ആര്‍ജെഡി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച മുന്‍ മന്ത്രി വി. സുരേന്ദ്രന്‍ പിള്ള ആര്‍ജെഡിയിലേക്ക് മടങ്ങുന്നു. ശ്രേയാംസ് കുമാറിന്റെ ആവശ്യപ്രകാരമാണ് മടക്കം.തിരുവനന്തപുരം വെസ്റ്റില്‍ നിന്ന് വി. സുരേന്ദ്രന്‍പിളളയെ മത്സരിപ്പിക്കുക ലക്ഷ്യമിട്ടാണ് ബിജെപി സെന്‍ട്രല്‍ സീറ്റ് ഒഴിച്ചിട്ടിരുന്നത്. അദ്ദേഹം ആര്‍ജെഡിയില്‍ അസംതൃപ്തനാണെന്ന് മനസിലാക്കിയാണ് ആശയവിനിമയം തുടങ്ങിയത്. ഘടകകക്ഷിയായി എന്‍ഡിഎലേക്ക് വരാനായിരുന്നു സുരേന്ദ്രന്‍ പിളളയുടെ താല്‍പര്യം. എന്നാല്‍, താമര ചിഹ്നത്തില്‍ മത്സരിക്കണമെന്ന് ബിജെപി ഉപാധി വെച്ചു. ഇതോടെ സുരേന്ദ്രന്‍ പിളള പിന്മാറി. ഇടതുപക്ഷത്തു നിന്നുളള നേതാവിനെ പരീക്ഷിക്കാനുളള ശ്രമം പരാജയപ്പെട്ടതോടെ സിറ്റി ജില്ല പ്രസിഡന്റ് കരമന ജയനെ ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു.

