അമേരിക്ക കരയുദ്ധത്തിന് തയാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍

ഇറാന്‍ യുദ്ധത്തിന് നയതന്ത്രപരിഹാരം കാണാന്‍ പാകിസ്ഥാന്റെ നേതൃത്വത്തില്‍ ഇന്നും നാളെയും ഇസ്ലാമാബാദില്‍ ഉന്നതതല ചര്‍ച്ച നടക്കാനിരിക്കെ അമേരിക്ക കരയുദ്ധത്തിന് തയാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇറാനില്‍ ആഴ്ചകള്‍ നീളുന്ന കരയുദ്ധത്തിനായി അമേരിക്ക തയാറെടുക്കുന്നുവെന്നാണ് വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട്. പൂര്‍ണതോതിലുള്ള സൈനിക അധിനിവേശത്തിനു പകരം പ്രത്യേക സേനയെയും കരസേനയെയും ഉപയോഗിച്ചുള്ള ആക്രമണങ്ങളാണ് പദ്ധതിയിടുന്നത്. അതിനിടെ പശ്ചിമേഷ്യയിലേക്ക് യു എസ് എസ് ട്രിപ്പോളിയടക്കമുള്ള പടക്കപ്പലുകളും 3500 അമേരിക്കന്‍ സൈനികരുമെത്തി.സംഘര്‍ഷം അയവില്ലാതെ തുടരുന്നുവെന്ന ആശങ്കപ്പെടുത്തുന്ന വാര്‍ത്തകളാണ് ഇന്നും പുറത്തുവന്നത്. എഫ്-16 വിമാനത്തെ ആക്രമിച്ചതായി ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു. പശ്ചിമേഷ്യയിലെ അമേരിക്കയുടെയും ഇസ്രയേലിന്റെയും സര്‍വകലാശാലകള്‍ ആക്രമിക്കുമെന്ന് ഇറാന്‍ ഭീഷണിപ്പെടുത്തിയതും വലിയ ആശങ്കയാകുന്നുണ്ട്. ഇസ്രയേലിനെതിരെ യെമനിലെ ഹൂതികള്‍ മിസൈലാക്രമണം തുടരുകയാണ്.

അടയാളം ന്യൂസ് ഡെസ്ക്

http://adayalam.live

Featured Posts

Featured Posts

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.