പ്രതിപക്ഷനേതാവ് വിഡി സതീശന്റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു. പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് നല്കിയ പരാതി തള്ളി. തന്റെ ഔദ്യോഗിക വാഹനത്തിന് പിഴ കുടിശിക ഇല്ലെന്ന് വിഡി സതീശന് മറുപടി നല്കി. അഭിഭാഷക ജോലി ചെയ്യാത്തതിനാല്‍ വരുമാനം ഇല്ലെന്നുമാണ് വി ഡി സതീശന്റെ വിശദീകരണം. ചലാനില്‍ കാണിച്ചിരിക്കുന്ന ഫോട്ടോയും വണ്ടിയുടെ സ്റ്റേറ്റ് നമ്പറും മറ്റേതോ മന്ത്രി ഉപയോഗിച്ചിട്ടുള്ളത് ആവാം. കൂടാതെ പ്രതിപക്ഷ നേതാവിന്റെ വാഹനത്തില്‍ കൊടി ഉപയോഗിക്കാന്‍ പാടില്ല. ചലാനില്‍ കാണിച്ച വാഹനത്തിന് മന്ത്രിമാര്‍ ഉപയോഗിക്കുന്ന കൊടിയുണ്ടെന്നും മറുപടി നല്കി.വി ഡി സതീശന്റെ സത്യവാങ്മൂലത്തിനെതിരെ പരാതി ഉയര്‍ന്നതോടെയാണ് പത്രിക വിശദ പരിശോധനക്കായി മാറ്റിവെച്ചത്. ഔദ്യോഗിക വാഹനത്തിനുള്ള പെനാല്‍റ്റി, കൈയിലുള്ള സ്വര്‍ണ്ണത്തിന്റെ മൂല്യം കുറച്ചു കാണിച്ചു , സ്വത്ത് വകകളില്‍ അവ്യക്തത നിലനില്ക്കുന്നു എന്നിവ ചൂണ്ടിക്കാട്ടിയാണ് പത്രിക മാറ്റിവച്ചത്.

