞ്ഞെടുപ്പ് ജയിക്കാത്തപ്പോൾ എം.എം.മണിയെ പോലുളള സിപിഐഎം നേതാക്കളുടെ പ്രതികരണം ഓർമ്മവെച്ചാണ് യുഡിഎഫ് പെൻഷൻ അവകാശമെന്ന് പ്രഖ്യാപിക്കുന്നത്.

അടയാളം ന്യൂസ് ഡെസ്ക്

http://adayalam.live

Featured Posts

Featured Posts

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.