രാജ്യത്ത് ഇന്ധന പ്രതിസന്ധി ഇല്ലെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്നാവര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍. പെട്രോള്‍, ഡീസല്‍, എല്‍പിജി, പിഎൻഴജി എന്നിവ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം വ്യക്തമാക്കി. അനാവശ്യ പരിഭ്രാന്തി മൂലമാണ് പമ്പുകളില്‍ തിരക്കുണ്ടാകുന്നത്. കരിഞ്ചന്തയിൽ എൽപിജി വില്‍പ്പനയ്ക്കെതിരെ ശക്തമായ നടപടിയെടുത്തിട്ടുണ്ട്. എന്നാല്‍ യൂറിയ ഉല്‍പ്പാദനത്തെ പശ്ചിമേഷ്യൻ സംഘർഷം ബാധിച്ചുവെന്ന് കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്‌സ് മന്ത്രാലയം അറിയിച്ചു. അതിനിടെ പശ്ചിമേഷ്യന്‍ സംഘർഷത്തിനിടെ എട്ട് ഇന്ത്യക്കാർ മരിച്ചെന്നും ഒരാളെ കാണാതായി എന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

അടയാളം ന്യൂസ് ഡെസ്ക്

http://adayalam.live

Featured Posts

Featured Posts

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.