വര്‍ക്കലയിൽ ഹെലിപാഡ് ക്ലിഫിൽ നിന്ന് യുവാവ് താഴേക്ക് ചാടി. ഏകദേശം 60 അടി താഴ്ചയിലേക്കാണ് യുവാവ് വീണത്. തിരുനെൽവേലി ശങ്കരൻകോവിൽ സ്വദേശി ശരവണൻ ആണ് താഴേക്ക് ചാടിയത്. യുവാവ് മദ്യലഹരിയിൽ കുന്നിൻ മുകളിൽ നിന്നും താഴേക്ക് ചാടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഹെലിപാഡ് ക്ലിഫിലെ സുരക്ഷാ വേലി മറികടന്നാണ് ഇയാൾ താഴേക്ക് വീണത്.സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഫയര്‍ഫോഴ്സ് താഴെയിറങ്ങി യുവാവിനെ നെറ്റിൽ മുകളിലേക്ക് എത്തിച്ചു. ഏറെ ശ്രമകരമായിട്ടാണ് യുവാവിനെ പുറത്തെത്തിച്ചത്.

