നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. നേരത്തെ പ്രഖ്യാപിച്ച ഇന്ദിര ഗ്യാരന്റി അടക്കം നിരവധി വാഗ്ദാനങ്ങളാണ് യുഡിഎഫ് പ്രകടന പത്രികയിൽ ഉള്ളത്. വയനാട് ട്രൈബൽ യൂണിവേഴ്സിറ്റി, ശബളമാതൃകയിൽ ക്ഷേമ പെൻഷൻ, ആശ്രയ പദ്ധതി പരിഷ്കരിക്കും, തൊഴിലുറപ്പ് പദ്ധതിയിൽ വേതന വർദ്ധനവ്, യുവാക്കൾക്ക് വേണ്ടി യുവ ശ്രീ പദ്ധതി, Break the drug chain, ലഹരിയുടെ ഉറവിടം കണ്ടെത്തി തകർക്കും, മയക്കുമരുന്ന് മുക്ത സംസ്ഥാനനാക്കും.സാമൂഹിക സുരക്ഷാ പെൻഷൻ 3000 രൂപയാക്കും, സ്ത്രീകള്‍ക്ക് KSRTCയില്‍ സൗജന്യ യാത്ര, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം 1,000 രൂപ, എല്ലാ കുടുംബങ്ങള്‍ക്കും 25,00,000 രൂപ വരെയുള്ള സൗജന്യ ‘ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷൂറന്‍സ്’, മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ്, യുവജനങ്ങള്‍ക്ക് ബിസിനസ് ആരംഭിക്കുന്നതിന് പലിശ രഹിത വായ്പ 5,00,000 രൂപ എന്നിങ്ങനെയാണ് പ്രകടന പത്രികയിലെ പ്രധാനപ്പെട്ട വാഗ്ദാനങ്ങള്‍. പ്രത്യേക കാർഷിക ബജറ്റ്, സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട്‌ നടപ്പാക്കും, കുടിയേറ്റ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കും. വന്യജീവി സംഘർഷം തടയാൻ പരമ്പരാഗത സംവിധാനവും ആധുനിക സംവിധാനവും സംയോജിപ്പിച്ച് പ്രവർത്തനം നടത്തും, മത്സ്യബന്ധന മേഖലയിൽ ഉള്ളവർക്ക് പ്രത്യേക ഭവന പദ്ധതി. മത്സ്യത്തൊഴിലാളികൾക്ക് ഡീസൽ സബ്സിഡി. SC/ST വിഭാഗങ്ങൾക്ക് വേണ്ടി പ്രത്യേക റിക്രൂട്ട്മെന്റ്. തിരുവനന്തപുരം കോഴിക്കോട് നഗരങ്ങളിൽ മെട്രോ പദ്ധതി നടപ്പിലാക്കും.പ്രവാസി പദ്ധതിയിൽ അംഗമാകുന്നതിനുള്ള പ്രായപരിധി എടുത്തു മാറ്റും. മദ്യത്തിൻ്റെ ഉപയോഗം നിയന്ത്രിക്കും. ബാറുകൾ പൂട്ടാൻ പെട്ടന്ന് നടപടി സ്വീകരിച്ചാൽ ലഹരി ഉപയോഗം കൂടും. അത് കൊണ്ട് സാമൂഹിക വശം കൂടി പരിശോധിച്ച് കാര്യങ്ങള് തീരുമാനിക്കും. ഏറ്റവും ദാരിദ്ര്യം അനുഭവിക്കുന്നവരെ കണ്ടെത്തി യുഡിഎഫിന്റെ മുൻകാല പദ്ധതിയായ ‘ആശ്രയ’ പദ്ധതി പരിഷ്കരിച്ച് നവ ആശ്രയ പദ്ധതി ആരംഭിക്കും, അന്ത്യോദയ – പിങ്ക് റേഷൻ കാർഡ് ഉടമകളെ കണ്ടെത്തി ദാരിദ്ര്യം നിർമാർജനം ചെയ്യാൻ പ്രത്യേക കർമ്മ പദ്ധതി, സംസ്ഥാനമെമ്പാടും ഇന്ദിര കാന്റീനുകൾ, അർഹരായവർക്ക് പ്രയോറിറ്റി റേഷൻ കാർഡ്, സൗജന്യ റേഷൻ എന്നിങ്ങനെയും വാഗ്ദാനങ്ങളുണ്ട്.

അടയാളം ന്യൂസ് ഡെസ്ക്

http://adayalam.live

Featured Posts

Featured Posts

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.