യുദ്ധം അവസാനിപ്പിക്കാൻ സന്നദ്ധമെന്ന് വ്യക്തമാക്കി ഇറാൻ

യുദ്ധം അവസാനിപ്പിക്കാൻ സന്നദ്ധമെന്ന് വ്യക്തമാക്കി ഇറാൻ. സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഉറപ്പ് ലഭിക്കണമെന്ന് ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയുമായുള്ള ടെലിഫോൺ സംഭാഷണത്തിലാണ് പെസെഷ്കിയാൻ നിലപാട് അറിയിച്ചത്. അതിനിടെ, ഭൂഗർഭ മിസൈൽ ശേഖരത്തിന്റെ ദൃശ്യങ്ങൾ ഇറാൻ പുറത്തുവിട്ടു. അതിനിടെ, ഇറാനുമായുള്ള യുദ്ധം രണ്ടോ, മൂന്നോ ആഴ്ചയ്ക്കുള്ളിൽ അവസാനിക്കുമെന്ന പ്രതികരണവുമായി ട്രംപും രംഗത്തെത്തി. അമേരിക്ക ലക്ഷ്യസാധ്യത്തിനരികെ ആണെന്നും സമാധാന കരാറിനായി ഇറാൻ യാചിക്കുകയാണെും ട്രംപ് അവകാശപ്പെട്ടു. അമേരിക്കൻ സൈനിക നടപടി അവസാനിക്കുന്നതോടെ, എണ്ണവില കുറയുമെന്നും ട്രംപ് പറഞ്ഞു

അടയാളം ന്യൂസ് ഡെസ്ക്

http://adayalam.live

Featured Posts

Featured Posts

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.