നേമത്ത് 900 കോടിയുടെ വികസനപ്രവർത്തനങ്ങൾ നടത്തി: വി ശിവൻകുട്ടി

നേമത്ത് 900 കോടിയുടെ വികസനപ്രവർത്തനങ്ങൾ നടത്തിയെന്ന് സിപിഐഎം സ്ഥാനാർഥി വി ശിവൻകുട്ടി. വികസനമില്ലന്ന് രാജീവ് ചന്ദ്രശേഖർ പറയുന്നു. രാജീവ് ചന്ദ്രശേഖറുമായി സംവാദത്തിന് തയ്യാറാണ്. ഒ രാജഗോപാൽ ഒരു ചെങ്കൽക്കട്ടപോലും എടുത്ത് വച്ചിട്ടില്ല. വിദ്യാഭ്യാസമേഖലയിൽ വികസനവിപ്ലവമുണ്ടായി. സാധാരണക്കാരൻ്റെ ശബ്‌ദം കേട്ടാൽ രാജീവ് ചന്ദ്രശേഖരന് മനസ്സിലാവില്ല.തിരുവനന്തപുരം നഗരത്തിലെയും നേമം മണ്ഡലത്തിലെയും ജനങ്ങളെ വഞ്ചിച്ചുകൊണ്ട് കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഉണ്ടാക്കിയിരിക്കുന്ന വോട്ട് കച്ചവടം ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നും വി ശിവന്‍കുട്ടി പ്രതികരിച്ചു. നേമത്തെ വികസന മുരടിപ്പിന് അറുതി വരുത്താനും വര്‍ഗീയതയെ പടിക്ക് പുറത്താക്കാനും എല്‍ഡിഎഫ് നടത്തിയ പോരാട്ടങ്ങളെ ജനങ്ങള്‍ക്കറിയാം. ഇത്തരം പിന്‍വാതില്‍ ഇടപാടുകള്‍ കൊണ്ട് ഇടതുപക്ഷത്തിന്റെ മുന്നേറ്റത്തെ തടയാനാകില്ലെന്നും വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അടയാളം ന്യൂസ് ഡെസ്ക്

http://adayalam.live

Featured Posts

Featured Posts

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.