‘ടികെ ഗോവിന്ദന്‍ വര്‍ഗവഞ്ചകന്‍; ഇത്തരക്കാര്‍ക്കെതിരെ ജനം ശക്തമായ നിലപാട് സ്വീകരിക്കും’; എം വി ജയരാജന്‍

കണ്ണൂരില്‍ സിപിഐഎമ്മിനെ ഞെട്ടിച്ച് പാര്‍ട്ടി വിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി കെ ഗോവിന്ദനെതിരെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജന്‍. ടി.കെ. ഗോവിന്ദന്‍ ഒരു ‘വര്‍ഗവഞ്ചകന്‍’ആണെന്നുംഇത്തരം വഞ്ചകര്‍ക്കെതിരെ ജനങ്ങള്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്നുംഎം.വി. ജയരാജന്‍പറഞ്ഞു.എത്രയോ തവണ സംസാരിച്ചു. പാര്‍ട്ടിയെ വഞ്ചിക്കരുതെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഇപി ജയരാജന്റെ വീട്ടില്‍ വച്ച് അദ്ദേഹവുമായി സംസാരിച്ചിട്ട് പോലും അവിടെ നിന്ന് കണ്ണൂരിലേക്ക് വരുമ്പോള്‍ പ്രസ് ക്ലബ്ബ് ബുക്ക് ചെയ്ത് വാര്‍ത്താ സമ്മേളനം നടത്താനുള്ള തീരുമാനമെടുത്തത് പാര്‍ട്ടിയെ വഞ്ചിക്കാനായിരുന്നു. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കാനായിരിന്നു. യുഡിഎഫിന്റെ പിന്തുണ തേടാനായിരുന്നു – അദ്ദേഹം പറഞ്ഞു.

അടയാളം ന്യൂസ് ഡെസ്ക്

http://adayalam.live

Featured Posts

Featured Posts

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.