തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലേയ്ക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തമിഴക വെട്രി കഴകം

തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലേയ്ക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തമിഴക വെട്രി കഴകം. പാര്‍ട്ടി അധ്യക്ഷന്‍ വിജയ് ചെന്നൈ പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലും മത്സരിയ്ക്കും. ടിവികെ പ്രകടന പത്രികയും വിജയ് പുറത്തിറക്കി. ഡിഎംകെയുടെ പ്രകടന പത്രിക ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നരയ്ക്ക് പ്രഖ്യാപിയ്ക്കും.ഡിഎംകെയുടെ ഉറച്ച മണ്ഡലമായ പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലുമാണ് വിജയ് കന്നിയങ്കത്തിന് ഇറങ്ങുക. തികഞ്ഞ ആത്മവിശ്വാസത്തിലാണ് പാര്‍ട്ടിയും പ്രവര്‍ത്തകരും. നാളെ തന്നെ വിജയ് നാമനിര്‍ദേശ പത്രിക സമര്‍പ്പിയ്ക്കുമെന്നാണ് സൂചന. വൈകിട്ട് പെരമ്പൂരില്‍ പ്രചാരണം ആരംഭിയ്ക്കുമെന്നും സൂചനയുണ്ട്.പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ് ചെന്നൈ ടി നഗറില്‍ മത്സരിയ്ക്കും. ആദവ് അര്‍ജുന ചെന്നൈ വില്ലിവാക്കത്തും കെ എ സെങ്കോട്ടയ്യന്‍ ഗോപിചെട്ടിപ്പാളയത്തും മത്സരിയ്ക്കും. സിടിആര്‍ നിര്‍മല്‍ കുമാര്‍ തിറുപ്പറന്‍കുണ്‍ട്രത്തും കെ ജി അരുണ്‍രാജ് തിരുച്ചെങ്കോടും ജനവിധി തേടും. പുതുച്ചേരിയില്‍ ടിവികെ സഖ്യത്തില്‍ മത്സരിയ്ക്കുന്ന മുപ്പത് സ്ഥാനാര്‍ഥികളെയും ചടങ്ങില്‍ പരിചയപ്പെടുത്തി. പാര്‍ട്ടിയുടെ പ്രകടന പത്രികയും വിജയ് പുറത്തിറക്കി. തമിഴ് നാടിനെ ലഹരിമുക്തമാക്കും,ഉന്നത വിദ്യഭ്യാസത്തിനായി പലിശയും ഈടും ഇല്ലാതെ 20 ലക്ഷം രൂപവരെ വായ്പ, 29 വയസ് പൂര്‍ത്തിയായിട്ടും ജോലി ലഭിയ്ക്കാത്തവര്‍ക്ക് 4000 രൂപ സ്‌റ്റൈപ്പെന്‍ഡ്, സര്‍ക്കാര്‍ പദ്ധതികള്‍ കൃത്യമായി ജനങ്ങളിലെത്തിക്കാന്‍ ഓരോ പഞ്ചായത്തിലും സമിതികള്‍, ഈ സമിതികളില്‍ നിരവധി യുവതീയുവാക്കള്‍ക്ക് ജോലി തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങള്‍. ഡിഎംകെയുടെ പ്രകടന പത്രികയും ഇന്ന് പുറത്തിറക്കും. ഉച്ചതിരിഞ്ഞ് മൂന്നരയ്ക്ക് അണ്ണാ അറിവാളയത്തിലാണ് പ്രഖ്യാപനം. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പത്രിക പ്രഖ്യാപിക്കും.

അടയാളം ന്യൂസ് ഡെസ്ക്

http://adayalam.live

Featured Posts

Featured Posts

Adayalam Live is a fast-growing Malayalam news platform delivering accurate, timely, and unbiased updates from Kerala and around the world. We bring breaking news, in-depth reports, politics, business, entertainment, and local stories — keeping you informed every moment.