2.38 ലക്ഷം കോടി രൂപയുടെ പ്രതിരോധ പദ്ധതികൾക്ക് അംഗീകാരം

2.38 ലക്ഷം കോടി രൂപയുടെ പ്രതിരോധ പദ്ധതികൾക്ക് അംഗീകാരം. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ ആണ് പദ്ധതികൾക്ക് അംഗീകാരം നൽകിയത്. പുതിയ S- 400 മിസൈലുകൾ ഉൾപ്പെടെയുള്ളവ വാങ്ങാനുള്ള പദ്ധതിയ്ക്കാണ് കേന്ദ്ര സർക്കാർ അം​ഗീകാരം നൽകിയത്.കരസേനയ്ക്ക് വ്യോമ പ്രതിരോധ നിരീക്ഷണ സംവിധാനം, പീരങ്കി വേദ വെടിയുണ്ടകൾ, പുതിയ റേഡിയോ റിലെ, ധനുഷ് ഗൺ സിസ്റ്റം, വ്യോമ സർവൈലൻസ് സിസ്റ്റം എന്നിവയ്ക്കാണ് അനുമതി നൽകിയത്. കോസ്റ്റ് ഗാർഡിന് ഹെവി ഡ്യൂട്ടി വാഹനങ്ങൾക്കുള്ള അംഗീകാരം നൽകി. അതിവേഗ തീരദേശ പെട്രോളിങ്, നിരീക്ഷണം, രക്ഷാപ്രവർത്തനങ്ങൾ, കപ്പലുകൾക്കുള്ള സഹായം, ലോജിസ്റ്റിക്കൽ സഹായം ഉൾപ്പടെ ശേഷിയുള്ള വാഹനങ്ങൾക്കാണ് അനുമതി നൽകിയത്.

അടയാളം ന്യൂസ് ഡെസ്ക്

http://adayalam.live

Featured Posts

Featured Posts

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.