വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി എം വി ഗോവിന്ദൻ

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വി ഡി സതീശൻ രാവിലെ എഴുന്നേൽക്കുന്നത് മുതൽ നുണ പറയുന്നു. ഇത് ഓരോന്നായി എൽ ഡി എഫ് പൊളിച്ചു കൊണ്ടിരിക്കുകയാണ്. സിപിഐഎം – എസ്ഡിപിഐ ഡീൽ എന്നത് കള്ളപ്രചരണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.വയനാട്ടിൽ വീട് വച്ചു നൽകും എന്ന് കോൺഗ്രസ് പറഞ്ഞു. ഇതിനായി പിരിവും നടത്തി. ഗീബൽസിനെക്കാൾ വല്യ നുണ സതീശൻ പറയുന്നുവെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ സിപിഐഎം-ബിജെപി ഡീൽ ആരോപണമാണ് പ്രധാനചർച്ചയായതെങ്കിൽ അടുത്ത ഘട്ടത്തിലേക്ക് കടന്നതോടെ വിഷയങ്ങൾ മാറുകയാണ്. സിപിഐഎം-എസ്ഡിപിഐ സഹകരണമെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.

അടയാളം ന്യൂസ് ഡെസ്ക്

http://adayalam.live

Featured Posts

Featured Posts

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.