ആർഎസ്എസ് ഡീൽ ആരോപണത്തിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മറുപടി. 1977ൽ ആർഎസ്എസിന്റെ പിന്തുണയിൽ മത്സരിച്ച് നിയമസഭയിൽ എത്തിയത് പിണറായി വിജയൻ, വി ഡി സതീശനല്ല. ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റ് ആണ് പിണറായി വിജയൻ.ഒരു ഘട്ടത്തിൽ ആർഎസ്എസ് വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടുണ്ട്, എന്നും എല്ലാ ഘട്ടത്തിലും അങ്ങനെ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി അഭിമുഖം നൽകിയിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ പ്രതിയാകേണ്ടിയിരുന്ന കൊടകര കുഴൽപ്പണ കേസ് അട്ടിമറിച്ചത് പിണറായി വിജയൻ. എഡിജിപിയെ ആർഎസ്എസ് നേതാക്കളുടെ അരികിലേക്ക് ദൂതനായി അയച്ചതും മുഖ്യമന്ത്രിയും പിണറായി വിജയനാണ്. നിര്‍മ്മല സീതാരാമനുമായി ഡല്‍ഹിയില്‍ പുട്ടും കടലയും കഴിക്കാന്‍ പോയപ്പോള്‍ സംസ്ഥന ഗവര്‍ണ്ണറെ കൂടെ കൂട്ടിയത് പിണറായി വിജയനാണ്, വി.ഡി സതീശനല്ല. അമിത്ഷാ പറഞ്ഞപ്പോള്‍ 90 ഡിഗ്രി കുനിഞ്ഞു നിന്ന് പി.എം ശ്രീയില്‍ ഒപ്പിട്ടു കൊടുത്ത ആളുടെ പേര് പിണറായി വിജയന്‍ എന്നാണ്, വി.ഡി സതീശനെന്നല്ല.സംഘപരിവാറിന് എതിരായ കോൺഗ്രസിന്റെ പോരാട്ടത്തിന് പിണറായി വിജയന്റെ സ്റ്റഡി ക്ലാസ് വേണ്ട. കേരളത്തിലെ സിപിഐഎമ്മിനും അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. മുഖ്യമന്ത്രിയുടെ കയ്യിലുള്ളതിനേക്കാൾ ചിത്രങ്ങൾ ഞങ്ങളുടെ കൈയിലുണ്ട്. അതിനു കൂടി മറുപടി പറഞ്ഞുപോകു എന്ന് വി ഡി സതീശൻ ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു.

