തിരുവനന്തപുരം: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ മറ്റൊരു വമ്പന്‍ പ്രഖ്യാപനം കൂടി. റെയര്‍ എര്‍ത്ത് ആന്റ് ക്രിട്ടിക്കല്‍ മിനറല്‍സ് മിഷന് 100 കോടി രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
വിഴിഞ്ഞം തുറമുഖത്തു നിന്നും ചവറയേയും കൊച്ചിയേയും ബന്ധിപ്പിക്കുന്ന റെയര്‍ എര്‍ത്ത് കോറിഡോര്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് പ്രഖ്യാപനത്തില്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ചവറ കെഎംഎംഎല്ലിനോട് ചേര്‍ന്ന് കേന്ദ്രം സ്ഥാപിക്കും. ഇതുവഴി രാജ്യത്തിലെ ഏറ്റവും വലിയ പെര്‍മനന്റ് മാഗ്നറ്റ് ഹബ്ബായി കേരളത്തിന് മാറാന്‍ കഴിയുമെന്നാണ് പ്രഖ്യാപനം.

