ഇറാനെതിരായ ആക്രമണം ശക്തമാക്കുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രിയുടെ മുന്നറിയിപ്പ്. ഇറാൻ കനത്ത വില നൽകേണ്ടി വരുമെന്നും ഇസ്രയേൽ കാറ്റ്സ് പറഞ്ഞു. മുന്നറിയിപ്പുകൾ നൽകിയിട്ടും ഇറാൻ വെടിവയ്പ്പ് തുടരുന്നുവെന്നും ഇസ്രയേലിന്റെ ആരോപണം. അതിനിടെ പശ്ചിമേഷ്യയിൽ പതിനായിരം സൈനികരെ കൂടെ വിന്യസിക്കാനുള്ള അമേരിക്കൻ നീക്കത്തിന് പിന്നാലെ, കരയുദ്ധത്തിന് സജ്ജമെന്ന് ഇറാൻ വ്യക്തമാക്കി.

