തമിഴ്നാട്ടിൽ ടിവികെ അധ്യക്ഷൻ വിജയ്യുടെ പ്രചാരണത്തിന് അനുമതിയില്ല. പെരമ്പൂരിലെ പരിപാടിയ്ക്കാണ് പൊലീസ് അനുമതി നിഷേധിച്ചത്. പരിപാടിക്ക് മറ്റൊരിടം കണ്ടെത്താൻ നിർദേശം. ഡിഎംകെ മനഃപ്പൂർവം പ്രചാരണത്തിന് അനുമതി നിഷേധിക്കുന്നുവെന്നും ജനാധിപത്യ വിരുദ്ധ നടപടികളാണ് ഡിഎംകെയുടേതെന്നും വിജയ്. യോഗ സ്ഥലത്ത് 3000 പേരെ ഉൾകൊള്ളാൻ കഴിയില്ലെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.മറ്റൊരിടം കണ്ടെത്താൻ പൊലീസ് നിർദേശം നൽകി. നാളെ ചെന്നൈയിലെ അഞ്ചിടങ്ങളിലാണ് വിജയുടെ പ്രചാരണം തീരുമാനിച്ചത്. ടിവികെയുടെ സ്ഥാനാർഥി പട്ടിക 29ന് ചെന്നൈയിൽ പ്രഖ്യാപിയ്ക്കും. അതിനിടെ പുതുച്ചേരിയിൽ ഇന്ത്യ സഖ്യം തകർന്നു. അഞ്ചിടങ്ങളിൽ ഡിഎംകെ-കോൺഗ്രസ് പാർട്ടികൾ നേരിട്ട് ഏറ്റുമുട്ടും. ഇന്ത്യ മുന്നണിയിലെ കക്ഷികളായ വിസികെ മൂന്ന് സീറ്റിലും സിപിഐഎം രണ്ട് സീറ്റിലും സിപിഐ,മുസ്ലിം ലീഗ് പാർട്ടികൾ ഓരോ സീറ്റിലും മത്സരിയ്ക്കുന്നുണ്ട്.

