നിയമസഭ മത്സര ചിത്രം തെളിഞ്ഞു:മത്സര രംഗത്തുഉള്ളത് 890 സ്ഥാനാർഥികൾ

നിയമസഭ മത്സര ചിത്രം തെളിഞ്ഞു. മത്സര രംഗത്തുഉള്ളത് 890 സ്ഥാനാർഥികൾ. തിരഞ്ഞെടുപ്പ് കമ്മീഷൻ കണക്ക് പുറത്ത് വിട്ടു. 95 സ്ഥാനാർഥികൾ പത്രിക പിൻവലിച്ചു. കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത് കൊടുവള്ളിയിലാണ്. 13 പേരാണ് കൊടുവള്ളിയിൽ മത്സരരംഗത്തുള്ളത്. പേരാവൂര്‍, മഞ്ചേശ്വരം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ 11 വീതം സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുണള്ളത്.നേമം, ചങ്ങനാശേര, കളമശേരി, മണലൂര്‍, പേരാമ്പ്ര എന്നിവിടങ്ങളില്‍ പത്ത് വീതം പേരാണ് സ്ഥാനാര്‍ഥികളും മത്സരിക്കുന്നുണ്ട്. അതേസമയം പലര്‍ക്കും പ്രതീക്ഷിച്ച ചിഹ്ന ലഭിക്കാത്തത് തിരിച്ചടിയായി. അമ്പലപ്പുഴയിൽ ജി സുധാകരന്റെ തിരഞ്ഞെടുപ്പ് ചിഹ്നം തെങ്ങുതോപ്പ്. ബേപ്പൂരിൽ പിവി അൻവർ ഗ്യാസ് സിലിണ്ടർ അടയാളത്തിൽ ജനവിധി തേടും. എലത്തൂരിൽ ക്ലോക്ക് ആവശ്യപ്പെട്ട എകെ ശശീന്ദ്രന് കാഹളം മുഴക്കുന്ന മനുഷ്യന്റെ ചിഹ്നമാണ് ലഭിച്ചത്. എൻസിപി അജിത് പവാർ പക്ഷത്തിന്റെ സ്ഥാനാർഥി പികെ ശശീന്ദ്രനാണ് ക്ലോക്ക് ചിഹ്നം ലഭിച്ചത്. ഫുഡ്ബോൾ ചിഹ്നത്തിൽ പ്രചാരണം ആരംഭിച്ച കെകെ രമയ്ക്ക് ടെലിവിഷനാണ് ലഭിച്ചത്.

അടയാളം ന്യൂസ് ഡെസ്ക്

http://adayalam.live

Featured Posts

Featured Posts

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.