യുഡിഎഫ് നേതാവിന്റെ അധിക്ഷേപ പരാമര്‍ശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിലും പരാതി നല്‍കുമെന്ന് കായംകുളം എംഎല്‍എയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ യു പ്രതിഭ. തനിക്കെതിരായ പരാമര്‍ശം പൊതുരംഗത്തേക്ക് വരുന്ന മുഴുവന്‍ സ്ത്രീകളേയും അപമാനിക്കുന്നതുപോലെയായെന്ന് യു പ്രതിഭ മാധ്യമങ്ങളോട് പറഞ്ഞു. എന്ത് തൊഴില്‍ ചെയ്യുന്നവരായാലും ഒരു സ്ത്രീകള്‍ക്കും ഇത്തരം മ്ലേച്ഛമായ പരാമര്‍ശങ്ങള്‍ കേള്‍ക്കാനിനി ഇടവരരുത്. അതിനാല്‍ തന്നെ ഖേദപ്രകടനം അംഗീകരിക്കാന്‍ കഴിയില്ലെന്നും യു പ്രതിഭ പറഞ്ഞു.

